Image

ഇസ്‌ലാഹി സെന്റര്‍ ചര്‍ച്ചാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 25 February, 2012
ഇസ്‌ലാഹി സെന്റര്‍ ചര്‍ച്ചാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സാല്‍മിയ. ഇസ്‌ലാം ശാന്തിയുടെ മതം എന്ന തലക്കെട്ടില്‍ കുവൈറ്റ് കേരള ഇസ്‌ലാഹി സെന്ററിന്റെ കാമ്പയിന്റെ ഭാഗമായി 'പ്രവാചകരും വിമോചന ദൗത്യവും' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

സാല്‍മിയ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 26 ന് (ഞായര്‍) വൈകുന്നേരം ആറിന് സാല്‍മിയ ്രൈപവറ്റ് എഡ്യൂക്കേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കുവൈറ്റിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.കെ. ഹൈദരലി (കെഎംസിസി), ടി.വി.ഹിക്മത്ത് (കല), അന്‍വര്‍ സഈദ് (കെഐജി), ഹരീഷ് തൃപ്പൂണിത്തറ (ഒഐസിസി), റോയ് വര്‍ഗീസ് (മാര്‍ത്തോമ്മ സഭ), കെ.സി. മുഹമ്മദ് നജീബ് (കെകെഐസി) തുടങ്ങിയവര്‍ പങ്കെടുക്കും. 

പരിപാടിയില്‍ ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയും നിച്ച് ഓഫ് ട്രൂത്ത് പ്രബോധകനുമായ ആദില്‍ അത്വീഫ് വിഷയാവതരണവും ക്രോഡീകരണവും നടത്തും. 

പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം സ്വാഗതസംഘം ചെയര്‍മാന്‍ മൂസ തോടന്നൂരും ജനറല്‍ കണ്‍വീനര്‍ സി.പി.അബ്ദുള്‍ അസീസും പത്രക്കുറിപ്പില് അറിയിച്ചു. പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക കര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍: 99113425, 66014181. 

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക