Image

കേസി മലയാളി സെമിനാര്‍ നടത്തി

Published on 13 April, 2017
കേസി മലയാളി സെമിനാര്‍ നടത്തി

 
ക്രാന്‍ബണ്‍ (മെല്‍ബണ്‍): കേസി മലയാളി പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി സയന്‍സ് ഓഫ് സൈലന്റ് യോഗയുമായി ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചു. സന്തേഷകരമായി ആരോഗ്യം എങ്ങനെ സംരക്ഷിക്കാം’ എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. 

ബല്ലാ ബല്ലാ ഓഡിറ്റേറിയത്തില്‍ നടന്ന പരിപാടി കൗണ്‍സിലര്‍ അമാന്‍ ഡാ സ്റ്റഫ്ള്‍ഡണ്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ബംഗളൂരു ടട്യ യോഗാകേന്ദ്രത്തിലെ അധ്യാപകന്‍ രാജശേഖര്‍ ജീവിതക്രമത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അതിനെ എങ്ങനെ തരണം ചെയ്യാമെന്നും ഇന്നത്തെ സമൂഹ്യചുറ്റുപാടില്‍ ഭക്ഷണ ശീലങ്ങളില്‍ മാറ്റേണ്ട വ്യതിയാനങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസെടുത്തു.

കേസി മലയാളി പ്രസിഡന്റ് ഗിരീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയും പരിപാടിയുടെ മുഖ്യ സംഘാടകനുമായ സന്തോഷ് ബാലകൃഷ്ണന്‍ രാജശേഖറിന് മൊമെന്േ!റാ സമ്മാനിച്ചു. തുടര്‍ന്ന് റോഫുഡ് ഒരുക്കിയ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക