Image

ജര്‍മനിയിലെ മുത്തശി ഗോറില്ലയ്ക്ക് ഷഷ്ടി പൂര്‍ത്തി

Published on 15 April, 2017
ജര്‍മനിയിലെ മുത്തശി ഗോറില്ലയ്ക്ക് ഷഷ്ടി പൂര്‍ത്തി


ബെര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ അറുപതാം പിറന്നാള്‍ മൃഗശാലയില്‍ ആഘോഷിച്ചു. ഫാത്തു എന്നു പേരുള്ള ഗോറില്ലയുടെ യഥാര്‍ഥ ജന്‍മദിനം എന്നാണെന്ന് ആര്‍ക്കുമറിയില്ല. കാരണം, മൃഗശാലയിലായിരുന്നില്ല അവളുടെ ജനനം.

വെസ്റ്റ് ആഫ്രിക്കയില്‍നിന്ന് ഒരു കടല്‍ യാത്രക്കാരന്‍ വാങ്ങിക്കൊണ്ടു വന്നതാണ് ഫാത്തുവിനെ. നാട്ടിലെത്തി ഒരു ബാറില്‍ പണം കൊടുക്കാനില്ലാഞ്ഞതിന് അവളെ കൈമാറി. ബാര്‍ ഉടമയായ സ്ത്രീയാണ് ഗോറില്ലക്കുട്ടിയെ മൃഗശാലയില്‍ ഏല്‍പ്പിക്കുന്നത്. 1959ലായിരുന്നു ഇത്.

അന്ന് ഫാത്തുവിന്റെ പ്രായം രണ്ടു വയസെന്ന് മൃഗശാലയിലെ വിദഗ്ധര്‍ കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറുപതാം പിറന്നാള്‍ ആഘോഷം.

യുഎസിലെ കോളോ എന്ന ഗോറില്ലയായിരുന്നു ലോകത്തെ ഏറ്റവും പ്രായമേറിയത്. കഴിഞ്ഞ ജനുവരിയില്‍ കോളോ ജീവന്‍ വെടിഞ്ഞതോടെയാണ് ഫാത്തുവും യുഎസിലെ തന്നെ അര്‍ക്കന്‍സാസ് സൂവിലുള്ള ട്രൂഡിയും പ്രായമേറിയ ഗോറില്ലകളായി കണക്കാക്കപ്പെടാന്‍ തുടങ്ങിയത്. 1957ലാണ് ട്രൂഡിയുടെ ജനനം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക