Image

നേട്ടപ്പെരുമയുടെ നിറവില്‍ ഗാനഗന്ധര്‍വന് ആദരവും സംഗീത ആരാധനയും

Published on 15 April, 2017
നേട്ടപ്പെരുമയുടെ നിറവില്‍ ഗാനഗന്ധര്‍വന് ആദരവും സംഗീത ആരാധനയും
ഡല്‍ഹി: മലയാളികളുടെ മനസ്സിലേക്ക് ശുദ്ധസംഗീതത്തിന്റെ മോഹ മന്ത്രാക്ഷരികളുമായി കടന്നെത്തി  ചിരപ്രതിഷ്ഠ നേടിയ ഒരേയൊരു ഗാനഗന്ധര്‍വന്‍ പത്മശ്രീ ഡോ. കെ.ജെ യേശുദാസ് എന്ന പ്രിയ ദാസേട്ടന്‍ ഇക്കഴിഞ്ഞ 13-ാം തീയതി പത്മ വിഭൂഷണ്‍പുരസ്‌കാരവും ഏറ്റു വാങ്ങിക്കൊണ്ട് കേരളീയരുടെ അഭിമാനം ലോകോത്തരമാക്കിയിരിക്കുന്നു. ആസാമീസ്, കൊങ്കണി, കാശ്മീരി എന്നിവയിലൊഴികെ എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ,് ലാറ്റിന്‍, അറബിക്, റഷ്യന്‍ മലയ എന്നിങ്ങനെ ലോകഭാഷകളിലുമായി 50,000 ലേറെ പാട്ടുകള്‍ ദാസേട്ടന്റേതായി റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 

പത്മവിഭൂഷണ്‍ ബഹുമതിയുടെ വെളിച്ചത്തില്‍ ശ്രീനാരായണ ഗ്ലോബല്‍ മിഷന്റെ ഡല്‍ഹി യൂണിറ്റും ഐ.ജി.എല്‍, പാര്‍ ആനന്ദ് ചാരിറ്റബിള്‍ ട്രസ്റ്റും സാമൂഹിക പ്രവര്‍ത്തക സഞ്ജന ജോണും ചേര്‍ന്ന് ഗന്ധര്‍വ ഗായകന് ഉചിതമായ ആദരവ് നല്‍കി. അശോക ഹോട്ടലില്‍ ഇതോടനുബന്ധിച്ച് നടത്തിയ സംഗീത ആരാധനയില്‍ ഉസ്താദ് കമല്‍ സാബ്രി, വിജയ് യേശുദാസ്, ഷിബാനി കാശ്യപ്, അശോക് മസ്തി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. 

രാജ്യസഭാസ്പീക്കര്‍ സുമിത്ര മഹാജന്‍ യോഗത്തില്‍ മുഖ്യ അതിഥിയായിരുന്നു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍, പ്രൊഫസര്‍ റിച്ചാര്‍ഡ് ഹെ എം.പി ഉള്‍പ്പെടെയുള്ള പാര്‍ലമെന്റ് അംഗങ്ങളും സംഗീത പ്രേമികളും യോഗത്തില്‍ സംബന്ധിച്ചു. പത്മശ്രീ പാറശ്ശാല ബി പൊന്നമ്മാള്‍, വി.കെ രാജശേഖരന്‍ പിള്ള എന്നിവരെയും തദവസരത്തില്‍ ആദരിച്ചു. ഡോ. വാലി, ഡോ.അനില്‍ ഗുപ്ത, ഡോ. അര്‍ച്ചന പാട്ടീല്‍, ഡോ. വിവേക് ഗുപ്ത, മുന്‍ മിസ്റ്റര്‍ ഇന്ത്യ രാജേഷ് തൈക്കര്‍, സന്ദീപ് കപൂര്‍, രത്തന്‍ കോള്‍, അഷ്മിന്‍ മുഞ്ചല്‍, സീമ ധവാന്‍ തുടങ്ങിയവരും വേദിയെ സമ്പന്നമാക്കി. മലയാളത്തിന്റെ അംഗീകാരങ്ങള്‍, ഇന്ത്യയുടെ ബഹുമതികള്‍, ബിരുദാനന്തര ബിരുദങ്ങള്‍, ആസ്ഥാന ഗായക പദവികള്‍...എല്ലാം ഒട്ടനവധിയെന്നോണം സമ്പാദിച്ചു കൂട്ടി നമ്മുടെ സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുന്ന ദാസേട്ടനെ വണങ്ങാന്‍ ഏവരുമിവിടെ തിരക്കുകൂട്ടി.

നേട്ടപ്പെരുമയുടെ നിറവില്‍ ഗാനഗന്ധര്‍വന് ആദരവും സംഗീത ആരാധനയുംനേട്ടപ്പെരുമയുടെ നിറവില്‍ ഗാനഗന്ധര്‍വന് ആദരവും സംഗീത ആരാധനയുംനേട്ടപ്പെരുമയുടെ നിറവില്‍ ഗാനഗന്ധര്‍വന് ആദരവും സംഗീത ആരാധനയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക