Image

മലയാളഭാഷക്കൊരു താങ്ങ് (കണ്ടതുംകേട്ടതും: ബി. ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍, ടെക്‌സസ്)

Published on 11 April, 2017
മലയാളഭാഷക്കൊരു താങ്ങ് (കണ്ടതുംകേട്ടതും: ബി. ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍, ടെക്‌സസ്)
സ്വര്‍ഗദീപ്തി എന്ന പേരില്‍ ഇന്നലെ, മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഹ്യൂസ്റ്റണ്‍,എന്ന സംഘടന ഒരു പുസ്തകം പ്രകാശനം ചെയ്തു. ആപ്രകാശനചടങ്ങില്‍ സംസാരിച്ചപലരും കേരളത്തില്‍ എഴുത്തുകാരുടേയും വായന ക്കാരുടേയും എണ്ണം കുറഞ്ഞുവരുന്നോ എന്നൊരുസന്ദേഹം പ്രകടിപ്പിച്ചതായികണ്ടു. ഇതില്‍കുറെ വാസ്തവം കാണണം.

എന്നാല്‍ അമേരിക്കയില്‍ ഞങ്ങളുടെ ഹൂസ്റ്റണില്‍, ഹ്യൂസ്റ്റണ്‍ എന്നുപറഞ്ഞാല്‍, ഈവലിയപട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ എന്നുവേണം വായനക്കാര്‍ കരുതേണ്ടത്. ഇവിടെ മലയാളസാഹിത്യം തഴച്ചുവളരുന്നില്ലായിരിക്കാം എങ്കിലും പുതിയ കൂമ്പുകള്‍ വരുകയും പുഷ്പ്പിക്കുകയുംചെയ്യുന്നു, ഉള്ളപരിമിത സാഹചര്യങ്ങളില്‍.

ഇതെഴുതുന്നത് ഇവിടെ ജീവിക്കുന്ന ഒരുഎളിയ എഴുത്തുകാരന്‍കൂടി എന്നനിലയിലാണ്.
അഭിമാനപുരസരംപറയാം ഞങ്ങള്‍ക്കിവിടെ, സാഹിത്യകാരന്മാരുടേയും ആസ്വാദകരുടേയു ംആയി രണ്ടു സംഘടനകള്‍ ഉണ്ട് ആദ്യത്തേത് മുകളില്‍പരാമര്‍ശിച്ചു രണ്ടാമത്തേത് കേരളാറൈറ്റേഴ്‌സ് ഫോറം എന്ന പേരില്‍. മറ്റുസംഘടനകള്‍മ ാതിരിബദല്‍പ്രസ്ഥാനങ്ങള്‍ അല്ല. പിന്നേയോ സര്‍ഗ്ഗപ്രതിഭയിലും കൂട്ടായ്മയിലും ചലിക്കുന്നവയാണ്. ഈ രണ്ടുസംഘടനകളും വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉടലെടുത്തവ.

കേരളാ റൈറ്റേഴ്‌സ് ഫോറവും ഉടനടി അവരുടെ മൂന്നാമത്തേതെന്നു തോന്നുന്നു ഒരുപുസ്തകം പ്രകാശനം ചെയ്യുന്നുണ്ട്. കഴിഞ്ഞവര്ഷം, 'മഴവില്ലിന് എത്രനിറം ' എന്നപേരില്‍ ഒരുപുസ്തകം പ്രസിദ്ധപ്പെടുത്തി. ഈപുസ്തകങ്ങളെപ്പറ്റി രണ്ടുവാക്കെഴുതട്ടെ.

ഇതിലെഉള്ളടക്കം ഒരാളുടെ മാത്രം തൂലികയില്‍നിന്നും ഉടലെടുക്കുന്നതല്ല. ഈപുസ്തകങ്ങള്‍ അനേകരുടെ വിരല്‍ത്തുമ്പുകളില്‍ നിന്നും ഭാവനകളില്‍ നിന്നും ഉത്ഭവിക്കുന്നവമാത്രം.കവിതകള്‍, കഥകള്‍ ,ലേഖനങ്ങള്‍. തെറ്റുകള്‍ വന്നേക്കാം എന്നപേടിഇവരെ പിന്തിരിപ്പിക്കുന്നുമില്ല
മറ്റൊരുസവിശേഷത,  ഇതൊന്നും ആരും എഴുതുന്നത് പത്തുകാശുണ്ടാക്കാം എന്ന ആഗ്രഹത്തിലോ പ്രസിദ്ധനാകാം എന്നമോഹത്തിലോ അല്ല. ഇതിന്റെ പിന്നില്‍ എഴുതുന്നവര്‍ മാത്രമല്ലപണം മുടക്കുന്നവര്‍ പുസ്തകം അടിപ്പിക്കുന്നതിന് കേരളത്തില്‍ പോയി സമയം ചിലവഴിക്കുന്നവര്‍ അതിനുശേഷം പുസ്തകങ്ങള്‍ അമേരിക്കയില്‍ എത്തിക്കുക. ഇതെല്ലാംലാഭേച്ഛ ഇല്ലാതെനടക്കുന്നത്യാഗത്തിന്‍റ്റെയും സ്‌നേഹത്തിന്റേയും കഥകളാണ്. ഈരണ്ടുപ്രസ്ഥാനങ്ങളിലും എല്ലാവരും തന്നെഒരുകൂട്ടായ്മയില്‍പങ്കുകൊള്ളുന്നു. എല്ലാമാസവുംഓരോസ്ഥലത്തുകൂടുന്നു.

ഇവിടെ പ്രഭാഷകരെ കൊണ്ടുവരാറുണ്ട് എന്നാല്‍ മുഖ്യമായും പലേസന്നിഹിതരും അവരുടെകൃതികള്‍ അവതരിപ്പിക്കുന്നു. അവതാരണത്തിനുശേഷം ഇവയെ ഓരോരുത്തരും വിലയിരുത്തുന്നു. സത്യസന്ധമായിട്ടുള്ള ഈവിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും ഒഴുകുന്നു സ്വീകരിക്കുന്നു ഇവിടെമതമില്ല രാഷ്ട്രീയമില്ല രണ്ടിനേയും വേണ്ടിവന്നാല്‍ കുറ്റവുംപറയും. ഇവിടെ സ്ഥാനമാനങ്ങളുടെ പുറകേ ആരും ഓടുന്നുമില്ല വടംവലികളുമില്ല.

ഈവേദികളില്‍ ആര്‍ക്കുവേണമെങ്കിലും വരാംആരുംഒരു വരിസംഖ്യയും ചോദിക്കുകയുമില്ല ഒരുമെമ്പര്‍ഷിപ്പും നിര്ബന്ധിക്കുന്നുമില്ല .പലപ്പോഴും സംഘാടകര്‍കീശയില്‍ നിന്നുംപണംമുടക്കിയാണ് ഇതിനുവരുന്നചിലവുകള്‍ നിര്‍വഹിക്കുന്നത്. മുകളില്‍ സൂചിപ്പിച്ചല്ലോ ഞങ്ങളുടെപട്ടണത്തില്‍ മലയാളസാഹിത്യം ഇന്നുംഹരിതരംവാടാതെനില്‍ക്കുന്നു. ഇതിന്‍റ്റെപിന്നിലുള്ള ഒരുരഹസ്യം കൂടിഎഴുതാംപലരും എന്നോടുയോജിക്കില്ലായിരിക്കും.. 'റിട്ടയര്‍മെന്‍റ്റ്ജീവിതം' ചെറുപ്പത്തില്‍ ഉറങ്ങിക്കിടന്നതും അമേരിക്കയില്‍ ഡോളറിന്റെ പുറകേയുള്ളഓട്ടത്തില്‍ മറന്നുകിടന്നതുമായ സര്‍ഗ്ഗശക്തിപലരിലും ഉണര്‍ന്നിരിക്കുന്നു. ഇപ്പോള്‍സമയവും ഉണ്ട് കയ്യില്‍ പണവുമുണ്ട്.

ഇതൊരു നല്ല ഓജസ്സുണര്‍ത്തുന്ന പ്രക്രിയ ആയികാണണം.
എന്നാല്‍ ഇവിടുത്തെ എല്ലാഎഴുത്തുകാരും പണിയില്ലാതെ വീട്ടില്‍കുത്തിയിരിക്കുന്നവര്‍ എന്നുഞാനെഴുതിയെന്നു തെറ്റിദ്ധരിക്കരുതേ എന്നൊരപേക്ഷ. ഇതില്‍ എല്ലാഎഴുത്തുകാര്‍ക്കും അഭിമാനിക്കാം. എന്നിരുന്നാല്‍ത്തന്നെ ഈയൊരു തലമുറമാറിക്കഴിഞ്ഞാല്‍ വന്നേക്കാവുന്ന അവസ്ഥ അല്‍പ്പം ആശങ്കയും സൃഷ്ടിക്കുന്നു. നാം കാട്ടുന്ന മാതൃകതീര്‍ ച്ചയായും പലരുംസ്വീകരിക്കും പിന്തുടരും അങ്ങനെ ആഗ്രഹിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക