Image

സാന്‍ ബര്‍നാര്‍ഡിനൊ സ്‌കൂള്‍ വെടിവെപ്പ്- കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കാലിഫോര്‍ണിയ പോലീസ്

പി. പി. ചെറിയാന്‍ Published on 12 April, 2017
സാന്‍ ബര്‍നാര്‍ഡിനൊ സ്‌കൂള്‍ വെടിവെപ്പ്- കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കാലിഫോര്‍ണിയ പോലീസ്
കാലിഫോര്‍ണിയ: സാന്‍ ബര്‍ണാഡിനൊ എലിമന്ററി സ്‌കൂളില്‍ നടന്ന വെടിവെപ്പിിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളുമായി പോലീസ്. ഭാര്യ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ് പ്രതിയായ ഭര്‍ത്താവിനെ പ്രകോപിപ്പിച്ചതെന്ന് പോലീസിന്റെ പ്രഥമ നിഗമനം.

നാല് വര്‍ഷത്തെ ഒന്നിച്ചുള്ള താമസത്തിന് ശേഷം ജനുവരിയിലാണ് 53 വയസ്സുള്ള സെഡ്രിക്ക് ആന്റേഗ്‌സനും, നോര്‍ത്ത് പാക്ക് എലമെന്‍രറി സ്‌കൂളിലെ അദ്ധ്യാപിക ഇലയ്ന്‍ സ്മിത്തുമായി വിവാഹിതരായത്.

ചില ആഴ്ചകള്‍ക്ക് മുമ്പ് ഇരുവരും വെവ്വേറെ താമസിക്കാനാരംഭിച്ചു.

ക്രമിനല്‍ പശ്ചാത്തലമുള്ള ആന്റേഴ്‌സുമായി തുടര്‍ന്ന് ജീവിക്കുവാന്‍ സാധ്യമല്ല എന്നതാണ് ഇലയാനെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചതെന്ന് സാന്‍ ബര്‍നാര്‍ഡിനൊ പോലീസ് ചീഫ് ഡറോഡ് ബര്‍ഗര്‍ പറഞ്ഞു.

സംഭവ ദിവസം രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ എത്തിയ ആന്റേഴ്‌സണ്‍ ഭാര്യക്ക് എന്തോ പാക്കറ്റ് നല്‍കാനാണെന്നാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ക്ലാസ് മുറിയിലെത്തിയ ഉടനെ ഭാര്യക്ക് നേരെ നിറയെഴിക്കുകയുമായിരുന്നു. ക്ലാസെടുത്തുകൊണ്ടിരിക്കുന്ന അദ്ധ്യാപിക സംഭവ സ്ഥലത്ത് തന്നെ മരിച്ചു വീണു. ഒന്ന് മുതല്‍ 4 വരെയുള്ള ക്ലാസില്‍ പതിനഞ്ച് കുട്ടികളാണുണ്ടായിരുന്നത്. വെടിവെപ്പില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റതിനെ 8 വയസ്സുള്ള ജോനാഥാന്‍ മാര്‍ട്ടിനസ് ആശുപത്രിയില്‍ എത്തി ഏതാനും മണിക്കൂറുകള്‍ക്കകം മരിച്ചു. ഒമ്പത് വയസ്സുള്ള കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

വലിയ പ്രതീക്ഷകളോടെയാണ് മകള്‍ വിവാഹിതയായതെന്ന് മരിച്ച അദ്ധ്യാപികയുടെ മാതാവ് ഇര്‍മ പറഞ്ഞു. പ്രതീക്ഷകള്‍ അസ്ഥനത്തായെന്ന തോന്നലാണ് വിവാഹമോചനം ആവശ്യപ്പെടാന്‍ കാരണമായതെന്നും വര്‍ കൂട്ടിച്ചേര്‍ത്തു.


പി. പി. ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക