Image

കെ എംസിസി സേവനം വിലമതിക്കാനാവാത്തത്

Published on 13 April, 2017
കെ എംസിസി സേവനം വിലമതിക്കാനാവാത്തത്

 
റിയാദ്: കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കെ എംസിസി കമ്മിറ്റികള്‍ നടത്തുന്ന ഇടപെടലുകള്‍ വിലമതിക്കാനവാത്തതും നിസ്തുലവുമാണെന്ന് അഡ്വ: പി.വി. മനാഫ് അരീക്കോട്. ബത്തയിലെ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന ഏറനാട് മണ്ഡലം സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തന്റെ കുടുംബത്തെ പോറ്റുന്നതിനായി മണലാരണ്യത്തില്‍ കഷ്ട്ടപെടുന്‌പോഴും സഹജീവികള്‍ക്ക് തുണയാകാന്‍ കഴിയുന്നത് പ്രവാസികളുടെ സഹനത്തില്‍ നിന്നും അനുഭവങ്ങളില്‍നിന്നും അവര്‍ നേടിയെടുത്ത കരുത്താണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഓരോ പ്രവാസിയും തന്നെ കുറിച്ചും ഭാവിയെ കുറിച്ചും ഓര്‍ക്കേണ്ട സമയമാണിതെന്നും അതിനുവേണ്ട ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 

സമ്മേളനം സൗദി നാഷണല്‍ കെ എംസിസി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു. സാഫിര്‍ മാനു ഒതായി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജിദ്ദയിലേക്ക് സ്ഥലം മാറിപോകുന്ന മണ്ഡലം ജനറല്‍ സെക്രട്ടറി റഹ്മത്ത് അരീക്കോടിനുള്ള ഉപഹാരം വി.കെ. മുഹമ്മദ് നല്‍കി.

കെ.കെ. കോയാമു ഹാജി, അബ്ദുസമദ് കൊടിഞ്ഞി, അബ്ദുറഹിമാന്‍ ഫറോക്ക്, നജ്മുദ്ദീന്‍ മഞ്ഞളാംകുഴി, ശുഹൈബ് പനങ്ങാങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു. പി.വി. ഷമീര്‍, ഷഫീഖ് ഒതായി, ഷബീര്‍ കഞ്ഞിരാല, സഫീര്‍ ചാത്തല്ലൂര്‍, സഫീര്‍ അരീക്കോട്, സുല്‍ത്താന്‍ കാവനൂര്‍, സുബൈര്‍ കാവനൂര്‍, മുനീര്‍ കുനിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി.പി. മുസ്തഫ, അസീസ് വെങ്കിട്ട, റഹ്മത്ത് അരീക്കോട്, യാക്കൂബ് ഒതായി എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക