Image

മാക്സ് അവാര്‍ഡ് 2017 സിജോ വടക്കന് ലഭിച്ചു

Published on 11 April, 2017
മാക്സ് അവാര്‍ഡ് 2017  സിജോ വടക്കന്  ലഭിച്ചു
ടെക്‌സാസ് ( ഓസ്റ്റിന്‍) : Marriot ഹോട്ടലിന്റെ മൂന്നാംനിലയിലെ പ്രോഡഗാഭിരമായ ചടങ്ങില്‍ വച്ച് ,ഏപ്രില്‍ എട്ടിന്  ഈ വര്‍ഷത്തെ മാക് സ് അവാര്‍ഡ് വിജയിയായി റിയല്‍ എസ്റ്റേറ് രംഗത്തെ പ്രമുഖനും വ്യവസായിയും ആയ സിജോ വടക്കനെ  പ്രഖ്യാപിച്ചു .ഹോം ബുക്കില്‍ഡേഴ്‌സ് ന്റെ അസ്സോസ്സിയേഷന്‍ വര്‍ഷംതോറും നടത്തിവരുന്ന ഈ അവാര്‍ഡിന് രണ്ടാം പ്രാവശ്യമാണ് ഇദ്ദേഹം അര്ഹനാകുന്നത്.അമേരിക്കയിലെ ഏറ്റവും അഭിമാനകരമായ അവാര്‍ഡുകളില്‍ ഒന്നായ മാക്‌സ് അവാര്‍ഡിന് ഗെയ്സ് ബെര്‍ക് ബിജിലേറ്റര്‍,ക്ലെയ്വുഡ് ഹാര്‍ഡ് എന്നിവരുടെ പേരുകളുo നിര്‍ദേശിക്കപ്പെട്ടിരുന്നു. ഇന്ത്യക്കാര്‍ ഏറെ നോക്കിയിരുന്ന ഫലപ്രഖ്യാപനമായിരുന്നു ഇത് .

റിയല്‍ എസ്റ്റേറ്റ് ,കണ്‍സ്ട്രക്ഷന്‍ ,പ്രോപ്പര്‍ട്ടി മാനേജ്മന്റ് ,ട്രാവല്‍,റീറ്റെയ്ല്‍ എന്നി രംഗങ്ങളില്‍ നിറസാന്നിധ്യമായ ട്രിനിറ്റി ഗ്രൂപ്ഗ്രൂപിന്റെ സിഇഒ ആണ് സിജോ വടക്കന്‍.ഈയ്യിടെ മീഡിയരംഗത്തു ഉറച്ച കാല്വെയ്പ് നടത്തിയ സിജോ , ഫ്‌ലവര്‍സ് ടി വി യൂ .സ് .എ യുടെ ഡയറക്ടര്‍ കൂടിയാണ്.

തൃശൂര്‍,മാള  സ്വദേശിയായ സിജോ 13 വര്‍ഷമായി ഭാര്യ ലിറ്റിക്കും കുട്ടികളായ അല്ലന്‍ ,അന്ന എന്നിവര്‍ക്കുമൊപ്പം ഓസ്റ്റിന്‍ ടെക്‌സാസില്‍ താമസിച്ചുവരുന്നു.
ഈ വര്‍ഷത്തെ ഒട്ടനവധി അവാര്‍ഡ്കളും സിജോയെ തേടി എത്തിയിരുന്നു.നിരവധി കമ്മ്യൂണിറ്റികളുടെ അഡൈ്വസറി ബോര്‍ഡ് അംഗം കൂടിയാണ് ശ്രീ സിജോ വടക്കന്‍     

മാക്സ് അവാര്‍ഡ് 2017  സിജോ വടക്കന്  ലഭിച്ചു മാക്സ് അവാര്‍ഡ് 2017  സിജോ വടക്കന്  ലഭിച്ചു മാക്സ് അവാര്‍ഡ് 2017  സിജോ വടക്കന്  ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക