Image

കാനാവിലെ കല്ല്യാണം: മറിയാമിന്റെ ആത്മഭാഷണം (ഇ.വി.പി)

Published on 09 April, 2017
കാനാവിലെ കല്ല്യാണം: മറിയാമിന്റെ ആത്മഭാഷണം (ഇ.വി.പി)
""മറിയാം പറയുന്നതെന്തന്നാല്‍, ഞാനും ജോവാനയും കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ആത്മാര്‍ത്ഥ സുഹൃത്തു ക്കളായിരുന്നു. ഗലീലായിലെ സിപ്പോറി (Zippori) തെരുവില്‍ തുന്നല്‍ വസ്ത്രങ്ങള്‍ കച്ചവടം ചെയ്തിരുന്ന നാളുകളില്‍ ഞാന്‍ അവളെ പരിചയപ്പെട്ടു. ഞങ്ങളുടെ സൗഹൃദം ഗാഡമായി വളര്‍ന്നു. ഹെറോദ് അന്തിപ്പാസിന്റെ വസ്തുവകകളുടെ നോട്ടക്കാരനായിരുന്നു അവളുടെ ഭര്‍ത്താവ് ചുസ. സ്‌നാപകന്റെ മരണശേഷം ഹെരോദിന്റെ പ്രതാപകാലം കഴിഞ്ഞു. എല്ലാ മനുഷ്യരും അയാളെ വെറുത്തിരുന്നു. ആയിടക്ക് ചുസയുടെ മകളുടെ വിവാഹം നിശ്ചയിച്ചു.

പലദിവസങ്ങളിലും അവള്‍ കൂട്ടുകാരികളൊത്ത് വിവാഹവസത്രം വാങ്ങുവാന്‍ വന്നിരുന്നു. സിപ്പോറി തെരുവിലെ വസ്ത്രവില്പന കേന്ദ്രങ്ങള്‍ കയറി ഇറങ്ങി അവളുടെ മനസ്സിനിണങ്ങിയ വിവാഹവസ്ത്രം ലഭ്യമായില്ല്. അവള്‍ക്കിണങ്ങിയ ഉടുപ്പ് തുന്നാന്‍ ജോവാന എന്നെ നിര്‍ബ്ബന്ധിച്ചു. അങ്ങനെ ഞാന്‍ അവളുടെ വിവാഹവസ്ത്രം നെയ്തു. ജോവാനയും മകളും ഉടുപ്പ് കണ്ടപ്പോള്‍ അതീവ സന്തോഷത്തിലായി. ഇത്രയും മനോഹാരിത അവരുടെ ജീവിതത്തില്‍ പങ്കെടുത്ത വിവാഹങ്ങളില്‍ വധുവിന് കണ്ടിട്ടില്ലെന്ന് പറഞ്ഞ്, അവര്‍ എന്നെ പുകഴ്ത്തി.

യഹൂദന്മാര്‍ക്ക് ഏഴ് ദിവസം മുതല്‍ പതിനാല് ദിവസം വരെ. വിവാഹത്തിന്റെ ആഘോഷങ്ങള്‍ പതിവാണ്. ധനസ്ഥിതിയനുസരിച്ച് ചുരുക്കിയും നടത്താം. എന്നെയും യേശുവിനെയും അവര്‍ പ്രത്യേകം ക്ഷണിച്ചിരുന്നു. യേശു പങ്കെടുക്കുമോ എന്ന് നിശ്ചയം എനിക്കില്ലായിരുന്നു. അവന്റെ സ്‌നേഹിതരുമായി വരുന്നത് തങ്ങള്‍ക്ക് സന്തോഷമെന്ന് ജോവാന പറഞ്ഞിരുന്നു. സൗഹൃദങ്ങളോട് യേശുവിന് വളരെ താല്പര്യമായിരുന്നു. ഞാന്‍ തനിച്ച് തലേദവിസം ജോവാനക്ക് സഹായത്തിന് വേണ്ടി പോയി. യേശു വരനെത്തുന്ന പ്രധാന സമയത്ത് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. വിവാഹത്തിന് വരന്‍ വരുന്ന പ്രധാനസമയമായി. സ്ത്രീകളും വധുവിന്റെ സുഹൃ ത്തുക്കളും കൂടി മണവാട്ടിയെ അണിയിച്ചൊരുക്കി. മണവാളന്‍ സ്‌നേഹിതരുമൊത്ത് പാട്ടുപാടി വരുന്ന വിവരം കിട്ടി. ഉത്തമഗീതത്തിലെ വടക്കന്‍ തെക്കന്‍ കാറ്റുകളെ മാടി വിളിച്ച് പരമ്പരാഗത ഗാനം പാടി, മണവാട്ടിയെ ഒലിവെണ്ണക്കൂട്ട് തേപ്പിച്ച് - സുഗന്ധം പൂശി. ആ ഗന്ധം കാറ്റ് കവര്‍ന്ന് കൊണ്ടുപോകു ന്നതില്‍ അത്ഭുതപ്പെട്ട് നില്ക്കുന്ന സന്തോഷ നിമിഷങ്ങള്‍ വരവായി.

ജോവാനയുടെ മുഖം വാടിയത് ഞാന്‍ കണ്ടു. മറ്റാരും കേള്‍ക്കാതെ എന്റെ ചെവിയില്‍ അവള്‍ ആ രഹസ്യം പറഞ്ഞു ""വീഞ്ഞ് തീര്‍ന്നു'' എന്തുപറ്റിയെന്നറിയില്ല, ഞാന്‍ അമ്പരന്ന് നിന്നു. ആറ് കല്‍ഭരണികളും ഒഴിഞ്ഞിരിക്കുന്നു. വിവാഹ വീട്ടിലെ വീഞ്ഞ് തീരുകയെന്നാല്‍ അപമാനമാണ്. ഒഴിഞ്ഞ കല്‍ഭരണികള്‍ കഴുകാന്‍ പരിചാര കര്‍ക്കും കൊടുക്കാന്‍ ഒരു കോപ്പ ചൊറുക്കയുമായി ഞാന്‍ കലവറയിലേക്ക് നിങ്ങവേ - അതാ യേശു എന്റെ മുന്നില്‍ നില്‍ക്കുന്നു - കൂടെ അവന്റെ അഞ്ച് സുഹൃത്തുക്കളും.

കോപ്പയിലെ വീനിഗര്‍ ഞാന്‍ അവരെ നേരേ നീട്ടി. മുഖത്തോടടുപ്പിച്ചപ്പോള്‍ - ആ മുഖത്തിലെ പേശികള്‍ വലിയുന്നത് ഞാന്‍ കണ്ടു. ""എന്തിനി വീനിഗര്‍'', അര്‍ത്ഥഗര്‍ഭമായി അവന്‍ എന്നെ നോക്കി - എനിക്ക് പറയാതിരിക്കാന്‍ ആയില്ല ഇവരുടെ ""വീഞ്ഞ് തീര്‍ന്നുപോയി''. യേശു എന്നെ തറപ്പിച്ചു നോക്കി - നമുക്ക് എന്ത് എന്ന അര്‍ത്ഥത്തില്‍. അപമാനത്തില്‍ നില്ക്കുന്ന വിരുന്നു വീട്ടില്‍ - വൈകിയെത്തിയ യേശുവിന്റെ സുഹൃത്തുക്കളും പരസ്പരം നോക്കി - ഞാന്‍ ഉള്‍വലിഞ്ഞു. പരിചാരകര്‍ സാകുതം നില്‍ക്കുന്നു - അവന്‍ പറയുന്നത് ചെയ്യുക - എന്ന് മാത്രം ഞാന്‍ അവരോടു പറഞ്ഞു, യേശു എന്നെ കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ യേശുവിനെ ശ്രദ്ധിച്ചു. എന്റെ മനസ്സില്‍ - അവന്‍ വിരുന്നു ഭവനത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടുമെന്ന് എനിക്ക് ഒരു തോന്നല്‍. അവന്‍ കലവറയിലേക്ക് നീങ്ങുന്നത് ഞാന്‍ കണ്ടു. ആരാലും ശ്രദ്ധിക്കാതെ ഞാന്‍ പിറെ പോയി - നോക്കി നിന്നു - ഒഴിഞ്ഞ കല്‍ഭരണിയുടെ മുന്നില്‍ പരിചാരകര്‍! - ""ഭരണികളില്‍ വെള്ളം നിറക്കു'' - യേശുവിന്റെ ശബ്ദം ഞാന്‍ കേട്ടു - ഒരു പ്രത്യേക ശബ്ദം - ആര്‍ക്കും എതിര്‍ക്കാന്‍ പറ്റാത്ത ആകര്‍ഷക ആധികാരിക ശബ്ദം - തിരികെ വന്ന് അവന്‍ ഉപവിഷ്ഠനായി. വികാര വിചാരനിര്‍ഭരമായ സമയം കടന്ന് പോയി. ഭരണിയില്‍ വെള്ളം നിറച്ച പരിചാരകര്‍ - മാറി ഒതുങ്ങി നിന്നു - അവരുടെ ജോലി കഴിഞ്ഞു. യേശുവിന്റെ ശബ്ദം വീണ്ടും - വിരുന്ന് പ്രമാണിയെ കാണിക്കുക - ഒരു കപ്പില്‍ പകര്‍ന്ന കല്‍ഭരണിയിലെ വെള്ളം ചുസ - വിരുന്ന് പ്രമാണിക്ക് നല്‍കി. അയാള്‍ രുചിച്ചശേഷം- ചുസയെ തന്നെ നോക്കി - വീണ്ടും കോപ്പയില്‍ നിന്ന് കുടിച്ചു -

എല്ലാവരും ലഹരിയുള്ള വീഞ്ഞ് ആദ്യം പകരുന്നു - നീ എന്തിന് ഇവ അവസാന പന്തിക്ക് കരുതിവെച്ചു - ചുസക്ക് നാവനങ്ങിയില്ല - അയാള്‍ ഒന്നും മിണ്ടാതെ - മന്ദഹസിക്കുന്നു - തിരിഞ്ഞ് അയാള്‍ യേശുവിനെ നോക്കുന്നത് ഞാന്‍ കണ്ടു - ഭയത്തോടെ വിസ്മയത്തോടെ, ജോവാനെ എന്റെ അടുത്തുവന്നു. അവള്‍ ഒന്നും പറഞ്ഞില്ല - എന്നെ അവള്‍ മുറുകെ - ആലിംഗനം ചെയ്തു. എന്റെ കവിളില്‍ ചുംബിച്ചു. ഒത്തിരി പറയാനുണ്ടായിരുന്നു അവള്‍ക്ക്, പക്ഷേ ഒന്നും മിണ്ടിയില്ല. വളരെ ബഹുമാന ത്തോടെ അവര്‍ എന്നെ നോക്കി നിന്നു. എന്തോ - ചൂണ്ട കൊളുത്തിയതുപോലെ - എനിക്കൊരു ഉള്‍മുറിവ് അനുഭവപ്പെട്ടു. അവന്റെ സമയം ആരംഭിച്ചിരിക്കുന്നു. ഇങ്ങനെ കാനാവിലെ കല്ല്യാണം - മംഗളകരമായി പര്യവസാനിച്ചു.
Join WhatsApp News
andrew 2017-04-09 10:37:22
വീഞ്ഞ്  വാറ്റാൻ ഉള്ള വിദ്യ  മനുഷ്യന്   കൊടുത്ത  ദൈവം  ആണ്  ദയനൊസിയുസ്.. ബാക്കസ്  എന്ന പേരിൽ  അറിയപ്പെടുന്ന  ഈ  ദേവന്റെ  പെരുന്നാൾ  ദിവസത്തെ  പാനീയം വീഞ്ഞ്  ആണ് .  ദേവന്റെ  അമ്പലത്തിലെ  കൽ  ഭരണികൾ പെരുനാൾ  രാത്രിയിൽ  വീഞ്ഞ്  നിറഞ്ഞു  തുളുമ്പും.
  ദേവന്റെ  പട്ടണത്തിലേക്കു  ഉള്ള  ഘോഷ യാത്ര  ആണ്  hosanna.  തലയിൽ  ഇല കിരീടം  വച്ച  ദേവൻ  മരത്തിൽ  തൂക്ക പെട്ട്.  ഇതുപോലോ , ഹോറസ് , ഉസിരീസ്, ഈസ , Mithra , റാ, എന്നിങ്ങനെ  പല ദൈവങ്ങളുടെ  കഥകൾ കൂട്ടി  ചേർത്ത്  യേശുവിന്റെ  കഥ ഉണ്ടാക്കി .
George 2017-04-09 17:37:29
കഥ കൊള്ളാം. കാനാവിലെ കല്യാണത്തിൽ പങ്കെടുത്ത ഒരാൾക്ക് പോലും ഇത്ര നന്നായി വിവരിക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല. അഭിനന്ദനങ്ങൾ.  നസ്രായനായ യേശു വീഞ്ഞ് ഉണ്ടാക്കാൻ സാധ്യത കുറവാണ് അത് കൊണ്ടാണ് മത്തായി മാർക്കോസ് ലൂക്കോസ് എന്നീ സുവിശേങ്ങളിൽ ഇത് കാണാത്തതു. ഈ കഥ പിന്നീട് കൂട്ടിച്ചേർത്തത് ആകാനാണ് സാധ്യത. അതുകൊണ്ടു ഒരു പ്രയോജനം ഉണ്ടായി. കേരളത്തിൽ ക്രിസ്തീയ സഭക്ക് 13 ഇൽ പരം വാറ്റു ലൈസൻസ് കിട്ടി.
Mrs. Jack Daniel 2017-04-09 20:08:50
കുടിക്കും ഞാൻ കുടിക്കും ഞാൻ 
മൂക്കു മുട്ടെ  കുടിക്കും ഞാൻ 
നാട്ടുകാർക്ക് ചേതം വല്ലോം വരുത്തുന്നുണ്ടോ?

കാനാവിലെ കാല്യാണത്തിൻ 
പേരു പറഞ്ഞെന്റെ പതി 
കള്ളടിച്ചു നാലു കാലിൽ 
പാമ്പ് പോലെ പുളഞ്ഞിടുന്നു 

ഇത് കണ്ടു സഹികെട്ടു 
ഞാനും അല്പം വീശിത്തുടങ്ങി 
കർത്താവെ നീ വന്നീടണേ 
പച്ചവെള്ളം വീഞ്ഞാക്കണേ 
ഉയർപ്പിന്റന്നടിച്ചിടാനാ 

വീര്യം ഉള്ള കള്ളു ചെന്നാൽ 
ഉടലോടെ സ്വർഗ്ഗം പൂകാം 
യേശുവോട്‌ ചേർന്നിരുന്നു 
ഇഷ്ടം പോലെ അടിച്ചു കേറ്റാം 

ശിവാശ്രീകൾ 2017-04-10 06:47:52
യേശുവിനെ പഴിചാർത്തി
നല്ല കള്ള് ഒളിപ്പിച്ച്
കുടിയന്മാരെ ഗണിക്കാതെ  
ചീത്ത കള്ള് വിളമ്പിയത്
ഒരുനാളും ശരിയല്ല
ഞങ്ങളത് ക്ഷമിക്കില്ല.
കുടിയന്മാർ ഇല്ലാത്ത
കല്യാണം ശരിയല്ല
ശുഭമാകില്ലൊരിക്കലും
യേശുപോലും ക്ഷമിക്കില്ല


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക