Image

ഏപ്രില്‍ ക്രൂരമാസമല്ല (കവിത: റെജീസ് നെടുങ്ങാടപ്പള്ളി)

Published on 14 April, 2017
ഏപ്രില്‍ ക്രൂരമാസമല്ല (കവിത: റെജീസ് നെടുങ്ങാടപ്പള്ളി)
ആരുടേയും കാലുകഴുകാതെ,
ആരുടേയും കഴുതയുടെ പുറത്തു കുതിരകയറാതെ,
ആരുടേയും "അപ്പം' പങ്കിട്ട് തിന്നാതെ,
ആരുടേയും നിറുകയില്‍ "വിശ്വാസബോംബി'ടാതൈ
ദേ, ഞാനിന്നലെ ഒറ്റയ്ക്ക് "വാട്ട്‌സാപ്പില്‍' പെഴച്ച പെസഹാ ആചരിച്ചു

*****
ഒരുത്തന്റേയും മുഖത്ത് തുപ്പാതെ,
ഒരുത്തിയുടേയും വിലാപ്പുറത്ത് കയ്യിടാതെ,
ഒരുത്തന്റേയും കൊന്നപ്പൂക്കളെ ഒറ്റാതെ,
ആരേയും കൈയ്പുനീരു കുടിപ്പിക്കാതെ,
ഒരുത്തന്റേയും ആഢംബര "ടൈറ്റാനിക്കാ'ത്മീയതയില്‍ മുങ്ങാതെ,
കറുത്ത ഉടുപ്പുകളൊന്നുമുടുക്കാതെ,
ദേ, ഞാനിന്ന് ഒറ്റയ്ക്ക് "Face Book'-ല്‍ വെളുത്തവെള്ളി ആചരിക്കുന്നു.

*****
ജൈവജാലങ്ങളൊന്നിനേയും കുരുതിക്കാതെ,
ആര്‍ക്കുമൊരൊറ്റ വെള്ളിക്കാശും കൈനീട്ടംകൊടുക്കാതെ,
കല്ലറകളിലൊന്നിലും കുടുങ്ങി മരിക്കാതെ,
പടയാളികളിലാരുടേയും കണ്ണില്‍ മണ്ണിടാതെ,
ചുംബന പോരാട്ടങ്ങളിലൊന്നിലും പങ്കെടുക്കാതെ,
ഒരൊറ്റ മഗ്ദലനപ്പെണ്ണിനും ദര്‍ശന മോഹം കൊടുക്കാതെ,
കുരിശിന്റെ സാഹസീക സെല്‍ഫി മോഹങ്ങളൊന്നുമില്ലാതെ,
എന്റെ പിശാചായ ദൈവമേ,
ദേ, ഞാനിന്നും കൂടുവിട്ട് കൂടുമാറി തുരുതുരെ ഉയിര്‍പ്പ് ആചരിക്കുന്നു.

*****
ചെറിമരങ്ങളും
ലില്ലിപ്പൂക്കളും, കോഴിമുട്ടകളും
പതുപതുത്തമുയല്‍ക്കുഞ്ഞുങ്ങളും
എന്തുകൊണ്ട്, ഒറ്റച്ചങ്കനായ മശിഹായെന്ന്
എന്നെ ഇന്നുവരേയും വിളിക്കുന്നില്ല.
*****
(നന്ദന്‍കോട്ടെ ക്രൂര കൊലപാതക വിദഗ്ധന്)
Join WhatsApp News
വിദ്യാധരൻ 2017-04-15 06:04:14
കാലുകഴുകൽ ഇല്ല കവി 
കാലുവാരലാണിന്നിവിടെ 
കാലുമാറ്റവും കുതികാലു -
വെട്ടലും കൂടെയുണ്ട് 
ദൈവവമാ ചെകുത്താന്റെ 
പിതാവെന്ന സത്യം 
നമ്മെളെല്ലാവരും അറിഞ്ഞിടേണം 
അവർക്ക് ഗുസ്‌തി പിടിക്കുവാനായി 
നമ്മുടെ നെഞ്ചു തന്നെ വേണോ ?
youseph 2017-04-15 00:12:34
ഈ കവി വര്യനെ ഒന്ന് സൂഷിക്കുന്നത് നല്ലതായിരിക്കും.
andrew 2017-04-15 02:11:40
Too hard for the fanatics to conceive, not because they are Virgins but too hard headed, hypocrites  with no sympathy or Love for other humans. They don't care how many mother of all bombs are dropped by a father of all Morons & buffoons; how many Missiles are dropped creating widows, orphans, handicapped, homeless, poor & Terrorists; they want see their stock market going high. Each bomb = millions of drop of blood, each drop of blood begets Terrorists. Benefits of the War are reaped by a few rich.
 You wrote it beautifully. Let Love resurrect in each and every human
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക