Image

ഈസ്റ്റര്‍: ഇറ്റലിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചു

Published on 12 April, 2017
ഈസ്റ്റര്‍: ഇറ്റലിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചു
   റോം: ഈസ്റ്റര്‍ സീസണിനോടനുബന്ധിച്ച് ഇറ്റലിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ കര്‍ക്കശമാക്കി. നിലവില്‍ ഭീകരാക്രമണ സാധ്യത പ്രവചനാതീതമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിതെന്ന് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി.

ഈസ്റ്റര്‍ വാരാന്ത്യത്തില്‍ അഞ്ച് ലക്ഷത്തോളം ടൂറിസ്റ്റുകള്‍ ഇറ്റലിയിലെത്തുമെന്നാണ് കരുതുന്നത്. മാര്‍പാപ്പ നേതൃത്വം നല്‍കുന്ന ശുശ്രൂഷകളില്‍ പങ്കെടുക്കാനാണ് ഇതില്‍ ഏറെപ്പേരും എത്തുന്നത്. 

ഈ സമയത്തു തന്നെ മതപരമല്ലാത്ത നിരവധി പരിപാടികളും റോമില്‍ നടക്കുന്നുണ്ട്. ഇതിനു പുറമേ ഒളിംപിക് സ്‌റ്റേഡിയത്തില്‍ സീരീ എ ഫുട്‌ബോള്‍ മത്സരവും നടക്കും.

നഗരത്തിലെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും മാര്‍പാപ്പ ഈസ്റ്റര്‍ കുര്‍ബാന നയിക്കുന്ന സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലും പ്രത്യേകം പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക