Image

ഐഎന്‍ഓസി മിഡ് വെസ്റ്റ് റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു.

മാത്യു പി തോമസ്‌ Published on 11 April, 2017
ഐഎന്‍ഓസി മിഡ് വെസ്റ്റ് റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
മൗണ്ട് പ്രോസ്പക്ട്‌സിലുള്ള സിഎം.എ.ഹാളില്‍ ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച് ഐഎന്‍ഓസി മിഡ് വെസ്റ്റ് റീജിയണിന്റെ 2017-19 വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനോത്ഘാടനം ബഹുമാന്യനായ മുന്‍ കേരള ആഭ്യന്തരമന്ത്രിയും ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവുമായ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ നിര്‍വഹിച്ചു. കേന്ദ്രത്തിലും കേരളത്തിലും ഇന്നു നടക്കുന്ന ഭരണ തേര്‍വാഴ്ച ഓരോ ഭാരതീയനും അപമാനവും നാടിനെ അരാജകത്വത്തിലേക്കു നയിക്കുന്ന പ്രവണതക്ക് ശക്തി പ്രാപിക്കുന്ന തരത്തിലാണെന്നും ഈ തെറ്റുതിരുത്തുവാന്‍ കാംഷിക്കുന്ന ഓരോ ഭാരതീയനും ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവിനായി ആഗ്രഹിക്കുന്നുവെന്നും മതേതരത്വ ജനാധിപത്യ തത്വങ്ങള്‍ പ്രധാനം ചെയ്യുവാന്‍ ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസില്‍ കൂടിയേ സാധ്യമാകു എന്ന് സംശലേശമെന്യേ അദ്ദേഹം വ്യക്തമാക്കി.

കുടുംബസമേതമെത്തി ഐഎന്‍ഓസിയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം എല്ലാ പുതിയ ഭാരവാഹികള്‍ക്കും ആശംസയര്‍പ്പിച്ചു. വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികള്‍ നല്‍കിയ സ്വീകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി

യോഗത്തില്‍ ഇന്‍ഡ്യ പ്രസ്‌ക്ലബ് പ്രസിഡന്റ് ശിവന്‍മുഹമ്മ ഐഎന്‍ഓസിയുടെ കേരളാ ചാപ്റ്റര്‍ ഭാരവാഹികളായ നാഷ്ണല്‍ ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍, നാഷ്ണല്‍ വൈസ് ചെയര്‍മാന്‍ തോമസ് പടന്നമാക്കല്‍ മിഡ് വെസ്റ്റ് റീജിയണിന്റെ മുന്‍പ്രസിഡന്റുമാരായ പോള്‍ പറമ്പി, അഗസ്റ്റ്യന്‍ കരിംകുറ്റിയില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. തമ്പി മാത്യു, ജനറല്‍ സെക്രട്ടറി ബാബു മാത്യു, വൈസ് പ്രസിഡന്റുമാരായ ജോസികുരിശിങ്കല്‍, പ്രവീണ്‍ തോമസ്, സെക്രട്ടറിമാരായ അജയന്‍ കുഴിമറ്റത്തില്‍ സജികുര്യന്‍, ഫോമായുടെ റീജിയണല്‍ പ്രസിഡന്റ് ബിജി എടാട്ട്, ഫൊക്കാനയുടെ ഭാരവാഹികളായ ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ് മറിയാമ്മ പിള്ള എസ്എംസിസി നാഷ്ണല്‍ ജനറല്‍ സെക്രട്ടറി മേഴ്‌സി കുര്യക്കോസ്, മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ബിജി സി മാണി, സണ്ണി വള്ളിക്കുളം, ജോഷി വള്ളിക്കുളം, ജോസ് സൈമണ്‍ മുണ്ടന്‍പ്ലാക്കല്‍, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഭാരവാഹിയായ പീറ്റര്‍ കുളങ്ങര, റിട്ടയര്‍ഡ് പ്രിന്‍സിപ്പല്‍ പി ലൂക്കോസ്, സാഹിത്യകാരനായ ജോസ് കല്ലിടിക്കില്‍, സിറിയക്ക് കല്ലിടിക്കില്‍, ജിനോ കോതക്കലോട്ടി, ടോമി വെള്ളക്കുന്നേല്‍, റോയി മുളംകുന്നം ഷിബു വെണ്‍മണി, നേഴ്‌സസ് അസോസിയേഷനെ പ്രതിനിധികരിച്ച് ജൂബി വള്ളിക്കളം ഹെറാള്‍ഡ് ഫിഗറെഡോ, ബിജു തോമസ്, മാത്യൂസ് ടോബിന്‍, പ്രതീഷ് തോമസ്, നീനു പ്രതീഷ്, റിന്‍സി കുര്യന്‍, ഡോക്ടര്‍ അനൂപ് രാധാകൃഷ്ണന്‍, രാജു മാത്യു പത്തനംതിട്ട, ജോസ് ജോര്‍ജ്, മോനു വര്‍ഗീസ് ഇംപീരിയല്‍ ട്രാവല്‍സ്, ഷിബു തുടങ്ങി അനേകം പ്രമുഖ വ്യക്തികള്‍ യോഗത്തില്‍ പങ്കെടുത്ത് പുതിയ ഭാരവാഹികളെ അനുമോദിച്ചു. 

സീലിയ പാലമല അമേരിക്കന്‍ ദേശീയഗാനവും ടോബിന്‍ തോമസ് ഇന്‍ഡ്യന്‍ ദേശീയഗാനവും ആലപിച്ചു.

ഐഎന്‍ഓസി മിഡ് വെസ്റ്റ് റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
ഐഎന്‍ഓസി മിഡ് വെസ്റ്റ് റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
ഐഎന്‍ഓസി മിഡ് വെസ്റ്റ് റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
ഐഎന്‍ഓസി മിഡ് വെസ്റ്റ് റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
ഐഎന്‍ഓസി മിഡ് വെസ്റ്റ് റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
ഐഎന്‍ഓസി മിഡ് വെസ്റ്റ് റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക