Image

ദീപാവലിക്ക് ബോക്‌സ്ഓഫീസില്‍ രജനി ആമിര്‍ പോരാട്ടം

Published on 11 April, 2017
ദീപാവലിക്ക് ബോക്‌സ്ഓഫീസില്‍ രജനി ആമിര്‍ പോരാട്ടം

ദീപാവലിക്ക് ഇന്ത്യന്‍ സിനിമയില്‍ വന്‍ റിലീസുകളാണ്. സൂപ്പര്‍ താരങ്ങളായ ആമിര്‍ഖാനും രജനീകാന്തും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ദംഗലിന് ശേഷം എത്തുന്ന ആമിറിന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാറും കബാലിയുടെ ആവേശത്തിനു ശേഷം രജനിയുടെ 2.0യുമാണ് സ്‌ക്രീനില്‍ അങ്കത്തിനായി ഒരുങ്ങുന്നത്.

ഈ വര്‍ഷം കോളിവുഡ് കാത്തിരിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0. രജനിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ എന്തിരന്റെ രണ്ടാം ഭാഗമാണിത്. തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളുമായെത്തുന്ന ചിത്രത്തിലെ വില്ലന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത് ആമിര്‍ ഖാന്‍ നിര്‍മ്മിക്കുന്ന സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ അതിഥിതാരമായാണ് ആമിര്‍ ഖാന്‍ എത്തുന്നത്. സൈറ വസീം, വൈശാലി സഹദേവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രങ്ങളുടെ റിലീസ് തീയതി സംബന്ധിച്ച് ആമിറും രജനിയും ചര്‍ച്ച നടത്തി ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക