Image

ജീവിതം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞു വയ്ക്കുക

Published on 25 February, 2012
ജീവിതം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞു വയ്ക്കുക
ദോഹ: ജീവിതം എങ്ങനെയാണ് നാം ജീവിച്ചു തീര്‍ക്കേണ്ടത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണെ്ടത്തുമ്പോഴാണ് ഏതൊരാളിലും സേവന വികാരം ഉടലെടുക്കുകയെന്ന് ആലത്തൂര്‍ കൃപ പാലിയേറ്റീവ് കെയര്‍ സാരഥി എ.യു. റഹീമ ടീച്ചര്‍ പറഞ്ഞു. 

അശരണരും രോഗികളുമായ സാധു ജനങ്ങളെ പരിചരിക്കാന്‍ ഉഴിഞ്ഞു വെക്കുമ്പോഴാണ് സ്വജീവിതം സാര്‍ഥകമാകുന്നത്. സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള സഹായങ്ങളൊന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും സുമനസുകളുടെയും തദ്ദേശ വാസികളുടെയും സഹായ സഹകരണങ്ങളാണ് പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസെന്നും അവര്‍ പറഞ്ഞു. 

എഫ്‌സിസി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സാന്ത്വന ചികില്‍സയുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. വനിതാവേദി എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം നഹ്‌യ നസീര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: എം.കെ. ആരിഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക