Image

വൈവിധ്യമാര്‍ന്ന വിഷു- ഈസ്റ്റര്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

Published on 13 April, 2017
വൈവിധ്യമാര്‍ന്ന വിഷു- ഈസ്റ്റര്‍ പരിപാടികളുമായി ഏഷ്യാനെറ്റ്
വിഷുദിനത്തില്‍ രാവിലെ 7 മണിക്ക് ഒരു വര്‍ഷത്തെ വിഷു ഫലങ്ങളുമായി കണിപ്പയൂര്‍ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയും, 7.30-നു സിനിമ- പുലിമുരുകന്റെ 150-മത് ദിവസ ആഘോഷവും, 8 മണിക്ക് സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം "ടു കണ്‍ട്രീ'സും, ഉച്ചയ്ക്ക് 1-ന് ചലച്ചിത്രം "അടി കപ്യാരേ കൂട്ടമണി'യും വൈകുന്നേരം 4 മണിക്ക് "സ്വര്‍ണ്ണകടുവ'യും, രാത്രി 7 മണിക്ക് റിക്കാര്‍ഡുകള്‍ വാരിക്കൂട്ടിയ മലയാള ചലച്ചിത്രം "പുലിമുരുക'നും സംപ്രേഷണം ചെയ്യുന്നു.

വിഷു വാരത്തില്‍, നിങ്ങള്‍ക്കും ആകാം കോടീശ്വരനില്‍ പ്രശസ്ത സീരിയല്‍ താരങ്ങളായ മേഘ്‌ന, രൂപശ്രീ, സാലു കുര്യന്‍, സ്‌നേഹ തുടങ്ങിയവര്‍ മത്സരാര്‍ത്ഥികളായെത്തുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 8 മണിക്ക് ഈസ്റ്റര്‍ ഗാനങ്ങളും, 8.30-ന് ഈസ്റ്റര്‍ സ്‌പെഷല്‍ കുക്കറി ഷോയും, 9 മണിക്ക് "ബാഹുബലി-2'ന്റെ പ്രീ റിലീസ് ഇവന്റും, ഉച്ചയ്ക്ക് 1 മണിക്ക് നിവിന്‍ പോളി പുതിയ ചിത്രം "സഖാവിന്റെ' വിശേഷങ്ങളുമായെത്തുന്ന "ആഘോഷം സഖാവിനോടൊപ്പം' എന്ന പരിപാടിയും, കുഞ്ചാക്കോ ബോബനും, പാര്‍വ്വതിയും "ടേക്ക് ഓഫിന്റെ' വിശേഷങ്ങളുമായെത്തുന്നു. കൂടാതെ രാവിലെ 9 മണിക്ക് ചലച്ചിത്രം "മരുഭൂമിയില്‍ ആനയും', രാത്രി 7 മണിക്ക് "ഒപ്പവും' സംപ്രേഷണം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക