Image

ഡബ്ല്യുഎംസി മൈന്‍ഡ് പൗവര്‍ സെമിനാര്‍ 21 ന്

Published on 11 April, 2017
ഡബ്ല്യുഎംസി മൈന്‍ഡ് പൗവര്‍ സെമിനാര്‍ 21 ന്
   കൊളോണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത സൈക്യാട്രിസ്റ്റും ഇന്ത്യന്‍ ടെലിവിഷന്‍ യുവ അവതാരകനുമായ ജോബിന്‍ എസ്. കൊട്ടാരം നയിക്കുന്ന മൈന്‍ഡ് പൗവര്‍ ട്രെയിനിംഗ് സെമിനാര്‍ ഏപ്രില്‍ 21 ന്്(വെള്ളി) നടക്കും. വൈകുന്നേരം ആറിന് കൊളോണ്‍ നഗരത്തിനടുത്തുള്ള റ്യോസ്‌റാത്തിലെ സെന്റ് നിക്കോളാസ് ദേവാലയ ഹാളില്‍ ആണ് പരിപാടി.

ജീവിതം എങ്ങനെ ക്രമപ്പെടുത്താം, എളുപ്പമാക്കാം, അതില്‍ക്കൂടി ജീവിതവിജയം എങ്ങനെ കൈവരിക്കാം എന്നീ വിഷയങ്ങളെക്കുറിച്ച് ജോബിന്‍ ക്ലാസെടുക്കും. 

മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സെമിനാറില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ഡബ്ല്യുഎംസി ചെയര്‍മാന്‍ ജോസ് കുന്പിളുവേലില്‍ (02232 962366), ഡബ്ല്യുഎംസി പ്രസിഡന്റ് ജോളി എം പടയാട്ടില്‍ (0221 8905827) ഡബ്ല്യുഎംസി ജനറല്‍ സെക്രട്ടറി മേഴ്‌സി തടത്തില്‍ 0233681884 എന്നിവരുമായി ബന്ധപ്പെടുക.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക