Image

വില്ലനില്‍ മോഹന്‍ലാലെത്തുന്നതിങ്ങനെ

Published on 10 April, 2017
വില്ലനില്‍ മോഹന്‍ലാലെത്തുന്നതിങ്ങനെ

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രമായ വില്ലന്റെ രണ്ടാം ഗെറ്റപ്പ് പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ സംവിധായകനാണ് ചിത്രത്തിന്റെ രണ്ടാമത്തെ ഗെറ്റപ്പ് പുറത്തുവിട്ടിട്ടുള്ളത്. റോക്ക്‌ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക.

ഫസ്റ്റ് ലുക്കായി പുറത്തെത്തിയ ലുക്കില്‍ താടി വച്ച് സോള്‍ട്ട് ആന്റ് പെപ്പറിലായിരുന്നു മോഹന്‍ലാലെങ്കില്‍ ഇതില്‍ മീശ മാത്രം നിര്‍ത്തി ഷേവ് ചെയ്ത രൂപത്തിലാണ്. മുടി മുന്നില്‍മാത്രം അല്‍പം നരച്ചിട്ടുണ്ട്. ‘വില്ലന്‍’ ചിത്രീകരണത്തിനുവേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചിരുന്നു. ഇതിനുവേണ്ടി പാലക്കാട് പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിറ്റേജ് ചികിത്സാകേന്ദ്രത്തില്‍ 21 ദിവസത്തെ ആയുര്‍വേദ ചികിത്സ അദ്ദേഹം നടത്തിയിരുന്നു.

റിട്ടയേര്‍ഡ് പോലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരം റാഷി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക