Image

രാമവരയില്ലാത്ത അണ്ണാറക്കണ്ണന്‍(പി.ഹരികുമാര്‍)

പി.ഹരികുമാര്‍ Published on 12 April, 2017
രാമവരയില്ലാത്ത അണ്ണാറക്കണ്ണന്‍(പി.ഹരികുമാര്‍)
മുറ്റത്ത്
തടിച്ചുകൊഴുത്തൊരണ്ണാറക്കണ്ണന്‍.
മിനുങ്ങുന്ന മേനി വളച്ച്
തലവെട്ടിച്ച്
കരിമ്പിന്‍പൂക്കുല വാലിളക്കി
വാല്‍നട്ടുകായകള്‍
കടിച്ചുതുപ്പിത്തുപ്പി....
'നമ്മടെ നാട്ടിലെയണ്ണാനെത്ര ചെറുതാ
ഇതൊരു പൂച്ചേപ്പോലൊണ്ട്!'
'തിന്നുവല്ല,
വെറുതേ കടിച്ചു തുപ്പുവാ!'
ഞങ്ങളെ
കണ്ടഭാവമില്ലാതെ,
രണ്ടുകാലില്‍ പൊന്തിനിന്ന്
കൂട്ടുകാരികളുടെ ചുണ്ടില്‍
മാറിമാറി മുത്തമിട്ട്
പുറംകേറിമറിയുന്നവന്‍.
മുഖം തുടുത്ത ഭാര്യ
മോളെ അകത്തേയച്ചു.
'ഇതുങ്ങക്കൊരു പേടീമില്ല!
നമ്മടണ്ണാനാണേല്‍
ആളനക്കം കേട്ടാലോടും'
(അതെയതെ
ഇണയുടെ പുറകേ ഇലമറവിലൂടെ!)
ദാ നോക്ക്യേ കണ്ടോ?
ഇതുങ്ങക്ക് പുറത്ത് വരയില്ല
ശ്രീരാമവര!
***************
അമേരിക്കയില്‍ അണ്ണാന്റെ പുറത്ത് വര കാണുന്നില്ല
പി.ഹരികുമാര്‍

രാമവരയില്ലാത്ത അണ്ണാറക്കണ്ണന്‍(പി.ഹരികുമാര്‍)
Join WhatsApp News
vayanakaaran 2017-04-13 04:46:40
പി ഹരികുമാർ അമേരിക്കൻ മലയാളി എഴുത്തുകാരനാണെങ്കിൽ ശ്രീ ജോയ്‌സി തോന്യാമല ഈ കവിത വായിക്കണം.
റജിസ് നെടുങ്ങാടപ്പള്ളി 2017-04-13 05:48:51
ഇത് പണ്ടത്തെ കവിത പൊടി തട്ടി എടുത്തതാണല്ലോ  ഡോക്ടറെ .
നാരദർ 2017-04-13 06:13:02
ഒന്നുകൂടി പൊടി തട്ടി നോക്ക്. ചിലപ്പോൾ വര തെളിഞ്ഞു വരും.   ദൈവങ്ങളുടെ ഒരു ഗതികേടെ. കർമ്മ ഫലം അല്ലാതെ എന്ത് പറയാനാണ്. എലിയായും ആനയായും ഒക്കെ അവതരിച്ചിരിക്കുന്നു. ഇപ്പോൾ വരയില്ലാത്ത അണ്ണാര കണ്ണനും.

Dr.Sasi 2017-04-13 15:26:21
കവികളുടെ കവന കർമ്മമനുസരിച്ചു ഉത്തമ കവി ,മധ്യമ കവി ,അധമ കവി എന്ന പ്രകാരത്തിൽ പ്രായേണ തരം തിരിക്കാവുന്നതാണ് .ഉത്തമ കവി സ്വന്തം കാര്യം  ത്വജിച്ചു ലോകസംസ്കാരത്തെ പൂർണമായും  ഒന്നായി കണ്ടു സ്നേഹിച്ചു കവിത എഴുതുന്നു .മധ്യമ കവി സ്വന്തം കാര്യം,സംസ്കാരത്തെ സ്നേഹിക്കുന്നത് പോലെ  അന്യരുടെ സംസ്കാരവും നല്ലതായി കണ്ടു കവിത എഴുതുന്നു .അധമ കവികളാകട്ടെ എല്ലാ സംസ്കാരവും നാശമായിക്കണ്ടു ,മലിനമായിക്കണ്ടു സ്വന്തം സംസ്കാരം മാത്രം നല്ലതാണെന്നു  കരുതി പുറത്തു വരയുള്ള അണ്ണാനിലുടെ (സ്വന്തം സംസ്കാരം )പുറത്തു വരയില്ലാതെ അണ്ണാനിലുടെ (അമേരിക്കൻ സംസ്കാരം)വ്യങ്ങ്യ ഭാഷയിൽ കവിതയെഴുതുന്നു.സ്ക്വിറലും (അണ്ണാനും), ചിപ്മങ്കും തമ്മിലുള്ള വ്യത്യാസം കവി ഒരിക്കൽക്കൂടി നന്നായി മനിസ്സിലാക്കിയാൽ നന്ന് .
(Dr.Sasi)
Dr.Sasi 2017-04-13 16:05:00
കവികളുടെ കവന കർമ്മമനുസരിച്ചു ഉത്തമ കവി ,മധ്യമ കവി ,അധമ കവി എന്ന പ്രകാരത്തിൽ പ്രായേണ തരം തിരിക്കാവുന്നതാണ് .ഉത്തമ കവി സ്വന്തം കാര്യം  ത്വജിച്ചു ലോകസംസ്കാരത്തെ പൂർണമായും  ഒന്നായി കണ്ടു സ്നേഹിച്ചു കവിത എഴുതുന്നു .മധ്യമ കവി സ്വന്തം കാര്യം,സംസ്കാരത്തെ സ്നേഹിക്കുന്നത് പോലെ  അന്യരുടെ സംസ്കാരവും നല്ലതായി കണ്ടു കവിത എഴുതുന്നു .അധമ കവികളാകട്ടെ എല്ലാ സംസ്കാരവും മലിനമായി കണ്ടു നാശമായി കണ്ടു സ്വന്തം സംസ്കാരം മാത്രം നല്ലതാണെന്നു  കരുതി പുറത്തു വരയുള്ള അണ്ണാനിലുടെ (സ്വന്തം സംസ്കാരം )പുറത്തു വരയില്ലാതെ അണ്ണാനിലുടെ (അമേരിക്കൻ സംസ്കാരം)വ്യങ്ങ്യ ഭാഷയിൽ കവിതയെഴുതുന്നു.സ്ക്വിറലും (അണ്ണാനും), ചിപ്മങ്കും തമ്മിലുള്ള വ്യത്യാസം കവി ഒരിക്കൽക്കൂടി മനസ്സിലാക്കിയാൽ നന്ന്.
(Dr.Sasi)
P.HARIKUMAR 2017-04-24 14:39:09
ആദ്യമായി, എന്‍റെ ഒരു രചന emalayalee യില്‍ വായിച്ചു പ്രതികരിച്ച്ചതില്‍ നന്ദി. 1980 കലിലുമ്,1990 കളിലും ശാസ്ത്രജ്ഞനായി (ഇപ്പോള്‍ റിട്ടയറായി), അമേരിക്കന്‍ മഞ്ഞു കൊണ്ടെഴുതിയ വരികള്‍ 'ന്യൂജേഴ്സിയില്‍ രണ്ട് ചൂണ്ടക്കാര്‍' എന്ന സമാഹാരമായി കൈരളി ബുക്സ്, കണ്ണൂര്‍, ഇറക്കി.ചിലവ 'മലയാളം പത്രത്തിലും വന്നു. ഇവിടെനിന്നിരക്കിയിട്ടുള്ള മിക്കവാറും എല്ലാ സമാഹാരങ്ങളും, വായിച്ച് മ്യൂ ട്ടന്റ് മലയാളിയുടെ മൃദു മന്ത്രണങ്ങള്‍' എന്ന അവതാരിക (ഫോറിന്‍ കവിതകള്‍ - 2009)എഴുതിയപ്പോള്‍, എന്‍റെ രചനകള്ക്കുമുണ്ട് ഇവിടെ ഒരു സവിശേഷ ഇടത്തിന് അര്‍ഹതയെന്നു തോന്നി. എന്നാല്‍, ലക്ഷ്യ വായനക്കാരില്‍ എന്‍റെ രചനകള്‍ എത്തിയിട്ടില്ല എന്നതിനാല്‍ ഈ കവിത, ബാക്കി കൂടെയാകാം എന്നുണ്ട് വിശ്വാസം, ആഗ്രഹം.'അധമ' ജനുസ്സിലെങ്കിലും, ഞാന്‍ 'അവിത' യെന്നു ധരിക്കുന്ന എന്‍റെ രചനയെ Dr,SASI, കവിതയെന്ന്  കണ്ടത്, എനിക്ക് അമിതാഹ്ലാദ  കാരകം.എല്ലാവര്‍ക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക