Image

ദേശാന്തരങ്ങള്‍ ഉയിര്‍പ്പ് തിരുനാളിന്റെ ഊഷ്മളതയിലേയ്ക്ക് (എ.എസ് ശ്രീകുമാര്‍)

Published on 15 April, 2017
ദേശാന്തരങ്ങള്‍ ഉയിര്‍പ്പ് തിരുനാളിന്റെ ഊഷ്മളതയിലേയ്ക്ക് (എ.എസ് ശ്രീകുമാര്‍)
അമേരിക്ക മുതല്‍ വിദൂരപൂര്‍വ ദേശങ്ങള്‍വരെ, ആര്‍ട്ടിക് മുതല്‍ അന്റാര്‍ട്ടിക്കവരെ ഈസ്റ്റര്‍ ആഘോഷത്തിന് ദേശപരിഗണനകളില്ല. ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ക്രൈസ്തവര്‍ ഹൃദയംനിറഞ്ഞ ആഹ്ലാദത്തോടെ ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിക്കുന്നു. സഹന തീക്ഷണതയുടെ പര്യായമായി ലോകം ആരാധിച്ച്, ആശ്രയിച്ച് നെഞ്ചേറ്റിയ ദൈവ പുത്രനായ യേശുക്രിസ്തു വീണ്ടും നമ്മുടെ മനസ്സിന്റെ നന്മയിലേക്കായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. വിവിധ രാജ്യങ്ങളിലെ ഈസ്റ്റര്‍ ആഘോഷങ്ങളില്‍ അവരുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനുമനുസൃതമായി ചില്ലറ വ്യത്യാസങ്ങളുണ്ടെങ്കിലും അവയുടെയെല്ലാം ലക്ഷ്യം ഒന്നുതയൊണ്. ലോക രക്ഷകനായ യേശുക്രിസ്തുവിന്റെ പുനരുത്ഥാന നിറവിലാണിന്ന് നാമെല്ലാം. അമേരിക്കയില്‍ വിപുലമായ രീതിയിലാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഒരാഴ്ച നീണ്ടുനില്‍ക്കു പരിപാടികളാണ്. ബ്രിട്ടന്‍, പോളണ്ട്, ഹംഗറി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും ഈസ്റ്റര്‍ ഗംഭീരമായിത്തന്നെ കൊണ്ടാടുന്നു. ഒരാഴ്ച മുമ്പുതന്നെ ഒരുക്കങ്ങള്‍ തുടങ്ങുമെങ്കിലും ആഘോഷങ്ങള്‍ അതിന്റെ പൂര്‍ണാവസ്ഥയില്‍ എത്തുത് ഈസ്റ്റര്‍ ദിനത്തിലും തലേന്നുമായിരിക്കും. 

ഹോളണ്ട്, ബള്‍ഗേറിയ, കാനഡ, സ്‌പെയിന്‍, ഇറ്റലി എിവിടങ്ങളിലെ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ വലിയ ഉല്‍സവമാക്കാന്‍ താത്പര്യം കാട്ടുന്നുവരാണ് അധികവും. രാത്രിയില്‍ തുടങ്ങി വെളുപ്പിന് അവസാനിക്കു ആരാധനയെത്തുടര്‍ന്ന് ഗംഭീരമായ ഈസ്റ്റര്‍ വിരുന്ന് ദേവാലയങ്ങളില്‍ ക്രമീകരിച്ചിരിക്കും. ഈസ്റ്ററിനോടനുബന്ധിച്ച് സെമിനാറുകളും പ്രസംഗയോഗങ്ങളും സംഘടിപ്പിക്കാറുണ്ട്. സന്തോഷത്തില്‍ മുങ്ങിക്കുളിക്കുന്ന ജനങ്ങള്‍ കായികവിനോദങ്ങളില്‍ ഏര്‍പ്പെടാനും ആ ദിവസം വിനിയോഗിക്കുന്നു. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ദക്ഷിണകൊറിയ, വിയറ്റ്‌നാം എിവിടങ്ങളിലും ഈസ്റ്റര്‍ ആഘോഷങ്ങള്‍ വേറിട്ടതാണ്. ലാറ്റിന്‍ അമേരിക്കന്‍ െ്രെകസ്തവര്‍ വിപുലമായ തോതില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ആഫ്രിക്കയിലെ ചില ചെറിയ ഗ്രാമങ്ങളിലെ െ്രെകസ്തവര്‍ ബാഹ്യമായ അനുഷ്ഠാനങ്ങള്‍ ഒുന്നം ചെയ്യാതെ പ്രാര്‍ഥനയിലും ഈസ്റ്റര്‍ സ്മരണയിലും സമയം ചെലവഴിക്കും. ക്രിസ്തുമതാചാരപ്രകാരം നിഷിദ്ധമായിട്ടുള്ള സ്ഥലങ്ങളില്‍പ്പോലും ഈസ്റ്റര്‍ രഹസ്യമായി കൊണ്ടാടപ്പെടുന്നു. ഈസ്റ്റര്‍ ഗാനങ്ങള്‍ ആലപിക്കുന്നതില്‍ തെക്കന്‍ കൊറിയയിലെ െ്രെകസ്തവര്‍ വളരെയധികം സന്തോഷം പ്രകടിപ്പിക്കാറുണ്ട്. പൊതുവെ അഭ്യാസികളായ വിയറ്റ്‌നാം െ്രെകസ്തവര്‍ വിവിധതരം കലാപ്രകടനങ്ങള്‍ നടത്തി തങ്ങളുടെ ആഹ്ലാദം മറ്റുള്ളവരുമായി പങ്കുവെക്കുന്നു. 

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ലാന്‍ഡസ്, ഗിരോണ്ട എന്നീ ഗ്രാമപ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ആദിവാസികളായ െ്രെകസ്തവര്‍ ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത് മറ്റൊരു വിധത്തിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ പൊയ്ക്കാലിന്മേല്‍ നൃത്തംചെയ്യുക എതായിരുന്നു അവരുടെ പ്രധാന വിനോദങ്ങളില്‍ ഒന്ന്. പാട്ടുപാടി കൂട്ടമായി വനത്തിനുള്ളിലേക്ക് പ്രവേശിക്കുമായിരുന്ന അവര്‍ സ്വയരക്ഷയ്ക്കുവേണ്ടി ആചരിച്ച ഒരു ചടങ്ങായിരുന്നു പൊയ്ക്കാലിന്മേലുള്ള നടത്തം. കാരണം വനത്തിലേക്കുള്ള യാത്രയില്‍ ആ പ്രദേശത്ത് ആകമാനം വളര്‍ന്ന് നിന്നിരു ഒരുതരം കാട്ടുചെടികളുടെ മുള്ളുകളില്‍ നിന്നും രക്ഷപ്പെടുതിന് പൊയ്ക്കാല്‍ നടത്തം അനിവാര്യമായിരുന്നു. പിന്നീടത് കാലാന്തരത്തില്‍ പരിഷ്‌കരിക്കപ്പെടുകയും ഈസ്റ്ററിന്റെ പ്രധാന ആഘോഷങ്ങളിലൊന്നായി മാറുകയുമാണുണ്ടായത്. ഫിലിപ്പൈന്‍സിലെ സെന്‍ട്രല്‍ മിന്‍ഡനാവോയിലെ ഗുഹാജീവികളായിരുന്ന 'ടഡാഡേ' ഗോത്രവാസി െ്രെകസ്തവര്‍ ലോകത്തിലെ ഏറ്റവും ദരിദ്രവിഭാഗക്കാരായി കണക്കാക്കപ്പെട്ടവരാണ്. മൃഗങ്ങളെക്കുറിച്ചോ വസ്ത്രങ്ങളെപ്പറ്റിയോ യന്ത്രസാമഗ്രികളെക്കുറിച്ചോ യാതൊരു വിവരവുമില്ലാതിരുന്ന ഇവര്‍ ലോകത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയതുതന്നെ 1971നു ശേഷമാണ്. അവര്‍ ഈസ്റ്റര്‍ ആഘോഷിക്കുത് അമ്പും വില്ലും ഉപയോഗിച്ചാണ്. വെളുത്ത ഒരു ആടിനെ ദൂരെ ഒരു മരത്തില്‍ കെട്ടിനിര്‍ത്തുന്നു. എന്നിട്ട് ആടിനെ സ്പര്‍ശിക്കാത്ത തരത്തില്‍ അമ്പുകള്‍ എയ്യും. വെളുത്ത ആട് വിശുദ്ധിയുടെയും ഈസ്റ്ററിന്റെയും ചിഹ്നമായി അവര്‍ കണക്കാക്കി. യേശുക്രിസ്തുവിനെ വിശുദ്ധ ബൈബിള്‍ വിശേഷിപ്പിക്കുന്നതും 'ലോകത്തിന്റെ പാപത്തെ വഹിച്ച ദൈവത്തിന്റെ കുഞ്ഞാട്' എന്ന പേരിലാണല്ലോ.

റഷ്യയിലെ െ്രെകസ്തവര്‍ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാന ഭക്ഷണമായി ഉപയോഗിക്കുത് ഈസ്റ്റര്‍ മുട്ടകളാണ്. ശുദ്ധമായ അരിമാവില്‍ പഞ്ചസാരയും കളറും ചേര്‍ത്ത് ഉണ്ടാക്കുവയായിരിക്കും ഈസ്റ്റര്‍ മുട്ടകള്‍. മുട്ടകളില്‍ അവരുടെ സഭാ പിതാക്കന്മാരുടെയും യേശുവിന്റെയും മാലാഖമാരുടെയും മറിയത്തിന്റെയുമൊക്കെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കും. വലിയ സദ്യകള്‍ നടത്തിയില്ലെങ്കില്‍ തന്നെയും വട്ടയപ്പവും മറ്റു മധുരപലഹാരങ്ങളുമുണ്ടാക്കി അയല്‍വാസികള്‍ക്കു നല്കിയും ബന്ധുമിത്രാദികള്‍ക്കൊപ്പമിരുന്നു ഭക്ഷിച്ചും ഭാരത െ്രെകസ്തവരും ഈ വലിയ തിരുനാളില്‍ ഭാഗഭാക്കുകളാകുന്നു. റഷ്യയിലെ കസാക്കിലെ 'കിര്‍ഗീസ്' വിഭാഗത്തില്‍പ്പെ' നാടോടി െ്രെകസ്തവര്‍ ഈസ്റ്റര്‍ ദിനത്തില്‍ വെളുത്ത കുതിരകളെ അണിയിച്ചൊരുക്കി നിര്‍ത്തും. അതിവേഗത്തില്‍ കുതിരകളെ പായിക്കുന്നതില്‍ ഇവര്‍ സമര്‍ഥരാണ്. പായുന്ന കുതിരപ്പുറത്തിരുന്ന് ഒരു ഗ്ലാസ് നിറയെ പാല്‍, ഒരു തുള്ളിപോലും നിലത്തുകളയാതെ കുടിക്കുവര്‍ക്ക് ദൈവാനുഗ്രഹം ലഭിക്കുമെന്നാണ് അവരുടെ വിശ്വാസം. പാല്‍ അവര്‍ക്ക് വിശുദ്ധിയുടെ പാനീയമാണ്.

ടിബറ്റിലെ 'കോട്ഗാര്‍' വനപ്രദേശത്തുള്ള 'ജിപ്‌സി'കളില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ ഈസ്റ്റര്‍വിരുന്ന് നടത്തുത് പ്രത്യേക വിധത്തിലാണ്. അതിഥികളായി എത്തുവര്‍ക്ക് ഇവര്‍ നല്കുന്ന ഈസ്റ്റര്‍ ഭക്ഷണം ഉപ്പ് ചേര്‍ത്തുണ്ടാക്കുന്ന ചായയും യവംകൊണ്ടുള്ള കഞ്ഞിയുമാണ്. ചായപ്പാത്രം കഴുകാന്‍ വെള്ളത്തിനുപകരം അവര്‍ ഉപയോഗിക്കുതന്ന് സ്വന്തം നാവാണ്. ചായക്കോപ്പയുടെ അടിവശം വരെയും നാവുനീട്ടാന്‍ അഭ്യസിച്ചിട്ടുള്ള ഇവര്‍, പാത്രം നാവ് കൊണ്ട് ഭംഗിയായി തുടച്ച് വൃത്തിയാക്കിയ ശേഷമേ അതിഥികള്‍ക്ക് ഉപ്പ് ചായ കൊടുക്കൂ. നാവിനുപകരം വെള്ളംകൊണ്ട് പാത്രം കഴുകണമെന്ന് അതിഥികളില്‍ ആരെങ്കിലും അവരോട് പറഞ്ഞാല്‍ കിട്ടന്ന മറുപടിയിങ്ങനെ... ''അങ്ങനെയെങ്കില്‍ വയറും കുടലും ദിവസവും വെള്ളംകൊണ്ട് കഴുകണമായിരിക്കുമല്ലോ...'' ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുത് ആനന്ദത്തിന്റെ ഞായര്‍ എായിരുന്നു. െ്രെകസ്തവ വിശ്വാസത്തിന്റെ മര്‍മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തില്‍ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികള്‍ പരസ്പരം ഉപചാരം കൈമാറിയിരുത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. 'ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു' എന്നൊരാള്‍ പറയുമ്പോള്‍ 'സത്യം സത്യമായ് അവിടുന്ന് ഉയിര്‍ത്തെഴുറ്റേിരിക്കുന്നു' എന്ന് മറ്റേയാള്‍ പ്രതിവചിക്കുമായിരുന്നത്രേ.

ഏതായാലും കഠിന വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തി കുറിച്ചു കൊണ്ട്  ഒരു ആഘോഷ കാലം വരവറിയിക്കുന്നു. ആനുകാലിക ഒറ്റുകൊടുക്കലിന്റെ പെസഹ വ്യാഴത്തില്‍ നിന്ന് ദുഖം കണ്ണീര്‍ വീഴ്ത്തുന്ന ദുഖവെള്ളിയാഴ്ചയിലൂടെ കടന്ന് ദുഖശനിയും മറികടന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍ അഭിനവ യൂദാസുകളെ നാം തിരിച്ചറിയേണ്ടതുണ്ട്. കലണ്ടര്‍ കണക്കില്‍ ചുവന്ന മഷിയില്‍ അടയാളപ്പെടുത്തപ്പെട്ട അവധിദിവസങ്ങള്‍ ഒരു പുനര്‍ ചിന്തയുടെ ദിനത്തിലേക്കാണ് നമ്മെ നയിക്കേണ്ടത്. ഓണവും വിഷുവും ഈസ്റ്ററും ക്രിസ്തുമസും എല്ലാം മനസ്സിനേയും ശരീരത്തെയും നിയന്ത്രിക്കുന്ന നോമ്പിന്റെ പരിസമാപ്തിയാകുന്നു. തീര്‍ച്ചയായും ശബരിമലയിലേക്ക് പോകുവാന്‍ നമ്മള്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്റെ കടമ്പകള്‍ ചവിട്ടിക്കയറുവാന്‍ പ്രാപ്തിയേകുന്നതാണ് പമ്പയില്‍ നിന്നങ്ങോട്ടുള്ള കരിമലയും നീലിമലയും. അതുപോലെ തന്നെ മലയാറ്റൂര്‍ മലയിലേക്ക് എത്താനായി ആഗ്രഹിക്കുന്ന മനസ്സിന് ശക്തി പകരുന്നതാണ് അവിടുത്തെ കല്ലും കാടും എല്ലാം. എല്ലാ മതവും ഉദ്‌ഘോഷിക്കുന്നത് മത സഹിഷ്ണുതയും സാഹോദര്യവുമാണ്. സൗദി അറേബ്യയിലെ മക്കയും മദീനയും തേടിപ്പോവുന്ന എല്ലാ സഹോദരങ്ങള്‍ക്കും ലഭിക്കുന്ന പുനര്‍ജന്മത്തിന്റെ അള്ളാഹു വിളികള്‍ കേട്ടാല്‍ മതി വരില്ല എന്നാണ് തോന്നുന്നത്. 

സങ്കടം വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ജീവിക്കുന്നത്. എന്തെന്നു വച്ചാല്‍ മതതീവ്രവാദത്തിന്റെ അഭിശപ്ത നിമിഷങ്ങളിലൂടെയാണ് നാമേവരും ചങ്കിടിപ്പോടെ കടന്നു പോവുന്നത്. നമ്മള്‍ക്കേവര്‍ക്കും അറിയാവുന്നൊരു കാര്യം വീണ്ടും ഓര്‍മിക്കാന്‍ ഓര്‍മിപ്പിക്കാന്‍ ആശിക്കുകയാണ്. തീവ്രവാദത്തിന്റെ പുതിയ നാമ്പുകള്‍ ഉരുവം ചെയ്യപ്പെട്ടിരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ആണ് ഐഎസ് തീവ്രവാദം. മിടുക്കന്മാരായ ചെറുപ്പക്കാരെ പലവിധ രീതിയില്‍ പ്രലോഭിപ്പിച്ച് തങ്ങളുടെ താവളത്തിലെത്തിച്ച് ലോകമനസാക്ഷിയെ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം നീച ശക്തികളെ ഉന്മൂലനം ചെയ്യാന്‍ പ്രാര്‍ത്ഥിക്കേണ്ട സമയമാണ് ഈ ഈസ്റ്റര്‍. യേശു ലോകത്തിന്റെ തിന്മയുടെ പാപഭാരം ഏറ്റുവാങ്ങി കുരിശാരോഹണം നടത്തി സഹനത്തിന്റെ രക്തബാഷ്പം പൊഴിച്ച്  പോയ അവസരം നമ്മള്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രാര്‍ത്ഥനാ മന്ത്രങ്ങളോടെ ഏവര്‍ക്കും നല്ലൊരു ഈസ്റ്റര്‍ ആശംസിക്കുകയാണ്. ജീവിതത്തില്‍ പകര്‍ത്താനും പെരുമാറാനും വര്‍ഷാവര്‍ഷം കൈവരുന്ന ഈസ്റ്റര്‍ ഞായറാഴ്ചയ്ക്കു വേണ്ടി ഒരു മെഴുകുതിരി വെട്ടത്തിലെങ്കിലും നമുക്കൊരുമിച്ച് സ്‌നേഹിച്ച് പ്രാര്‍ത്ഥിച്ച് സഹകരിച്ച് ജീവിക്കാം.

ദേശാന്തരങ്ങള്‍ ഉയിര്‍പ്പ് തിരുനാളിന്റെ ഊഷ്മളതയിലേയ്ക്ക് (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക