Image

ഐസിയുവിലെ ചികിത്സ തത്സമയം കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published on 14 April, 2017
ഐസിയുവിലെ ചികിത്സ തത്സമയം കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ എല്ലാ ആശുപത്രികളുടെയും തീവ്രപരിചരണ വിഭാഗത്തിലും ഓപ്പറേഷന്‍ തീയറ്ററിലും സിസിടിവി കാമറകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തീയറ്ററുകളിലും തീവ്രപരിചരണ വിഭാഗത്തിലും രോഗിക്ക് നല്‍കുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ മുറിക്ക് പുറത്ത് കാത്തിരിക്കുന്ന ബന്ധുക്കള്‍ക്ക് തത്സമയം ദൃശ്യരൂപത്തില്‍ കാണാന്‍ കഴിയണമെന്ന് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദേശിച്ചു.

ചീഫ് സെക്രട്ടറിക്കും ആരോഗ്യ, റവന്യം, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്കുമാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കണം. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗങ്ങള്‍, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളില്‍ അടച്ചിട്ട മുറിക്കുളില്‍ നടക്കുന്ന രഹസ്യ ചികിത്സ രോഗികളുടെ ബന്ധുക്കളില്‍ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക