Image

അയര്‍ക്കുന്നം മറ്റക്കര സംഗമം 29ന്; ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും

Published on 15 April, 2017
അയര്‍ക്കുന്നം മറ്റക്കര സംഗമം 29ന്; ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും

ലണ്ടന്‍: അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങളില്‍ നിന്നും സമീപസ്ഥലങ്ങളില്‍ നിന്നുമായി യുകെയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമം ഏപ്രില്‍ 29ന് (ശനി) നടക്കും. ബെര്‍മിംഗ്ഹാമിലെ വോള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന സംഗമം ജോസ് കെ. മാണി എംപി മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജിസിഎസ്ഇ / എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സംഗമത്തിലെ അംഗങ്ങളുടെ കുട്ടികളെ സംഗമവേദിയില്‍ ഉപഹാരം നല്‍കി ആദരിക്കും. 

ദീര്‍ഘവീക്ഷണത്തോടെ തയാറാക്കിയിട്ടുള്ള നിയമാവലി അനുസരിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഓരോ വര്‍ഷവും കലാകായിക വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തി കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിക്കുവാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ കര്‍മ പരിപാടികള്‍ നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങളുമാണ് സംഘാടകര്‍ വിഭാവന ചെയ്യുന്നത്. 

അയര്‍ക്കുന്നത്തെ മറ്റക്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവര്‍ക്കും വിവാഹ ബന്ധമുള്ളവര്‍ക്കും കുടുംബത്തോടൊപ്പം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: സി.എ. ജോസഫ് (ജനറല്‍ കണ്‍വീനര്‍) 07846747602, ജോജി ജോസഫ് 07809770943, ഷൈനു ക്ലയര്‍ മാത്യൂസ് 07872514619, ബാല സജീവ് കുമാര്‍ 07500777681.

വേദിയുടെ വിലാസം: UKKCA Hall, Woodcross Lane, Wolverhampton WV14 9BW. 
ജോയല്‍ ചെറുപ്ലാക്കില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക