Image

ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ് ബിജു സഖറിയ കണ്‍വീനര്‍; ജോയിചെമ്മാച്ചേല്‍, ബിജു കിഴക്കേക്കൂറ്റ് ചെയര്‍

Published on 09 April, 2017
ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ് ബിജു സഖറിയ കണ്‍വീനര്‍; ജോയിചെമ്മാച്ചേല്‍, ബിജു കിഴക്കേക്കൂറ്റ്  ചെയര്‍
ചിക്കാഗോ: ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍സ് നടത്തിപ്പിന്റെ അണിയറ പ്രവര്‍ത്തകരായി മൂന്നുപേരെക്കൂടി തിരഞ്ഞെടുത്തു. േേജായി ചെമ്മാച്ചേല്‍ റിസപ്ഷന്‍ കമ്മിറ്റി ചെയറും, ബിജു സഖറിയ കണ്‍വീനറും, ബിജു കിഴക്കേക്കൂറ്റ് ഫിനാന്‍സ് കമ്മിറ്റി ചെയറുമായിരിക്കും. ചിക്കാഗോ മലയാളികളുടെ ഇടയില്‍ ശക് തമായ സ്വാധീനമുളള ഇവരുടെ സേവനം പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സിന്റെ വിജയത്തിലേ ക്കുളള നടന്നു കയറ്റം സുഗമമാക്കുമെന്ന് പ്രസിഡന്റ്ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപുറം, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ജോസ് ക ണിയാലി എന്നിവര്‍ അഭിപ്രായപ്പെട്ടു.
  ചിക്കാഗോ മലയാളി സമൂഹത്തില്‍ കാല്‍നൂറ്റാണ്ടിനപ്പുറം പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച ജോയി ചെമ്മാച്ചേല്‍ നാട്ടില്‍ കൂടുതല്‍ അറിയപ്പെടുന്നത് കര്‍ഷക മനസുളള അമേരിക്കന്‍ മലയാളി എന്ന ലേബലിലാണ്. നീണ്ടൂരില്‍ കൃഷിയും ഫാമുമൊക്കെ നടത്തി ശ്രദ്ധ നേടി യ ജോയി ചെമ്മാച്ചേലിന് അടുത്തയിലെ കൈരളി ടി.വിയുടെ കതിര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

  സംഘടനാ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട് ജോയി ചെമ്മാ ച്ചേല്‍. ഇല്ലിനോയി മലയാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റായ ഇദ്ദേഹം ഫൊ ക്കാന വൈസ് പ്രസിഡന്റ്, ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ്, കെ.സി.സി.എന്‍.എ വൈസ് പ്രസിഡന്റ്എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

  ഏഷ്യാനെറ്റ് അമേരിക്കയിലേക്ക് ദൃശ്യജാലകം തുറന്നപ്പോള്‍ അതിനൊപ്പം നിന്ന ബിജു സഖറിയ അമേരിക്കയില്‍ മലയാളത്തിന്റെ ദൃശ്യ വിജയത്തിന് ശ്രദ്‌ധേമായ പങ്കു വഹിച്ച വ്യക്തിയാണ്. ഏഷ്യാനെറ്റിന്റെ ജനപ്രിയ പരിപാടിയായ യു.എസ്.എ വീക്‌ലി റൗണ്ടപ്പി ന്റെ അഞ്ഞൂറോളം എപ്പിസോഡുകള്‍ തയാറാക്കാന്‍ മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ പ്രസിഡന്റും സി.ഇ.ഒയുമാണ് ബിജു സഖ റിയ. ഇന്ത്യ പ്രസക്ലബ്ബ് ചിക്കാഗോ ചാപ്റ്ററിന്റെ പ്രസിഡന്റുമാണ്.

  ക്ലോക്കിന്റെ കൃത്യതയോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നു എന്നതാണ് ബിജു സഖ റിയയുടെ പ്രത്യേകതയെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ദിവസം ചെയ്യേ ണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കി മുന്‍ഗണനാ ക്രമത്തില്‍ ചെയ്തു തീര്‍ക്കുന്ന ബിജു സഖറിയ ഒന്നും നാളത്തേക്ക് മാറ്റിവയ്ക്കുന്ന പ്രകൃതക്കാരനല്ല.

  പിഴക്കാത്ത കണക്കുകൂട്ടലുകളും കണക്കെടുപ്പുമാണ് ബിജു കിഴക്കേക്കൂറ്റിന്റെ പ്രത്യേ കത. ഇന്ത്യ പ്രസ്‌ക്ലബ്ബ് ചിക്കാഗോ ചാപ്റ്ററിന്റെ രൂപീകരണം മുതല്‍ ട്രഷററായി പ്രവര്‍ത്തി ക്കുന്ന അദ്ദേഹം ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ നാഷണല്‍ ട്രഷററായും പ്രവര്‍ത്തിച്ചു.
  മാസപ്പുലരി മാസികയുടെ ചീഫ് എഡിറ്ററായ ബിജു കിഴക്കേക്കൂറ്റ് കെ.സി.എസ് ട്രഷറര്‍, സെന്റ്‌മേരീസ് ക്‌നാനായ പളളിയുടെ ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

   അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മയുടെ പ്രഭവ കേന്ദ്രമായ ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഓഗ്സ്റ്റ് 24, 25, 26 നാണ് ചിക്കാഗോയിലെ ഇറ്റാസ്‌കയിലുളളള ഹോളിഡേ ഇന്‍ ഹോട്ടലില്‍ അരങ്ങേറുക. കേരളത്തില്‍ നിന്നുളള മാധ്യമ, രാഷ്ട്രീയ പ്രമുഖരും സാഹിത്യ പ്രവര്‍ത്തകരും അതിഥികളാവുന്ന കോണ്‍ഫറന്‍സില്‍ പ്രസ്‌ക്ലബ്ബിന്റെ ഏഴു ചാപ്റ്ററില്‍ നി ന്നുളള പ്രതിനിധികളും അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പരിഛേദവും സൗഹൃദ കൂട്ടായ്മയൊരുക്കും.

ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ് ബിജു സഖറിയ കണ്‍വീനര്‍; ജോയിചെമ്മാച്ചേല്‍, ബിജു കിഴക്കേക്കൂറ്റ്  ചെയര്‍ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ് ബിജു സഖറിയ കണ്‍വീനര്‍; ജോയിചെമ്മാച്ചേല്‍, ബിജു കിഴക്കേക്കൂറ്റ്  ചെയര്‍ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ് ബിജു സഖറിയ കണ്‍വീനര്‍; ജോയിചെമ്മാച്ചേല്‍, ബിജു കിഴക്കേക്കൂറ്റ്  ചെയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക