Image

ബ്‌ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ മേള: 14 മുതല്‍

Published on 10 April, 2017
ബ്‌ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ മേള: 14 മുതല്‍
     ജിദ്ദ: ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഒന്നാമത് ബിഎഫ്‌സി റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 14ന് തുടങ്ങും. സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം അംഗീകാരത്തോടെ ജിദ്ദ ഖാലിദ് ഇബ്‌നു വലീദിലുള്ള ഹിലാല്‍ ശം സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ മേളയില്‍ പതിനെട്ടോളം സിഫ് അംഗീകൃത ടീമുകള്‍ മാറ്റുരക്കും. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം നടക്കുന്ന മത്സരങ്ങള്‍ മേയ് 19ന് സമാപിക്കും. 

ലീഗ് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍. സെമി, ഫൈനല്‍ മത്സരങ്ങള്‍ നോക്ക്ഔട്ട് അടിസ്ഥാനത്തിലും നടക്കും. 

ടൂര്‍ണമെന്റിനോടനുബന്ധിച്ച്, ടീമുകളെ ഗ്രൂപ്പ് തിരിക്കല്‍ ഷറഫിയ ഇംപാല ഗാര്‍ഡന്‍ റസ്റ്ററന്റില്‍ വിവിധ ടീമുകളുടെ സാന്നിധ്യത്തില്‍ നടന്നു. ബദര്‍ തമാം പോളിക്ലിനിക് മാര്‍ക്കറ്റിംഗ് മാനേജര്‍ ഡോ. അഷ്‌റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സിഫ് ജനറല്‍ സെക്രട്ടറി ഷബീര്‍ ലാവ, സിഫ് വൈസ് പ്രസിഡന്റ് നിസാം മന്പാട്, അല്‍റയാന്‍ ഗ്രൂപ്പ് എംഡി ടി.പി ഷുഹൈബ്, സിഫ് വൈസ് പ്രസിഡന്റ് സലാം കാളികാവ്, സിഫ് ട്രഷറര്‍ അബ്ദുള്‍ കരീം, സിഫ് വൈസ് ക്യാപ്റ്റന്‍ നിസാം പാപ്പറ്റ, സുള്‍ഫിക്കര്‍ കാളികാവ് എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ വിവിധ ക്ലബ് പ്രതിനിധികളും ക്ലബ് ഭാരവാഹികളും പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് നടന്ന സംഗീത നിശയില്‍ ജിദ്ദയിലെ പ്രമുഖ ഗായിക ആശ ഷിജു, ഗായകര്‍ അനസ് കൊണ്ടോട്ടി, ഹകീം അരിന്പ്ര, കോയ മുന്നിയൂര്‍ എന്നിവര്‍ നയിച്ചു.

റിയാസ് മഞ്ചേരി അധ്യക്ഷത വഹിച്ചു. അബു കട്ടുപ്പാറ, ആലുങ്ങല്‍ ചെറിയ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ഭാരവാഹികളായ ജംഷീര്‍ തിരുവേഗപ്പുറ, ഫിയാസ് പപ്പരത്ത്, ഹാരിസ് കൊന്നോല, ഗഫൂര്‍ കക്കാട്ട് പറന്പില്‍, ജസീര്‍ മുവാറ്റുപുഴ, ഹാരിസ് യുപിഎസ്, സുനീര്‍, അലി തിരുവേഗപ്പുറ, അബ്ദുള്‍ ജലീല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക