കുവൈത്ത്: വനിതാവേദി കുവൈത്ത് ഫഹാഹീല്‍ യൂണിറ്റ് പ്ലസ്ടു കഴിഞ്ഞു ഉപരിപഠനത്തിനായി പോകുന്ന യൂണിറ്റ് അംഗങ്ങളായ അംബിക പദ്മകുമാറിന്റെ മകള്‍ ദേവികയ്ക്കും പ്രീതി പ്രശാന്തിന്റെ മകള്‍ ശ്രീലക്ഷ്മിക്കും യാത്രയയപ്പു നല്കി. വനിതാവേദി കുവൈറ്റ് പ്രസിഡന്റ് ശാന്ത ആര്. നായരും യൂണിറ്റ് കണ്‍വീനര്‍ അന്പിളി പ്രമോദും ഇരുവര്‍ക്കും ഉപഹാരം സമ്മാനിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം സിന്ധു സുരേന്ദ്രന് അധ്യക്ഷത വഹിച്ചു യോഗത്തില്‍ ജോയിന്റ് കണ്‍വീനര്‍ ദേവി സുഭാഷ്, വൈസ് പ്രസിഡന്റ് ഷെറിന് ഷാജു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശ്യാമള നാരായണന്, ബിന്ദു സജീവ് ,ശുഭ ഷൈന്‍ ,സിന്ധു സുരേന്ദ്രന് ,യൂണിറ്റ് അംഗങ്ങളായ അംബിക പദ്മകുമാര്‍,സ്മിത ജ്യോതിഷ്,ദേവി സുഭാഷ്,ഷീജ ഗോപിനാഥ് ,രമ്യ സതീഷ്, ദിവ്യ സുരേഷ് ,രഞ്ജിനി വിമല്‍, ചിത്ര ശ്രീനി, അന്പിളി രഹില്‍ ,സുമിത വിശ്വനാഥ്,വിജിത സുരേഷ് ,പ്രീതി പ്രശാന്ത്, സുമിത വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍