Image

രാഹുല്‍ ആഗ്രഹിച്ചാല്‍ ഇന്നു തന്നെ പ്രധാനമന്ത്രിയാകാമെന്ന് ജയ്‌സ്വാള്‍

Published on 25 February, 2012
രാഹുല്‍ ആഗ്രഹിച്ചാല്‍ ഇന്നു തന്നെ പ്രധാനമന്ത്രിയാകാമെന്ന് ജയ്‌സ്വാള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ആഗ്രഹിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ഇന്നു തന്നെ പ്രധാനമന്ത്രിയായാകാമെന്ന് കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍. രാഹുല്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഇന്ന് അര്‍ധരാത്രി 12 മണിക്കു മുമ്പ് തന്നെ അദ്ദേഹത്തിന് പ്രധാനമന്ത്രിയാവാനാവും. ആര്‍ക്കും അത് തടയാനാവില്ല. എന്നാല്‍ രാഹുല്‍ പ്രധാനമന്ത്രിയാവാനോ മുഖ്യമന്ത്രിയാവാനോ ആഗ്രഹിക്കുന്നില്ലെന്നും ജയ്‌സ്വാള്‍ പറഞ്ഞു. 

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുമെന്ന ജയ്‌സ്വാളിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്. പാര്‍ട്ടി ആഗ്രഹിക്കുകയാണെങ്കില്‍ താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാവുമെന്നും ജയ്‌സ്വാള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക