Image

'മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്കില്ല'; 'മുഖ്യമന്ത്രിയുടെ ചോദ്യം വേദനിപ്പിച്ചുവെന്ന്‌ മഹിജ

Published on 14 April, 2017
'മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്കില്ല'; 'മുഖ്യമന്ത്രിയുടെ  ചോദ്യം വേദനിപ്പിച്ചുവെന്ന്‌ മഹിജ



മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ തങ്ങളെ വേദനിപ്പിച്ചെന്നും അതുകൊണ്ട്‌ മുഖ്യമന്ത്രിയെ കാണില്ലെന്നും ജിഷ്‌ണു പ്രണോയിയുടെ അമ്മ മഹിജ. സമരത്തിലൂടെ എന്ത്‌ നേടിയെന്ന്‌ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇത്‌ തങ്ങളുടെ കുടുംബത്തെ ഏറെ വേദനിപ്പിച്ചു. അതുകൊണ്ടാണ്‌ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും മഹിജ പറഞ്ഞു.

കഴിഞ്ഞ ദിവസം അവസാനിപ്പിച്ച സമരത്തില്‍ ഉണ്ടാക്കിയ കരാറില്‍ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്‌ചയും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനായി നാളെയാണ്‌ മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്‌. സമരം അവസാനിച്ചതിന്‌ ശേഷം കോഴിക്കോടേക്ക്‌ തിരിക്കുന്നതിന്‌ മുന്‍പായി തന്റെയും ശ്രീജിത്തിന്റെയും വാക്കുകള്‍ മുഖവിലയ്‌ക്ക്‌ എടുക്കുകയാണെങ്കില്‍ മാത്രമെ മുഖ്യമന്ത്രിയെ കാണുകയുളളുവെന്ന്‌ മഹിജ നേരത്തെയും വ്യക്തമാക്കിയിരുന്നു.

ജിഷ്‌ണുവിന്റെ കുടുംബത്തിന്‌ ഏത്‌ കാര്യമാണ്‌ സമരത്തിലൂടെ നേടാന്‍ ഉണ്ടായിരുന്നത്‌. എന്ത്‌ കാര്യത്തിലാണ്‌ സര്‍ക്കാര്‍ വീഴ്‌ച വരുത്തിയതെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ ചോദിച്ചത്‌. നാളെയാണ്‌ ജിഷ്‌ണുവിന്റെ ജന്മനാടായ വളയത്ത്‌ സിപിഐഎം പൊതുയോഗവും പ്രകടനവും വിളിച്ചിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക