Image

ഡാലസില്‍ ടൈം മെഷിന്‍ കോമഡി ഷോ മേയ് 28 ന്

പി. പി. ചെറിയാന്‍ Published on 15 April, 2017
ഡാലസില്‍ ടൈം മെഷിന്‍ കോമഡി ഷോ മേയ് 28 ന്
ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി മേയ് 28 ന് ടൈം മെഷിന്‍ കോമഡി ഷോ സംഘടിപ്പിക്കുന്നു. കേരളത്തില്‍ നിന്നുള്ള പ്രമുഖ കോമഡി, മിമിക്രി, മ്യൂസിക്ക്, ഡാന്‍സ് കലാകാരന്മാര്‍ പങ്കെടുക്കുന്ന ടൈം മെഷീന്‍ നൂറു ശതമാനം കാണികളെ തൃപ്തിപ്പെടുത്തുന്ന പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കോമേഡിയന്‍ കെ. എസ് പ്രസാദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
കേരള അസോസിയേഷന്‍ കെട്ടിട നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഈ ഷോയില്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രൊ പ്ലെക്‌സിലെ എല്ലാവരുടേയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബാബു മാത്യു : 214 293 8851, റോയ് കൊടുവത്ത് : 972 569 7165, ടോമി നെല്ലുവേലില്‍ : 972 533 7399, ജോണി സെബാസ്റ്റ്യന്‍ : 972 375 2232 എന്നിവരുമായി ബന്ധപ്പെടുക.
ഡാലസില്‍ ടൈം മെഷിന്‍ കോമഡി ഷോ മേയ് 28 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക