Image

ലൈംഗിക പീഡനം :ആരോപണം നിഷേധിച്ച് വികാസ് ബാല്‍

Published on 12 April, 2017
ലൈംഗിക പീഡനം :ആരോപണം നിഷേധിച്ച് വികാസ് ബാല്‍

കഴിഞ്ഞ ദിവസം ബോളിവുഡിനെയാകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സംവിധായകന്‍ വികാസ് ബാല്‍ വനിതാ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നത്. എന്നാല്‍ തനിക്ക് നേരെയുണ്ടായ ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് വികാസ് ബാല്‍. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കമ്പനി ഇപ്പോഴും നടക്കുന്നുണ്ടെന്നും അവിടെ അത്തരത്തില്‍ യാതൊരു പരാതികളുമില്ലെന്നും വികാസ് പറയുന്നു. മാത്രമല്ല ആ ത്രീ അവിടുത്തെ ജോലിക്കാരി അല്ലെന്നുമാണ് വികാസ് പറയുന്നത്.ഞാനും ആ സ്ത്രീയും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒന്നിച്ച് നിര്‍മാണ ജോലികളെല്ലാം ഒന്നിച്ച് ചെയ്തിരുന്നതായും അവര്‍ എന്റെ മുന്നിലിരിന്നു സംസാരിക്കുമ്പോള്‍ അങ്ങനെയാണ് ചിന്തിച്ചിരുന്നതെന്ന് താനറിഞ്ഞിരുന്നില്ല.

ഞാന്‍ അവരോട് അതിര്‍വരമ്പുകള്‍ ലംഘിച്ചിട്ടുണ്ടോന്ന് തനിക്ക് അവരോട് ചോദിക്കണമെന്നും എന്റെ ഭാഗത്ത് നിന്ന് അവരെ വിഷമിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കാന്‍ തയ്യാറാണെന്നും വികാസ് പറയുന്നു.തനിക്ക് കുറെ കാലമായിട്ട് ഇവരെ അറിയാമെന്നും അതിനിടയില്‍ എന്റെ അടുത്ത് നിന്ന് അസുഖകരമായി തോന്നിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നില്ലെന്നും വികാസ് അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക