Image

രാജാ രവിവര്‍മചിത്രകലാ മത്സരം മെയ് പത്തിന്

Published on 11 April, 2017
രാജാ രവിവര്‍മചിത്രകലാ മത്സരം മെയ് പത്തിന്
ലോസ് ആഞ്ചെലെസ് :കഴിഞ്ഞ പതിനൊന്നുവര്‍ഷമായി ലോസ് ആഞ്ചെലെസ് ആസ്ഥാനമായി നടത്തിവരുന്ന രാജ രവിവര്‍മ മെമ്മൊറിയല്‍ ചിത്രകലാമത്സരം ഈവര്‍ഷവും അതിവിപുലമായിനടത്തുന്നതാണ്. ‘ബഹുമാനം'എന്ന വിഷയത്തെ ആസ്പദമാക്കി വരയ്ക്കുന്ന ചിത്രങ്ങളാണ് ഈവര്‍ഷത്തെ മത്സരത്തിനു പരിഗണിക്കുന്നത്. മത്സരത്തിനുള്ള സൃഷ്ടികള്‍ മെയ് പതിമൂന്നിനു മുന്‍പു അയക്കണമെന്ന് രവി വര്‍മ മെമ്മോറിയല്‍ ആര്ട്ട് മത്സരചെയര്‍മാന്‍ ഡോ .രവി രാഘവന്‍ അറിയിച്ചു

ബഹുമാനത്തിന്റെയോ ആദരവിന്റെയോ ഭാവങ്ങളെ ഭംഗിയായി ക്യാന്‍വാസിലേക്കു പകര്‍ത്താനറിയുന്ന മിടുക്കന്മാരേയും മിടുക്കികളേയും നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. സമ്മാനാര്‍ഹമായചിത്രങ്ങള്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍മൂന്നിനു ശനിയാഴ്ച്ച നടക്കുന്ന ഇരുപത്തിയാറാമതു സ്വാതിതിരുനാള്‍ ദിനത്തില്‍ട്ടസ്റ്റിനിലുള്ള ലോസ് ആഞ്ചെലെസ് ചിന്മയമിഷന്‍ കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും.

അപേക്ഷഫോമിനും കൂടുതല്‍വിവരങ്ങള്‍ക്കും രേണു (7148787116) അല്ലെങ്കില്‍ www.rvmac.org സന്ദര്‍ശിക്കുക. www.ohmcalifornia.org എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക