Image

പൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനം

Published on 11 April, 2017
പൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനം
എഡിസണ്‍, ന്യൂജേഴ്‌സി: ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ആദ്യ നാളം തെളിയിച്ച് പ്രകാശ പൂര്‍ണ്ണമായ രണ്ടു ശതാബ്ദങ്ങള്‍ ഈവര്‍ഷം പിന്നിടുന്ന കോട്ടയം സി.എം.എസ് കോളജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന 'സി.എം.എസ്  കോട്ടയം അലംനൈ അസോസിയേഷന്‍ യു.എസ്.എ' മുന്‍ പ്രിന്‍സിപ്പലും ഇന്ത്യയിലെ അലുംനൈ അസോസിയേഷന്‍ പ്രസിഡന്റുമായ പ്രൊഫ. സി.എ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. 150-ല്‍പ്പരം പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും പങ്കെടുത്ത സമ്മേളനത്തില്‍ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍ അമേരിക്കയിലെ ദ്വിശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.

ഇന്ത്യയിലെ ആദ്യ കലാലയമെന്ന ചരിത്ര സാക്ഷ്യം കൈവരിച്ച സിഎംഎസ് കോളജ് മുന്‍ പ്രൊഫസറും യുഎസിലെ അലുംനൈ അസോസിയേഷന്‍ പ്രസിഡന്റുമായ സണ്ണി മാത്യൂസ് ആമുഖ പ്രസംഗത്തില്‍ കോളജിന് തുടക്കമിട്ട മൂന്നു സിഎംഎസ് മിഷണറിമാരെ അനുസ്മരിച്ചു. ആദ്യ പ്രിന്‍സിപ്പലായ ബെഞ്ചമിന്‍ ബെയ്‌ലി, ജോസഫ് 
പെന്‍ഹെന്‍റി ബേക്കര്‍ എന്നിവര്‍.

ഇന്ത്യന്‍ വിദ്യാഭ്യാസ പൈതൃകത്തിന്റെ ഈറ്റില്ലമായ സിഎം.എസില്‍ പഠിച്ചു എന്നുതന്നെ വലിയ ബഹുമതിയാണ്. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, കെ.പി.എസ് മേനോന്‍, ജോണ്‍ മത്തായി, ജസ്റ്റീസ് കെ.ടി. തോമസ്, കാവാലം, ഉമ്മന്‍ചാണ്ടി, അരവിന്ദന്‍, ജോണ്‍ ഏബ്രഹാം തുടങ്ങി ഒട്ടേറെ മഹാരഥന്മാരെ സൃഷ്ടിച്ചെടുത്ത കലാലയമാണിത്-അദ്ധേഹം ചൂണ്ടിക്കാട്ടി

കോളജില്‍ വിദ്യാര്‍ത്ഥിയായും പിന്നീട് 1971ല്‍ ഇംഗ്ലീഷ് അധ്യാപകനായും പ്രവര്‍ത്തനം ആരംഭിച്ച മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. സി.എ. ഏബ്രഹാം (1998 2003) തന്റെ ആദ്യ ക്ലാസില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥിയെ സദസില്‍ കണ്ടു. ക്ലസ് റൂം 2-എ യില്‍ അന്നുണ്ടായിരുന്ന സൂസി ഏബ്രഹാം. അമേരിക്കയില്‍ പക്ഷെ ലോണ ഏബ്രഹാം ആയി. ഐ.എന്‍.ഒ.സി നേതാവ് ജോര്‍ജ് ഏബ്രഹാമിന്റെ സഹധര്‍മ്മിണി.

അമ്പതുകളില്‍ കോളജില്‍ പഠിച്ച അയല്‍വാസിയായ ജോര്‍ജ് മാത്യുവിനേയും (തമ്പിച്ചായന്‍) അദ്ദേഹം സദസില്‍ കണ്ടു. 45 വര്‍ഷത്തിനുശേഷമുള്ള കണ്ടുമുട്ടല്‍.

1864-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കോളജ് മാഗസിന്‍ 'വിദ്യാസംഗ്രഹി'ന്റെ മാതൃകയില്‍ അലുംനൈ അസോസിയേഷന്‍ 'വിദ്യാസൗഹൃദം' എന്നു പേരിട്ടത് അദ്ദേഹം അനുസ്മരിച്ചു.

ഇന്ത്യയില്‍ ഹെറിറ്റേജ് സ്റ്റാറ്റസ് (പൈതൃക പദവി) ലഭിച്ച 12 വിദ്യാലയങ്ങളില്‍ ഒന്നാണ് സി.എം.എസ്. കോളജ്. കേരളത്തില്‍ നിന്നു ബ്രണ്ണന്‍ കോളജിനും ഈ പദവിയുണ്ട്

ബഞ്ചമിന്‍ ബെയ്‌ലിയുടെ നാനാവിധമായ സംഭാവനകള്‍ അദ്ദേഹം അനുസ്മരിച്ചു. കേരളത്തില്‍ ആദ്യ പ്രിന്റിംഗ് പ്രസ് സ്ഥാപിച്ച ബെയ്‌ലി ചതുര വടിവിലുള്ള മലയാള അക്ഷരങ്ങള്‍ ഉരുണ്ട രീതിയിലാക്കി. മലയാളത്തില്‍ നിന്നു ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്കുമുള്ള ഡിക്ഷണറികള്‍ രൂപപ്പെടുത്തി. ഓരോന്നും 1500 പേജ്.

കേംബ്രിഡ്ജ് കരിക്കുലമാണ് ഇവിടേയും 
പിന്തുടര്‍ന്നത്‌. എല്ലാ ജനുവരി 26നും അലുംനൈ അസോസിയേഷന്‍ ദിനമായി ആചരിക്കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടന സഹായമെത്തിക്കുന്നു.

പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍ കോളജ് ഒരു തീര്‍ത്ഥാടന കേന്ദ്രമാണെന്നു ചൂണ്ടിക്കാട്ടി. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ കോളജ് സന്ദര്‍ശിച്ചപ്പോള്‍ ചാപ്പലിനു മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്തു. സിനിമാ സംവിധായകന്‍ ജയരാജ് അടുത്തയിടയ്ക്ക് വന്നപ്പോള്‍ റൂം നമ്പര്‍ ഒമ്പതിലെത്തി ഏറെ നേരം പ്രാര്‍ത്ഥനാ നിരതനായി തലകുമ്പിട്ടു നിന്നു. ഈ അനുഭവത്തിലേക്ക് ഓരോ പൂര്‍വ്വ വിദ്യാര്‍ത്ഥിയേയും അദ്ദേഹം സ്വാഗതം ചെയ്തു.

ഇപ്പോള്‍ 2500 വിദ്യാര്‍ത്ഥികളും 16 അണ്ടര്‍ ഗ്രാജ്വേറ്റ്, 15 ഗ്രാജ്വേറ്റ്, 10 ഡോക്ടറല്‍ പ്രോഗ്രാമുമാണ് കോളജിലുള്ളത്. അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കും. പക്ഷെ കോളജിലെ മറ്റു കാര്യങ്ങളെല്ലാം മാനേജ്‌മെന്റ് നോക്കണം. 40,000 രൂപ ഗ്രാന്റ് ഉണ്ടായിരുന്നത് എട്ടു വര്‍ഷങ്ങളായി കിട്ടുന്നില്ല. കോളജിന്റെ എട്ടു കെട്ടിടങ്ങള്‍ക്ക് പൈതൃക പദവിയുണ്ട്.

പുതിയ നൂറ്റാണ്ട് പുതിയ തുടക്കം എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം തുടരുന്നത്. ദ്വിശതാബ്ദിയുടെ ഭാഗമായി മുന്നു ഡിപ്പാര്‍ട്ടുമെന്റുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പുതിയ ബ്ലോക്ക് രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനു 12 കോടി രൂപ ചെലവ് വരും. പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈ സംരഭത്തിന് സഹായം ആവശ്യമാണ്.

കോളജിനു തുടക്കം കുറിച്ചത് മൂന്നു മിഷണറിമാരാണെങ്കിലും ആ ആശയം അവതരിപ്പിച്ചത് അന്നത്തെ തിരുവിതാംകൂര്‍ റസിഡന്റ് (ദിവാന്‍) കേണല്‍ മണ്‍റോ ആയിരുന്നു. റാണി  ഗൗരി ലക്ഷ്മിഭായ് അത് അംഗീകരിച്ചു. അന്ധവിശ്വാസവും അടിമ വ്യവസ്ഥിതിയുമൊക്കെ നിലനിന്ന കാലമായിരുന്നു അത്. അവയ്‌ക്കെതിരേ പോരാടാന്‍ ഏറ്റവും നല്ലത് വിദ്യാഭ്യാസമാണെന്നു മിഷണറിമാര്‍ കരുതി.

പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കായി പ്രിന്‍സിപ്പല്‍ ഒരു സമ്മാനവും കരുതിയിരുന്നു. 1937-ല്‍ ഗാന്ധിജി കോളജ് പ്രിന്‍സിപ്പല്‍ ഫിലിപ്പ് ലീക്ക് എഴുതിയ കത്തിന്റെ കോപ്പി, കാനായി കുഞ്ഞിരാമന്‍ രൂപംകൊടുത്ത കോളജിന്റെ എംബ്ലം, 1870-ല്‍ എടുത്ത കോളജിന്റെ ഫോട്ടോ എന്നിവ അടങ്ങിയ 
ഫസ്റ്റ് ഡേ പോസ്റ്റല്‍ കവര്‍. കാവാലം നാരായണ പണിക്കരുടെ കോളജിനെ പറ്റിയുള്ള ഗാനമായിരുന്നു മറ്റൊന്ന്-ഡി.വി.ഡി. അദ്ദേഹത്തിന്റെ അവസാനത്തെ സാഹിത്യ സൃഷ്ടിയും അതായിരുന്നു.

ഡോ. ബഞ്ചമിന്‍ ജോര്‍ജ്, ഡോ. കോശി ജോര്‍ജ്, 
റവ. മോഡയില്‍ ഫിലിപ്പ്, ആന്‍ഡ്രൂസ് പാപ്പച്ചന്‍, റവ. പ്രതീഷ് കുര്യന്‍, ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ദിവ്യാ ജേക്കബ് ആയിരുന്നു എം.സി. മുന്‍ പ്രൊഫസര്‍കൂടിയായ ഈശോ മാത്യു (ഇ.എം. പൂമൊട്ടില്‍) പൂര്‍വ വിദ്യാലയത്തെപ്പറ്റി കവിത ആലപിച്ചു. ജംസണ്‍ കുര്യാക്കോസ്, ജേക്കബ് ജോസഫ്, റോയ് കെ. കോര, ഷിബു തോമസ്‌, സുനില്‍ ട്രൈസ്റ്റാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഡോ. ടി.പി. ജോസ് നന്ദി പറഞ്ഞു.

എഴുപതുകളിലും എണ്‍പതുകളിലും ശ്രദ്ധേയമായിരുന്ന സിനിമാ ഗാനങ്ങളാണ് പശ്ചാത്തലത്തില്‍ നിന്നുയര്‍ന്നത്. ജേക്കബ് ജോര്‍ജ് (ടിറ്റി) ആയിരുന്നു അവയുടെ സംഘാടകന്‍.

ഒരേ വിദ്യാലയങ്ങളില്‍ പല കാലങ്ങളില്‍ പഠിച്ചവര്‍ ഒത്തുചേര്‍ന്നത് അപൂര്‍വ്വ അനുഭവമായി. ഒരുമിച്ച് പഠിച്ച് വിവാഹിതരായവരും സദസിലുണ്ടായിരുന്നു. 

റവ. ജേക്കബ് നന്തിക്കാട്ട്, റവ. ജേക്കബ് ഡേവിഡ്, റവ. എം. പി. ഫിലിപ്പ് (പേട്രന്‍മാര്‍) പ്രൊഫ. സണ്ണി മാത്യൂസ് (പ്രസിഡന്‍റ്), ഡോ. ബഞ്ചമിന്‍ ജോര്‍ജ്, ഡോ. ഈശോ മാത്യു (വൈസ് പ്രസിഡന്‍റുമാര്‍) ഡോ. കോശി ജോര്‍ജ് (സെക്രട്ടറി) എലിസബത്ത് ചെറിയാന്‍ (ജോയിന്‍റ് സെക്രട്ടറി), ഡോ. ടി.വി. ജോണ്‍ ( ട്രഷറര്‍), സേവ്യര്‍ ജോസഫ്(ജോയിന്‍റ് ട്രഷറര്‍), വര്‍ഗീസ് പ്ലാമൂട്ടില്‍ (പബ്ലിക്ക് റിലേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍), ഡോ. ഏബ്രഹാം ഫിലിപ്പ് ( പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍), ജേക്കബ് ജോര്‍ജ് (കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍), രാജന്‍ പാലമറ്റം, സൈറാ വര്‍ഗീസ്, ആന്‍സി ഈശോ, രാജന്‍ മോടയില്‍, രാജു ഏബ്രഹാം, ജോര്‍ജ് മാത്യു ( കമ്മറ്റിയംഗങ്ങള്‍) എന്നിവരടങ്ങുന്ന   കോട്ടയം  സി .എം. എസ്. കോളജ്  അലുംമ്നൈ അസാസിയേഷന്‍ അഡ്ഹോക്ക് കമ്മറ്റി സമ്മേളനത്തിന്‍റെ വിജയകരമായ നടത്തിപ്പിനു  പ്രവര്‍ത്തിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രൊഫ. സണ്ണി മാത്യൂസ് (201) 736 8767
ഡോ. കോശി ജോര്‍ജ്  (718) 314  8171
ഡോ. ടി.വി. ജോണ്‍  (732) 829  9283
പൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനംപൈതൃകത്തിന്റെ പതാകയേന്തി സിഎംഎസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക