Image

കുരിശിലെ മൊഴികള്‍ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 13 April, 2017
കുരിശിലെ മൊഴികള്‍ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
പാപികള്‍ക്കവനിയില്‍ മോചനം നല്‍കീടുവാന്‍
പാരിടം തന്നില്‍ അവതാരമായ് വന്നോരീശന്‍
കാല്‍വറി കുരിശതില്‍ യാഗമായ് മരിക്കവെ
മാനവര്‍ക്കേകി ദിവ്യദാനമീ വചനങ്ങള്‍:

ദീര്‍ഘമാം ക്ഷയേതിന്‍ വഴികള്‍ പഠിപ്പിച്ച
ദൈവ പുത്രനാം യേശു ക്രൂശിലാദ്യമായോതി,
താതാ ഈ ചെയ്തിവര്‍ അറിയുന്നില്ലായ്കയാല്‍
പൊറുക്കേണമേ അപരാധമെന്നപേക്ഷിപ്പൂ!

അന്നു ക്രൂശിതരായോര്‍ തസ്കരന്മാരില്‍ ഒരാള്‍
ചെയ്തതാം അകൃത്യങ്ങള്‍ ഓര്‍ത്തനുതപിച്ചതാല്‍
ഇന്നു നീ എന്നോടൊപ്പം പറുദീസ പൂകിടും
എന്നുരചെയ്തു നാഥന്‍ അവനേകി സാന്ത്വനം!

ആര്‍ദ്രമാം മിഴികളാല്‍ നോക്കി തന്‍ മാതാവിനെ
സ്ത്രീയേ നിന്‍ മകനിതാ എന്നു ചൊന്ന മാത്രയില്‍
മകനേ ഇതാ നിന്റെ അമ്മ എന്നുരചെയ്തു
തന്റെ ശിഷ്യനാം യോഹന്നാനോടു പ്രിയ നാഥന്‍

ഒന്‍പതാം മണി നേരം ഇരുളില്‍ യേശു ചൊല്ലി,
എന്റെ ദൈവമേ എന്നെ കൈവെടിഞ്ഞതെന്തു നീ
പിന്നെ തന്‍ നിയോജകം പൂര്‍ണ്ണമെന്നറിഞ്ഞതാല്‍
ദാഹിച്ചീടുന്നു എനിക്കെന്നറിയിച്ചു നാഥന്‍

ജന്മസായൂജ്യം ലഭിച്ചെന്നൊരാ സംതൃപ്തിയില്‍
സര്‍വ്വതും നിവൃത്തിയെന്നുരചെയ്തു ദേവന്‍
താതാ എന്നാത്മാവിനെ നല്കുന്നു നിന്‍ കൈകളില്‍
എന്നു ചൊന്നന്ത്യം സ്വയം പ്രാണനെ വെടിയവെ!
Join WhatsApp News
വിദ്യാധരൻ 2017-04-13 09:06:10
നഗ്നനായി ഞാൻ മുന്നിൽ വന്ന നാളിൽ
കാണാത്ത ഭാവം നടിച്ചു നിങ്ങൾ
തൊണ്ട നന്നാക്കുവാൻ വെള്ളംപോലും
തന്നില്ല നിങ്ങൾ തിരിഞ്ഞു നിന്നു
അപ്പത്തിനായ് ഞാൻ കൈ നീട്ടിയപ്പോൾ
ആട്ടിയോടിച്ചൊരു പട്ടിയെപ്പോൽ
രോഗിയായി ഞാൻ കിടന്നനേരം
കാണുവാൻ വന്നില്ല നിങ്ങളാരും 
രണ്ടാമതൊരവസരം തന്നിടാതെ
കൽത്തുറുങ്കിൽ എറിഞ്ഞു നിങ്ങൾ
അന്നെന്നെ മത കിങ്കരന്മാർ
കൊല്ലാകൊല ചെയ്യതനേരം
അറിയില്ലവനെയെന്നു ചൊല്ലി നിങ്ങൾ
ഇവയെക്കുറിച്ചു ഞാൻ ചൊന്ന നേരം
എന്തെന്നറിയാതെ നിങ്ങൾ പകച്ചു നിന്നു
പൊരുളറിയാതെ നിങ്ങളിന്നും
കുറിക്കുന്നു കവിതകൾ ഗാനമൊക്കെ
ഉണ്ടൊരായിരം അശരണർ ഇവിടെ ഭൂവിൽ
അവർക്കായ് ഞാൻ ചൊന്നത് ചെയ്തിടുകിൽ
സ്വർഗ്ഗം ഈ ഭൂവിൽ പ്രാപ്യമത്രെ     
John Philip 2017-04-13 16:16:38
വിദ്യാധരൻ സാറിന്റെ പേനയുടെ ശൗര്യം ഫലിക്കാഞ്ഞിട്ടോ എന്തോ കവികളുടെ ഒരു പട
തന്നെ ഇമലയാളിയിൽ നിരക്കുന്നു. ശ്രീമാൻ ജോണ് കുന്തറ എഴുതിയ പോലെ എല്ലാവരും പെൻഷൻ പറ്റുമ്പോൾ പേന കയ്യിലെടുക്കുന്നു. പ്രിയ പെൻഷൻ പറ്റി കളെ, ദയവു ചെയ്തു കലാമൂല്യം ഒട്ടുമില്ലാത്ത കവിതകൾ എഴുതി വായനക്കാരെ കഷ്ടപ്പെടുത്തരുത്.   അമേരിക്കൻ മലയാള സാഹിത്യം എവിടെ ചെന്ന് നിൽക്കും എന്റെ കർത്താവേ.. മലയാളത്തിൽ എന്തെഴുതിയാലും അത് സാഹിത്യമാകുന്ന അമേരിക്കൻ മലയാള സമൂഹത്തിൽ വൈകി എത്തിയിരിക്കുന്നു ശ്രീമാൻ ജോയ്‌സ് തോന്യമല .
അദ്ദേഹത്തിന്റെ അറിവിന്റെ ലോകം അപാരം തന്നെ. അദ്ദ്ദേഹത്തെ എന്തുകൊണ്ട് സാഹിത്യ സംഘ ടനകൾ തഴഞ്ഞു.!!!!
വാല്മീകത്തിൽ നിന്നും ഒരു കാട്ടാളൻ പുറത്ത് വന്നു മഹര്ഷിയായി ലോക പ്രസിദ്ധ്‌നായി. അമേരിക്കയിൽ അനവധി വാല്മീകിമാർ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
Tom Abraham 2017-04-13 17:19:43

Let me tell Mr Vidyadharan, on this Vishu/ Good Friday, your status is Uttama Kavi. But for your verses, Sankrit quotes, humble as I am, would never read any Malayalam poems. You make emalayalee columns a literary blessing.


വിദ്യാധരൻ 2017-04-14 09:55:12
പിറക്കട്ടെ ഫിലിപ്പെ ഇവിടെയെങ്ങും
ഓരോരോ കവികൾ എന്നുമെന്നും
അവരുടെ കവിതക്കുള്ളിൽ നോക്കാം
നമുക്കായി എന്തേലും ഉണ്ടോ എന്ന്
ഇന്നേവരെ ആരും കണ്ടെത്താത്ത
കാര്യങ്ങൾ വർ നമ്മെ കാണിച്ചേക്കും
ചേതോഹരങ്ങളാം കാഴ്‌ചകാണാൻ
എൻ മനം നന്നേ തുടിച്ചിടുന്നു 
വിദ്യാധരൻ 2017-04-14 10:12:02
സാറേ എന്നെന്നെ വിളിച്ചിടില്ലേ
ഞാനൊരു സാധു മനുഷ്യനത്രെ
പണ്ടത്തെ പത്താം ക്ലാസുതന്നെ
ഡ്രില്ലും പഠിച്ചിട്ടുണ്ട് അതിന്റെ കൂടെ
വേണ്ടെനിക്ക് സാറിൻ പവിയൊന്നും
നാറും പിന്നതു കുഴപ്പമാകും
ശ്രേഷ്ടനാക്കും നിങ്ങൾ ആദ്യമെന്നെ
പിന്നെ വരും അവാർഡുമായി
പൊന്നാട പൂമാല സ്വീകരണങ്ങൾ
തന്നന്നെ കൊല്ലല്ലേ സ്നേഹിതാ നീ
വയസായ കാലത്ത് ഞാനിവിടെ
കുത്തിയിരുന്നോട്ടെ ശാന്താനായി
എന്തേലും കുത്തിക്കുറിച്ചു ഞാനെൻ
സമയത്തെ പോക്കട്ടെ ഫിലിപ്പ് സാറേ   

വിദ്യാധരൻ 2017-04-14 17:25:49
തലമുറ എത്ര മാറിയാലും 
പിതാമഹർ പിതാമഹരല്ലേ ടോമെ?
മലയാളത്തിൻറ്റെ മുത്തശ്ശന്മാർ 
സംസ്ക്രതത്തിലുമുണ്ടു ടോമെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക