Image

മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ക്ക് മരണമില്ല കൊച്ചിന്‍ ആസാദ്

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 13 April, 2017
മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ക്ക് മരണമില്ല കൊച്ചിന്‍ ആസാദ്
റിയാദ് : മുഹമ്മദ് റാഫി സംഗീതലോകത്ത് നിന്ന് വിടപറഞ്ഞ് മുപ്പത്തിയേഴ് വര്‍ഷം തികയുമ്പോഴും അദേഹത്തിന്റെ ഗാനങ്ങളുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന കാഴ്ച്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നതെന്ന് കൊച്ചിന്‍ ആസാദ്

ഫ്രണ്ട്‌സ് ഓഫ് കേരള കൂട്ടായിമ റിയാദ് ഏപ്രില്‍ പതിന്നാലിന് നോഫ ഓഡിറ്റോറിയത്തില്‍ ശ്രുതിലയം 2017 എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി റിയാദിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റാഫിയുടെ ഗാനങ്ങള്‍ക്ക് മരണമില്ല അഭംഗുരം അത് ജനമനസ്സ് ആലപിച്ചുകൊണ്ടിരിക്കുന്നു പുതുതലമുറ പോലും ഇപ്പോഴും റാഫിയുടെ പാട്ടിന് പിന്നാലെ പോകുന്ന കാഴ്ച്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത് മുഹമ്മദ് റാഫിയുടെ അമൂല്യ ശേഖരത്തിലെ ആയിരക്കണക്കിന് ഗാനങ്ങള്‍ റാഫിയെ ഒരുമരണമില്ലാഗായനാക്കിമാറ്റുന്നതായും.അദേഹത്തിന്റെ പാട്ടുകള്‍ പാടാന്‍ കഴിഞ്ഞുവെന്നുള്ളതാണ് ഒരു മുന്‍ പ്രവാസിയെന്ന നിലയില്‍ തന്റെ ഏറ്റവുംവലിയ ഭാഗ്യമെന്നും പ്രവാസികള്‍ തരുന്ന മികച്ച പിന്തുണ ഒരിക്കലും മറക്കില്ലന്നും കൊച്ചിന്‍ ആസാദ് പറഞ്ഞു വാര്‍ത്താസമ്മേളനത്തില്‍ റാഫിയുടെ നാലുവരി ഗാനം അദ്ദേഹം ആലപിക്കുകയും ചെയ്തു

വാര്‍ത്താസമ്മേളനത്തില്‍ ഫ്രണ്ട്‌സ് ഓഫ് കേരള പ്രസിഡണ്ട് അബ്ദുല്‍ സലിം അര്‍ത്തില്‍ പ്രോഗ്രാം ചീഫ് കോര്‍ഡിനെറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ മജീദ് പുളക്കാടി അന്‍സാര്‍ പള്ളുരുത്തി എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക