Image

അജ്മാന്‍ പോലീസ് അബോധാവസ്ഥയിലായ ആളെ തിരിച്ചറിയാന്‍ സഹായം അഭ്യര്‍ഥിച്ചു

Published on 12 April, 2017
അജ്മാന്‍ പോലീസ് അബോധാവസ്ഥയിലായ ആളെ തിരിച്ചറിയാന്‍ സഹായം അഭ്യര്‍ഥിച്ചു

      അജ്മാന്‍: അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ആളെ തിരിച്ചറിയാന്‍ അജ്മാന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. 

അന്പത് വയസ് തോന്നിപ്പിക്കുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുന്പാണ് കാര്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അബോധാവസ്ഥയിലായതിനാല്‍ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയല്‍ കാര്‍ഡോ മറ്റു രേഖകളോ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ പോലീസിന് ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. 

ഏഷ്യന്‍ വംശജനെന്ന് തോന്നിപ്പിക്കുന്ന മധ്യവയസ്‌കനെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അജ്മാന്‍ പോലീസിന്റെ 06 7409999 എന്ന നന്പരില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക