Image

എംഇഎസ് കുവൈത്ത് കുട്ടികള്‍ക്കായി വര്‍ക് ഷോപ്പ് 22 ന്

Published on 12 April, 2017
എംഇഎസ് കുവൈത്ത് കുട്ടികള്‍ക്കായി വര്‍ക് ഷോപ്പ് 22 ന്
കുവൈത്ത് സിറ്റി : കൗമാരപ്രായക്കാരായ കുട്ടികള്‍ക്കുവേണ്ടി എംഇഎസ് കുവൈത്ത് ഏപ്രില്‍ 22ന് ജാബരിയ കുവൈത്ത് മെഡിക്കല്‍ ഹാളില്‍ ഏകദിന വര്‍ക് ഷോപ്പ് സംഘടിപ്പിക്കുന്നു. 

മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് വര്‍ക്ഷോപ്പ് എന്ന പേരില്‍ നടക്കുന്ന ക്യാന്പില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായുള്ള വിവധ പരിശീലനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. കുട്ടികളുടെ ആത്മവിശ്വാസം, ആശയവിനിമയ മികവ് എന്നിവ വര്‍ധിപ്പിക്കുന്നതിനൊപ്പം സര്‍ഗവാസനകളെ പോഷിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് പഠന ക്യാന്പ് ക്രമീകരിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ അഭാവത്തിലും പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാന്‍ സഹായകമായ പരിശീലനവും വര്‍ക്ഷോപ്പില്‍ ക്യാന്പിന്റെ ഭാഗമായിരിക്കും. 

വിവരങ്ങള്‍ക്ക്: 96093553, 97816131.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക