Image

പ്രതിഷേധം ഭയന്ന്‌ കയ്യേറ്റം പിന്മാറില്ലെന്ന്‌ ദേവികുളം സബ്‌ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍

Published on 14 April, 2017
പ്രതിഷേധം ഭയന്ന്‌ കയ്യേറ്റം  പിന്മാറില്ലെന്ന്‌ ദേവികുളം സബ്‌ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍


മൂന്നാര്‍: പ്രതിഷേധം ഭയന്ന്‌ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ നിന്നും പിന്മാറില്ലെന്ന്‌ ദേവികുളം സബ്‌ കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍. മൂന്നാറില്‍ ഒരുവിധ കൈയേറ്റവും അനുവദിക്കില്ലെന്നും കൈയേറ്റം ആരു നടത്തിയാലും അതു തടയുമെന്നും അദ്ദേഹം പറഞ്ഞു.


`ഏതെങ്കിലും ചിലര്‍ പ്രതിഷേധിച്ചാല്‍ ഭയന്ന്‌ പിന്മാറുന്ന ആളല്ല താന്‍. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുക എന്ന റവന്യു ഉദ്യോഗസ്ഥന്റെ കടമ നിറവേറ്റുകയാണ്‌ താന്‍ ചെയ്യുന്നത്‌.' വെങ്കിട്ടരാമന്‍ പറയുന്നു.
അതേസമയം, ഒരാള്‍ മാത്രം വിചാരിച്ചാല്‍ കൈയേറ്റം അവസാനിപ്പിക്കാനാവില്ലെന്നും കൂട്ടായ ശ്രമമാണ്‌ വേണ്ടതെന്നും അദ്ദേഹം പറയുന്നു.

 നിയമം ശക്തമായി നടപ്പാക്കാത്തതാണ്‌ കൈയേറ്റക്കാര്‍ക്ക്‌ സഹായകമാകുന്നത്‌. മൂന്നാറില്‍ സ്ഥിതി ഗുരുതരമാണ്‌. ഇച്ഛാശക്തിയുണ്ടെങ്കില്‍ പഴയ മൂന്നാറിനെ വീണ്ടെടുക്കാനാകും. ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ട. കണ്ണില്‍പെടുന്ന തെറ്റുകള്‍ തിരുത്താനാണ്‌ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കൈയേറ്റം തടയാനെത്തിയവരെ മര്‍ദിച്ചിട്ടും തടഞ്ഞുവെച്ചിട്ടും പൊലീസ്‌ നിഷ്‌ക്രിയരായി നിന്നതിനെക്കുറിച്ച്‌ കളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്ന്‌ സബ്‌കളക്ടര്‍ വ്യക്തമാക്കി. ദേവികുളത്ത്‌ സര്‍ക്കാര്‍ ഭൂമിയിലെ ഷെഡ്‌ പൊളിച്ചത്‌ ചെറിയൊരു സംഭവമാണ്‌. ഭൂസംരക്ഷണ സേന മുമ്പും കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ അന്നൊന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക