Image

സൗജന്യ കോളേജ് വിദ്യാഭ്യാസം അനുവദിച്ച ആദ്യ സംസ്ഥാനം ന്യൂയോര്‍ക്ക്

പി. പി. ചെറിയാന്‍ Published on 11 April, 2017
സൗജന്യ കോളേജ് വിദ്യാഭ്യാസം അനുവദിച്ച ആദ്യ സംസ്ഥാനം ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ നാല് വര്‍ഷ കോളേജ് വിദ്യാഭ്യാസം സൗജന്യമാക്കുന്ന ബഡ്ജറ്റ് പാക്കേജിന് ഞായറാഴ്ച വൈകിട്ട് അംഗീകാരം നല്‍കി.

100000 ഡോളറിന് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ പബ്ലിക്ക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം ആനുകൂല്യം ലഭിക്കുക. 2018 ല്‍ 110000, 2019 ല്‍ 125000 വാര്‍ഷിക വരുമാനം ലഭിക്കാത്തവരെ കൂടി ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തും.

ഇതോടെ അമേരിക്കയില്‍ കോളേജ് വിദ്യാഭ്യാസം സൗജന്യമാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവി ന്യൂയോര്‍ക്കിന് സ്വന്തമായി.

ടെന്നസ്സി, ഒറിഗണ്‍, മിനിസോട്ട തുടങ്ങിയ സംസ്ഥാനങ്ങളില്‍  ആദ്യ രണ്ട് വര്‍ഷ കോളേജ് വിദ്യാഭ്യാസം സൗജന്യമാണ്.

ന്യൂയോര്‍ക്കില്‍ 7.5 ബില്യണ്‍ ഡോളറാണ് ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 2016 ല്‍ അനുവദിച്ചതിനേക്കാള്‍ 6.3 ശതമാനം.

ന്യായോര്‍ക്കിലെ 80% കുടുംബങ്ങള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

പ്രായ പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും, ഓരോ വര്‍ഷവും മുപ്പത് ക്രെഡിറ്റ് ലഭിക്കാവുന്ന പ്രോഗ്രാമില്‍ ഫുള്‍ടൈം വിദ്യാര്‍ത്ഥികളായിരിക്കണം.

ബര്‍ണി സാന്റേഴ്‌സിനോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമൊ പ്രഖ്യാപിച്ച സൗജന്യ ട്യൂഷന്‍ എന്ന ആശയമാണ് ഇപ്പോള്‍ അംഗീകരിച്ച് നടപ്പാക്കിയിരിക്കുന്നത്.

Read also

Gov. Andrew Cuomo’s much-heralded new program for free tuition at state colleges comes with a huge catch: You have to sign years of your life away to get it.

Under a provision that was added to the tuition bill at the last moment, students who get a free ride at CUNY and SUNY schools must live and work in New York state for up to four years after graduation, or be forced to pay the money back.

The amendment — which was not part of Cuomo’s original offer of free college for middle-class students — was added at the insistence of Republicans in the state Senate


http://nypost.com/2017/04/11/cuomos-free-tuition-program-comes-with-a-major-catch/?utm_source=maropost&utm_medium=email&utm_campaign=nypdaily&utm_content=20170411

സൗജന്യ കോളേജ് വിദ്യാഭ്യാസം അനുവദിച്ച ആദ്യ സംസ്ഥാനം ന്യൂയോര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക