Image

നിരൂപകര്‍ക്കെതിരെ ആഞ്ഞടിച്ച് സ്‌റ്റൈല്‍ മന്നന്‍

Published on 13 April, 2017
നിരൂപകര്‍ക്കെതിരെ ആഞ്ഞടിച്ച് സ്‌റ്റൈല്‍ മന്നന്‍


സിനിമാ നിരൂപകര്‍ക്കെതിരെ ആഞ്ഞടിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. സിനിമകളെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചില നിരൂപകരുടെ വിമര്‍ശനമെന്ന് രജനീകാന്ത് കുറ്റപ്പെടുത്തി. നിരൂപകര്‍ അല്‍പം മാന്യത കാണിയ്ക്കണമെന്നും രജനികാന്ത് ആവശ്യപ്പെട്ടു.

വിക്രം പ്രഭു നായകനാകുന്ന നെരുപ്പ് ഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സിനിമാ നിരൂപകര്‍ക്കെതിരെ രജനികാന്ത് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഒരു സിനിമക്ക് പിന്നില്‍ നിരവധി പേരുടെ പ്രയത്‌നമുണ്ട്. ഇങ്ങനെ എടുത്ത ഒരു സിനിമയെക്കുറിച്ച് മറ്റൊരാളോട് പറയുമ്‌ബോള്‍ അല്‍പം മാന്യത കാണിക്കണം സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞു. സിനിമയെ തകര്‍ക്കുന്ന രീതിയിലാകരുത് വിമര്‍ശനം. ചില സിനിമകളെ തകര്‍ക്കുയെന്ന ഉദ്ദേശത്തോടെയാണ് പലരുടേയും വിമര്‍ശനമെന്നും രജനികാന്ത് കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക