Image

ഒളിംപിക്‌സ് ഹോക്കി: ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടിയില്ല

Published on 25 February, 2012
ഒളിംപിക്‌സ് ഹോക്കി: ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടിയില്ല
ന്യൂഡല്‍ഹി: ഒളിംപിക്‌സ് ഹോക്കി യോഗ്യതാ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ തോല്‍പിച്ചത്. നേരത്തെ ലീഗ് മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോടു 5-2ന് പരാജയപ്പെട്ടിരുന്നു. 

1980നുശേഷം ഒളിംപിക്‌സ് കളിക്കാനുള്ള അവസരമാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് കൈയകലത്തില്‍ നഷ്ടമായത്. പുരുഷ വിഭാഗം ഫൈനലില്‍ ഇന്ത്യന്‍ ടീം ഞായറാഴ്ച ഫ്രാന്‍സിനെ നേരിടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക