Image

ഫഹദ് നിര്‍മ്മാണ രംഗത്തേക്ക്

Published on 12 April, 2017
ഫഹദ് നിര്‍മ്മാണ രംഗത്തേക്ക്


ദേശീയ പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം. ഇരുവരും വീണ്ടും ഒന്നിക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുമാണ്. ഇരുവരും മൂന്നാമത് ഒരു ചിത്രത്തിനായി കൈകോര്‍ക്കുന്നതായാണ് പുതിയ വിവരം.

ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് ഒരു ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. ആഷിഖ് അബുവിന്റെയും ദിലീഷിന്റെയും സഹ സംവിധായകനായിരുന്ന മധു സി നാരയണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നത്.

ശ്യാം പുഷ്‌കരനാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സൗബിന്‍ ഷാഹിര്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക