Image

മാര്‍പാപ്പ തടവുപുള്ളികളുടെ കാല്‍ കഴുകി

Published on 15 April, 2017
മാര്‍പാപ്പ തടവുപുള്ളികളുടെ കാല്‍ കഴുകി

വത്തിക്കാന്‍സിറ്റി: പെസഹാ ആചരണത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ തടവുപുള്ളികളുടെ കാല്‍ കഴുകി. പാലിയാനോ ജയിലിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുകയും കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുകയും ചെയ്തത്.

മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അന്പതു പേരെയാണ് ഈ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ മാഫിയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയതു കണക്കിലെടുത്ത് ശിക്ഷാ കാലാവധിയില്‍ ഇളവു ലഭിച്ചവരാണ് ഇവരെല്ലാം. 

എല്ലാവര്‍ക്കും തെറ്റ് പറ്റാമെന്നും നമ്മള്‍ എല്ലാവരും എപ്പോഴെങ്കിലും ഏതെങ്കിലും തരത്തില്‍ തെറ്റ് ചെയ്തിട്ടുള്ളവരാണെന്നും ജയിലിലെ ശുശ്രൂഷയെ സംബന്ധിച്ച് മാര്‍പാപ്പ പ്രതികരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക