Image

ഹേമമാലിനിയെക്കുറിച്ച് മോശം പരാമര്‍ശം വിവാദത്തില്‍

Published on 14 April, 2017
ഹേമമാലിനിയെക്കുറിച്ച് മോശം പരാമര്‍ശം വിവാദത്തില്‍
ബോളിവുഡ് നടിയും ലോക്‌സഭാ അംഗവുമായ ഹേമമാലിനിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ ബാച്ചു കാഡു വിവാദത്തില്‍. 

കര്‍ഷക ആത്മഹത്യയെ കുറിച്ച് സംസാരിക്കവെയായിരുന്നു ബാച്ചു കാഡുവിന്റെ വിവാദ പ്രസ്താവന.
''കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണം അവര്‍ മദ്യപിക്കുന്നതു കൊണ്ടാണെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇതു തെറ്റാണ്. ആരാണ് മദ്യപിക്കാത്തത്? 75% എം.എല്‍.എമാരും എം.പിമാരും മാധ്യമ പ്രവര്‍ത്തരും മദ്യപിക്കുന്നവരാണ്. ഹേമ മാലിനി മദ്യപിക്കാറുണ്ട്. പക്ഷേ അവര്‍ ആത്മഹത്യ ചെയ്തില്ല. പണമില്ലാത്തതു കൊണ്ടാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കാണം.'' ബാച്ചു കാഡു വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക