Image

മതവിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ ലോക റാങ്കിംഗില്‍ ഇന്ത്യ നാലാമത്‌

Published on 15 April, 2017
മതവിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ ലോക റാങ്കിംഗില്‍ ഇന്ത്യ നാലാമത്‌
മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ ലോക റാങ്കിംഗില്‍ ഇന്ത്യ നാലാം സ്ഥാനത്ത്‌. സിറിയ, നൈജീരിയ, ഇറാഖ്‌ എന്നീ രാജ്യങ്ങള്‍ മാത്രമാണ്‌ ഇന്ത്യയ്‌ക്കു മുമ്പിലുള്ളത്‌. സ്വതന്ത്ര ഗവേണഷ സ്ഥാപനമായ പ്യൂ റിസര്‍ച്ച്‌ സെന്റര്‍ തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ്‌ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടമായ നിലയിലാണെന്ന മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

2009 മുതലാണ്‌ പ്യൂ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു തുടങ്ങിയത്‌. യുഎന്നിന്റെ റിപ്പോര്‍ട്ടുകളും യു.എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്‌റ്റേറ്റിന്റെ റിപ്പോര്‍ട്ടുകളും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ്‌ പ്യൂ റിസേര്‍ച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നത്‌.

2014 മുതലുള്ള റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയുടെ സ്ഥിതി വളരെ മോശമായാണ്‌ കാണിക്കുന്നത്‌. 

മതവിദ്വേഷത്തെ തുടര്‍ന്നുണ്ടാവുന്ന കുറ്റകൃത്യങ്ങള്‍, വര്‍ഗീയ സംഘര്‍ഷം, മതവുമായി ബന്ധപ്പെട്ട ജനക്കൂട്ട അതിക്രമങ്ങള്‍, മതവുമായി ബന്ധപ്പെട്ട തീവ്രവാദ സംഘങ്ങള്‍, മതപരമായ വസ്‌ത്രങ്ങള്‍ ധരിക്കാത്തതിന്റെ പേരില്‍ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തുടങ്ങിയ 13 ഓളം കുറ്റകൃത്യങ്ങളുടെ നിരക്ക്‌ പരിശോധിച്ച്‌ സോഷ്യല്‍  ഹോസ്റ്റലിറ്റീസ്‌ ഇന്റക്‌സ്‌ തയ്യാറാക്കും. ഇത്‌ പരിശോധിച്ചാണ്‌ റാങ്കിംഗ്‌ നിശ്ചയിക്കുന്നത്‌.

read the report
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക