Image

ഗോകുലം കലാക്ഷേത്ര നൃത്തോത്സവത്തിന് അരങ്ങേറ്റം കുറിച്ചു

Published on 11 April, 2017
ഗോകുലം കലാക്ഷേത്ര നൃത്തോത്സവത്തിന് അരങ്ങേറ്റം കുറിച്ചു

      കുവൈത്ത്: ശാസ്ത്രീയ നൃത്ത രംഗത്ത് പ്രശസ്തമായ ഗോകുലം കലാക്ഷേത്രയുടെ കുവൈത്തിലെ എട്ടാമത് അരങ്ങേറ്റമായ 'നൃത്തോത്സവം 2017’ ഏപ്രില്‍ ഏഴിന് കേംബ്രിഡ്ജ് ഇഗ്ലീഷ് സ്‌കൂളില്‍ അരങ്ങേറി. 

ഭരതനാട്യവും കുച്ചിപുടിയും മോഹിനിയാട്ടവും അരങ്ങേറിയ വേദിയില്‍ നൂറ്റി ഇരുപതില്‍പരം കലാകാരികള്‍ നൃത്ത ചുവടുവച്ചു. കര്‍ണാടക സംഗീതജ്ഞന്‍ ജയേഷ് പകരത്ത്, ഗാനഭൂഷണം സിനി സുനില്‍ എന്നിവരുടെ ഗാനാലാപനത്തിന് പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളിയും മൃദംഗം വാസുകുട്ടന്‍ തൃശൂരും എടക്ക കലാമണ്ഡലം സുബീഷ് കുമാര്‍ പാലക്കാടും ചേര്‍ന്ന് സംഗീതം നല്‍കി. 

സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫാ. ജോണി ലോണിസ് സംസാരിച്ചു. സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ക്രിസ്റ്റീന, ഗോകുലം കലാക്ഷേത്ര ഡയറക്ടര്‍ ഗോകുലം ഹരിദാസ് എന്നിവര്‍ കലാകാരികള്‍ക്ക് ഉപഹാരം സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക