Image

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം ഏപ്രില്‍ 30-ന്

ജോയിച്ചന്‍ പുതുക്കുളം Published on 13 April, 2017
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം ഏപ്രില്‍ 30-ന്
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ (ഐ.എന്‍.എ.ഐ) 2017-ലെ നഴ്‌സസ് ദിനാഘോഷങ്ങള്‍ വ്യത്യസ്തതയാര്‍ന്ന പരിപാടികളോടെ ഏപ്രില്‍ 30-നു വൈകിട്ട് 5 മണിക്ക് ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നു.

"നഴ്‌സിംഗ്: മാനസീകവും ശാരീരികവും ആത്മീയവുമായ സന്തുലിതാവസ്ഥ' എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം. നോര്‍ത്ത് ചിക്കാഗോ മോവല്‍ ഫെഡറല്‍ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ അസോസിയേറ്റ് ചീഫ് നഴ്‌സായി പ്രവര്‍ത്തിക്കുന്ന ഡോ. കാതറില്‍ സെര്‍ബിന്‍ ആയിരിക്കും ഈവര്‍ഷത്തെ ആഘോഷങ്ങളുടെ മുഖ്യാതിഥി.

നൈന നേതൃത്വത്തെ പ്രതിനിധീകരിച്ചുകൊണ്ട് കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റം സി.എന്‍.ഒ ആയ മിസ്സിസ് ആഗ്‌നസ് തേരാടി തദവസരത്തില്‍ ആശംസള്‍ അര്‍പ്പിച്ച് സംസാരിക്കും. നഴ്‌സസ് ആഘോഷത്തിന്റെ ഭാഗമായി നൂതനമായ പരിപാടികളാണ് ഐ.എന്‍.എ.ഐ നേതൃത്വം പ്രസിഡന്റ് ബീന വള്ളിക്കളത്തിന്റേയും, സെക്രട്ടറി സൂനീന ചാക്കോയുടേയും മേല്‍നോട്ടത്തില്‍ ആസൂത്രണം ചെയ്യുന്നത്. റജീന സേവ്യറും റാണി കാപ്പനും ചേര്‍ന്നു നഴ്‌സുമാരേയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളേയും ആദരിക്കുന്ന ചടങ്ങിനു നേതൃത്വം നല്‍കും. ശോഭാ കോട്ടൂരിന്റേയും ടീമിന്റേയും നേതൃത്വത്തില്‍ വിവിധ കലാ-സംഗീത പരിപാടികള്‍ ഉണ്ടായിരിക്കും.

ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ ട്യൂഷന്‍ ഡിസ്കൗണ്ടിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. ഈവര്‍ഷത്തെ തീമിനെ ആസ്പദമാക്കി ഷിജി അലക്‌സ് ഒരു ഐസ് ബ്രേക്കിംഗ് സെഷന്‍ അവതരിപ്പിക്കും. തങ്ങളുടെ തിരക്കേറിയ ജോലികളില്‍ നിന്ന് മാറി കുടുംബത്തോടൊപ്പം ഒരു സായാഹ്നം, സ്വാദിഷ്ടമായ ഭക്ഷണം, ആസ്വാദ്യകരമായ കലാപരിപാടികള്‍ എന്നീ ലക്ഷ്യത്തോടെ ഐ.എന്‍.എ.ഐ നടത്തുന്ന നഴ്‌സസ് ദിനാഘോഷം ഈ പ്രദേശത്തുള്ള എല്ലാ നഴ്‌സുമാരും പരമാവധി പ്രയോജനപ്പെടുത്തണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഷിജി അലക്‌സ് (ചിക്കാഗോ) അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക