Image

ബെഥെസ്ദാ പ്രയര്‍ ഫെലോഷിപ്പ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 21, 22, 23 തീയതികളില്‍ ഫിലഡല്‍ഫിയായില്‍

സന്തോഷ് ഏബ്രഹാം Published on 09 April, 2017
ബെഥെസ്ദാ പ്രയര്‍ ഫെലോഷിപ്പ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 21, 22, 23 തീയതികളില്‍ ഫിലഡല്‍ഫിയായില്‍
ഫിലഡല്‍ഫിയാ: ബെഥെസ്ദാ പ്രയര്‍ ഫെലോഷിപ്പ് ഓഫ് ഫിലദെല്‍ഫിയാ വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 21, 22, 23  തീയതികളില്‍ വൈകീട്ട് 6.30 മുതല്‍ 8.30 വരെ പെന്തക്കോസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലദെല്‍ഫിയ(7101 പെന്‍വെസ്ട്രീറ്റ്, ഫിലഡല്‍ഫിയാ, പി.എ.- 19111) ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ലോക പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗികനും ഒ.എം.മിനിസ്ട്രിയുടെ സ്ഥാപകനുമായ ജോര്‍ജ്ജ് വെര്‍വര്‍ ആണ് ഈ വര്‍ഷത്തെ മുഖ്യ പ്രാസംഗികന്‍.

 ദൈവം ലോക വ്യാപകമായി എന്നാണ് ചെയ്യുന്നത് എന്നത് മുഖ്യവിഷയമായി ഏപ്രില്‍ 22 ശനിയാഴ്ച 10 മുതല്‍ 12 വരെ സെമിനാറും നടക്കുന്നു. ഈ മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ആത്മീയ അനുഗ്രഹ പ്രാപിക്കുവാന്‍ ഫിലഡല്‍ഫിയായിലുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും ജാതിമതഭേദമന്യേ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. എല്ലാ ദിവസവും 6.30 ന് ഗാനശുശ്രൂഷ ആരംഭിക്കുന്നതാണ്. ഒ.എം. പുസ്തകശാലയും കണ്‍വന്‍ഷന്‍ നഗറില്‍ ക്രമീകരിക്കപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോയിസ് വറുഗീസ്-267-345-6654

വാര്‍ത്ത: സന്തോഷ് ഏബ്രഹാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക