Image

പുനരുത്ഥാനം: ക്രിസ്തീയ സത്യങ്ങളുടെ അടിത്തറ (ജോയ് തുമ്പമണ്‍)

Published on 16 April, 2017
പുനരുത്ഥാനം: ക്രിസ്തീയ സത്യങ്ങളുടെ അടിത്തറ (ജോയ് തുമ്പമണ്‍)
മനുഷ്യന്‍ മര്‍ത്യനാണ്. ഗാന്ധിജി മരിച്ചു. ടോള്‍സ്റ്റോയിയും, ടാഗോറും മരിച്ചു. നീയും ഞാനും മരിക്കും മരണം അനിവാര്യമാണ്. പ്രപഞ്ചസത്യങ്ങളുടെ ആകെത്തുക ഈ സത്യത്തെക്കുറിച്ചുള്ള അറിവാണ്. ദൈവപുരുഷനായ മോശ പ്രാര്‍ത്ഥിച്ചു. "ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കേണ്ടതിനു എന്റെ നാളുകള്‍ എണ്ണുവാന്‍ എന്നെ പഠിപ്പേക്കേണമേ'. മരണം സനാതന സത്യമാണ്.

എന്നാല്‍ മരണം മനുഷ്യജീവിതത്തിന്റെ അന്ത്യമല്ല, മറിച്ച് അതുല്യശോഭനമായ ഒരു ശുഭ ഭാവിയുടെ ആരംഭമാണ് എന്ന് ക്രിസ്തുവിന്റെ ഉത്ഥാനം ഉദ്‌ഘോഷിക്കുന്നു. അതു ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയാണ്. ആദിമ ശതകത്തിലെ അപ്പസ്‌തോലന്മാര്‍, പ്രവര്‍ത്തികളുടെ പുസ്തകത്തില്‍ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിച്ചു എന്നു ആവര്‍ത്തിച്ചാവര്‍ത്തിച്ച് എഴുതിയിരിക്കുന്നത് കാണാന്‍ കഴിയും.

യേശു ഉയിര്‍ത്തെഴുന്നേറ്റതു കൊണ്ടാണ് ജീവപര്യന്തം മരണഭീതിയുള്ള അടിമകളായിരുന്ന മനുഷ്യരെ ആ ഭീതിയില്‍ നിന്നു വിടുവിച്ച് ഭാഗ്യകരമായ പ്രത്യാശയ്ക്കു അവകാശികള്‍ ആക്കിയത്. ഭക്തന്മാര്‍ക്ക് ജീവിക്കുന്നത് ക്രിസ്തുവും; മരിക്കുന്നത് ലാഭവുമാണ്. ഈ ലോകത്തിലെ ലഘുവായ കഷ്ടം അത്യന്തം അനവധി തേജസിന്റെ നിത്യഘനമുള്ള സന്തോഷത്തിന്റെ ചവിട്ടുപടിയാണ്.

സഭാ ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിച്ചുനോക്ക്! അതിന്റെ താളുകളില്‍ അഗ്നി സമാനമായി തിളങ്ങി ശോഭിക്കുന്ന ആയിരമായിരം വിശുദ്ധന്മാര്‍ കല്ലേറ്, ചങ്ങല, ചമ്മട്ടി, ഈര്‍ച്ചവാള്‍ എന്നിങ്ങനെയുള്ള എണ്ണമറ്റ പീഡനങ്ങളും, റോമാ സാമ്രാജ്യത്തിന്റെ ഉല്ലാസ ഉത്സവങ്ങളില്‍ പ്രകാശം കെടുക്കുന്ന ദിവ്യധാരയായി വെന്തുവെന്തു ചാരമാകുമ്പോള്‍ അവരുടെ ഉള്ളിലെ ജ്വാലമാനമായ ദിവ്യശോഭ യേശുവിന്റെ പുനരുദ്ധാനത്തിലൂടെ അവര്‍ക്ക് ലഭിക്കുന്ന ഉയിര്‍പ്പിനെക്കുറിച്ചായിരുന്നു.

ഹേ, മരണമേ ! നിന്റെ ജയമെവിടെ? ഹേ, പാതാളമേ! നിന്റെ വിഷമുള്ളെവിടെ? എന്നു ചോദിച്ചുകൊണ്ട് മരണത്തെ വെല്ലുവിളിക്കാനുള്ള ചങ്കൂറ്റം വിശുദ്ധന്മാര്‍ക്ക് ലഭിച്ചത് യേശു ഉത്ഥാനം ചെയ്തു എന്നുള്ള നിശ്ചയദാര്‍ഢ്യമായിരുന്നു. ക്രിസ്തുശിഷ്യന്മാരില്‍ യോഹന്നാന്‍ ഒഴിച്ച് ബാക്കിയെല്ലാവരും രക്തസാക്ഷിത്വം വഹിച്ചതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയായിരുന്നു.

ഒരു ലോക കോടതിയില്‍ വാദിച്ചു ജയിക്കുവാന്‍ തക്ക തെളിവുകള്‍ യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് നമുക്ക് കാണുവാന്‍ കഴിയും. ഉത്ഥാനം കേവലം മിഥ്യയാണെങ്കില്‍ ആയിരങ്ങള്‍ ഇന്നു യേശുവിനുവേണ്ടി മരിക്കാന്‍ തയാറാകുന്നത് മൗഡ്യമാണ്. യേശു ഉയിര്‍ത്തതുമൂലം വിശ്വാസിക്ക് ഉറപ്പായ പുനരുത്ഥാനം അപ്പസ്‌തോലന്മാരുടെ പ്രധാന പ്രസംഗവിഷയമായിരുന്നു. പൗലോസ് പറയുന്നു. പുനരുത്ഥാനമില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം. ഞങ്ങളുടെ വിശ്വാസം വ്യര്‍ത്ഥം. പുനരുത്ഥാനമില്ലെങ്കില്‍ നിങ്ങള്‍ ഇന്നും പാപത്തില്‍ ഇരിക്കുന്നു. യേശു മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റിട്ടില്ല എങ്കില്‍ നമ്മുടെ പാപത്തിനു പരിഹാരമുണ്ടായിട്ടില്ല. യേശുക്രിസ്തു മരിച്ചവരുടെ ഇടയില്‍ നിന്നു ആദ്യഫലമായി ഉയിര്‍ത്തെഴുന്നേറ്റതുകൊണ്ടാണ്. പാപവും തത്ഫലമായി ഉണ്ടായ മരണത്തില്‍ നിന്നു മാനവജാതിയെ രക്ഷിച്ചത് മിശിഹാ തമ്പുരാന്‍ മരിച്ചടക്കപ്പെടുക മാത്രമല്ല അവന്‍ ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.

യേശു ഉയിര്‍ത്തെഴുന്നേറ്റു എന്നതിനു മറ്റൊരു തെളിവാണ് പരിശുദ്ധാത്മാവ് പെന്തെക്കോസ്ത് നാളില്‍ ഭൂമിയിലേക്ക് വന്നു 120 പേരുടെ മേല്‍ ആവസിച്ചത്. യേശു പറഞ്ഞു: ഞാന്‍ പോയാല്‍ കാര്യസ്ഥനെ നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കുമെന്ന്. യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം അവന്‍ ശിഷ്യന്മാര്‍ക്ക് മാത്രമല്ല, അവന്റെ സഹോദരന്മാരായ യാക്കോബിനും, യൂദായ്ക്കും, ഏറ്റവും അവസാനമായി അകാല പ്രജപോലെ പൗലോസിനും പ്രത്യക്ഷനായി.

ഒന്നു കൊറിന്ത്യര്‍ പതിനഞ്ചാം അധ്യായത്തില്‍ പൗലോസ് പുനരുത്ഥാനത്തെക്കുറിച്ച് ശക്തിയായി പ്രസ്താവന നടത്തുന്നു. പുനരുത്ഥാനമില്ലെങ്കില്‍ നാം സകല മനുഷ്യരിലും അരിഷ്ടരത്രേ എന്നാണ് പൗലോസ് പറയുന്നത്. ലോക സുഖങ്ങള്‍ ത്യജിച്ച് കഷ്ടതയും പട്ടിണിയും അനുഭവിച്ച് ത്യാഗികളായി ജീവിക്കുന്ന ക്രിസ്തു ഭക്തരുടെ ഏക പ്രത്യാശ മരണത്തിനപ്പുറമുള്ള പുനരുത്ഥാനവും പറുദീസയുമാണ്. മാത്രവുമല്ല. ക്രിസ്തുവിനെകുറിച്ചും അവനില്‍ വിശ്വസിക്കുന്നവര്‍ക്കുള്ള ഭാവി പ്രത്യാശയെക്കുറിച്ച് അനരതം പ്രസംഗിക്കുന്ന പൗലോസും മറ്റും പുനരുത്ഥാനമില്ലെങ്കില്‍ "നാം ദൈവത്തില്‍ കള്ളസാക്ഷികള്‍' എന്നേ വരൂ. ഒരു ഉയിര്‍ത്തെഴുന്നേല്‍പില്ലെങ്കില്‍ ക്രിസ്തുവില്‍ മരിച്ച വ്യതന്മാര്‍ എല്ലാം നശിച്ചുപോയി. ക്രിസ്തുവില്‍ നിദ്രകൊണ്ടവരും നശിച്ചുപോയി.

ദൂതന്മാര്‍ പറഞ്ഞു: "അവനിവിടെയില്ല അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.' ലോക മഹാന്മാരുടെ കല്ലറകള്‍ ഇന്നും കൊട്ടിയടച്ചിരിക്കുമ്പോള്‍ തുറന്ന ഒരു കല്ലറയേയുള്ളൂ. അതു നമ്മുടെ യേശുവിന്റേതാണ്. യെരുശലേമിലെ അവന്റെ തുറന്ന കല്ലറ കാണുന്ന ഏവര്‍ക്കും വാക്കും ഭാഷണവും കൂടാതെ വിളിച്ചുപറയുന്ന നിത്യസത്യമാണ് യേസു ഉത്ഥാനം ചെയ്തിരിക്കുന്നത്. ആദ്യഫലം ക്രിസ്തു പിന്നെ ക്രിസ്തുവിലുള്ളവര്‍. അതേ, നമുക്കും ഒരു ഉത്ഥാനം ശേഷിക്കുന്നു. ആ പൊന്‍ പുലരിയില്‍ ആയിരമായിരം വിശുദ്ധന്മാര്‍ ഉയിര്‍ക്കുമ്പോള്‍ നാമും രൂപാന്തരം പ്രാപിക്കും.

അതേ! ഈസ്റ്റര്‍ നമ്മെ അറിയിക്കുന്ന അഗാധമായ സത്യം യേശു ഉയിര്‍ത്തെഴുന്നേറ്റു, അവന്‍ മരണത്തെ ജയിച്ചു, യേശുവില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു ഉത്ഥാനമുണ്ട്.
Join WhatsApp News
Ninan Mathullah 2017-04-16 14:38:33
Amen!
truth seeker 2017-04-16 19:06:33
യേശു ജീവിച്ചിരുന്നുകാണാൻ വഴിയില്ല എന്നാണ് ഇന്നത്തെ ഗവേഷകർ ചിന്തിക്കുന്നത്. 4സുവിശേഷങ്ങൾ മാത്രമാണല്ലോ യേശുവിനെക്കുറിച്ചു പറയുന്നത്. അവ യേശു മരിച്ചിട്ടു 100വര്ഷങ്ങള്ക്കു ശേഷമാണു എഴുതപ്പെട്ടത്. അതും യേശുവിനോ മുക്കുവ സിഷ്യർക്കോ അറിയാത്ത ഗ്രീക്ക് ഭാഷയിൽ. ഇന്നുള്ളത് ആറാം നൂറ്റാണ്ടിലെ കോപ്പിയാണ്. എത്രയോ പേരുടെ ഭാവനക്കനുസരിച്ചുള്ള കാര്യുങ്ങൾ-- അത്ഭുതങ്ങൾ, ഉയിർപ്പു, എല്ലാം -- അതിൽ ഉൾപെടുത്തിയിട്ടുണ്ടാവും. ആദ്യം എഴുതിയത് എന്താണെന്നു ആർക്കുമറിയില്ല. ഇവിടെയൊക്കെ, ഒരു നൂറ്റാണ്ടുകൊണ്ടു ഒരാൾ ദൈവമാകുന്നുണ്ട്. അപ്പോൾ ഇത്രയും കാലം കൊണ്ട് ഒരു നല്ല യഹൂദൻ ദൈവമായതിൽ അത്ഭുതമില്ല. 
അനേകം പുസ്തകങ്ങളിൽിനിന്നു നാലെണ്ണം ട്രെൻഡോസ് സൂന്നഹഡോസ് തിരഞ്ഞ്ഞെടുക്കുകയായിരുന്നു. ബാക്കിയെല്ലാം ചുട്ടെരിച്ചു. അതിൽ പലതിലും യേശുവിനു ഭാര്യയും കുടുംബവും ഉണ്ടായിരുന്നെന്ന് പറഞ്ഞിരുന്നു.
ചരിത്രകാരന്മാർ (ഫ്ലാവിയസ് ജോസെഫ്ഓസോ ആരും) സർവശക്തനായ ദൈവം മഹാ അത്ഭുതങ്ങൾ ചെയ്തു ഗലീലിയയിലെ പുരുഷാരങ്ങൾക്കിടയിലൂടെ നടന്നിട്ടു അറിഞ്ഞില്ലത്ര!. ഇത്രയും പ്രശസ്തനെ ഒറ്റികൊടുക്കേണ്ട ആവശ്യമെന്ത്? റോമാക്കാർ യഹൂദരുടെ നിർബന്ധത്തിനു വഴങ്ങി, കുരിശിലേറ്റിയതു പാപപരിഹാരമാകുന്നതെങ്ങനെ? പൗലോസിന്റെ ബുദ്ധിയിൽ തോന്നിയ ആശയമാണത്- രക്ഷാകരകർമം.പഴയ നിയമത്തിൽ ഇത്തരമൊരു സംഗതിയെക്കുറിച്ചു പ്രതിപാദിക്കുന്നില്ല. ഒന്നാം നൂറ്റാണ്ടിൽ നാസറെത് ഇല്ലായിരുന്നു. യേശുവിന്റെ കഥ അന്നത്തെ ഹോറസ്, ആറ്റിസ്, ഒസീരിസ്‌, ദിയോന്യസിസ്, മിത്ര മുതലായ ദൈവങ്ങളുടെ പോലെ അമലോത്ഭവ ജനനവും കുരിശുമരണവും, ഉയിർപ്പും അത്ഭുതങ്ങളും ചേർത്ത് കെട്ടിച്ചമച്ച്താണെന്നു തോന്നുന്നു.
പൗലോസ് പോലും യേശുവിന്റെ അത്ഭുതങ്ങളെകുറിച്ചോ അമലോത്ഭവ ജനനത്തെകുറിച്ചോ സൂചിപ്പിക്കുന്നില്ല അങ്ങേർക്കു ആ പാവം സഹിച്ചത് മറ്റുള്ളവരുടെ പാപങ്ങൾക്കു വേണ്ടിയാണെന്ന് തോന്നി- അന്നത്തെ മറ്റു ദൈവങ്ങളെപോലെ. അങ്ങനെ, അയാൾക്കു ശേഷം വന്ന സുവിശേഷകർ യഹൂദനെ പാപപരിഹാരത്തിനുവേണ്ടിയുള്ള ദൈവമാക്കി അവതരിപ്പിച്ചു . ഒരു പുതിയ മതത്തിന്റെ അടിത്തറയായി. പിന്നെ മത്തായി ചെയ്തത് പോലെ പഴയ നിയമത്തിലെ ഒരു രക്ഷകനെ കുറിച്ചുള്ള അവ്യക്ത പ്രവചനങ്ങൾ (അടിമത്വത്തിലായ യെഹൂദരെ രക്ഷിക്കാൻ ദാവീദിനെപ്പോലുള്ള ഒരുശക്തനായ രാജാവ് വരുമെന്നുള്ള ജല്പനങ്ങൾ്) സാക്ഷാത്കരിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്-. പക്ഷെ യേശു വന്നപ്പോൾ അയാളൊരു ശുദ്ധ പാവമായിരുന്നു. യഹൂദ പ്രമാണിമാരുടെ കാപട്യത്തെ വിമര്ശിച്നടന്നു. അവരുടെ നിർബന്ധത്തിനു വഴങ്ങി റോമാക്കാർ അയാളെ ഒരു കുറ്റവാളിയായി, പൊതു ശല്ല്യമായി, കുരിശിലേറ്റി. യെഹൂദര് അടിമകളായി തുടരുകയും ചെയ്തു.
ആയാളുടെ പേരിൽ കൂർമ്മ ബുദ്ധിയായ പൗലോസ് ഒരു മതമുണ്ടാക്കി. യഹൂദർ ഇപ്പോഴും ആ രക്ഷകനെ കാത്തിരിക്കുന്നു. റോമാക്കാർ ഏറ്റെടുത്തതോടെപുതിയ മതം കൊഴുത്തു. യഹോവ- യേശുവിന്റെ അപ്പൻദൈവം - പറഞ്ഞതിന് വിരുദ്ധമായി പള്ളികളിൽ വിഗ്രഹാരാധന തുടങ്ങി. സുന്നത്തു ചെയ്യുന്നില്ല. അപ്പൻ തിരഞ്ഞെടുത്ത യെഹൂദ ജനതയെ പീഡിപ്പിച്ചു.
മനുഷ്യർ പാപികളല്ലല്ലോ. ആദത്തിന്റെയും ഹവ്വയുടെയും അനുസരണക്കേടിനു--അതും ദൈവം അയച്ച സാത്താന്റെ പ്രലോഭനത്തിൽ പെട്ട്-പിന്നീട് വന്ന മനുഷ്യർ എന്ത് ചെയ്തു? അവർ പാപികളാകുന്നത് എങ്ങനെ? പിന്നെന്തിനു യേശു ജനിച്ചു? ഇതെന്തു കെട്ടു കഥ!
andrew 2017-04-16 19:49:25

മേടിട്ടരേനിയന്‍ കടലിന്‍റെ ചുറ്റുപാടും ഉള്ള പ്രദേസങ്ങള്‍ ആയിരുന്നു പഴയ നിയമ എഴുത്ത് കാരുടെ ലോകം . യെരുസലേം പുരോഹിതര്‍, വടക്കന്‍ രാജ്യമായിരുന്ന യിസ്രായേല്‍ ദേവ സാഹിത്യം തെക്കന്‍ യെഹുദ്യയുടെ ദേവ സാഹിത്യവും തമ്മില്‍ കൂട്ടി ഇണക്കി പുരോഹിത സാഹിത്യം ഉണ്ടാക്കി. യെരുസലേം തലസ്ഥാനം ആയി ലോകം മുഴുവന്‍ പുരോഹിത രുടെ കീഴില്‍ കൊണ്ട് വരുക എന്നത് ആയിരുന്നു ഉദേസം .

CE എഴുപതില്‍ ദേവാലയം നിലംപതിച്ചു പതിച്ചു . പുരോഹിതര്‍ നാലു പാടും പേരു ചാഴികളെ പോലെ ഓടി മറഞ്ഞു . മറ്റു തൊഴില്‍ ഒന്നും തന്നെ ചെയ്യുവാന്‍ മടി ഉള്ള പുരോഹിതര്‍ പുതിയ യേശു കൂട്ടായിമകളില്‍ നുഴഞ്ഞു കയറി പുതിയ നിയമ സഭകള്‍ ഉണ്ടാക്കി . യേശുവും ഇന്ന് കാണുന്ന സഭകളും തമ്മില്‍ യാതൊരു ബന്ദവും ഇല്ല.

അനേകം പുരാണങ്ങള്‍ കൂട്ടി യോചിപ്പിച്ചതാണ് പുതിയ നിയമം . മെയ്യ്‌ അനക്കി ജോലി ചെയ്യുവാന്‍ മടി ഉള്ള പുരോഹിത വര്‍ഗം ഇന്നും ചൂഷണം തുടരുന്നു.

കെട്ടു കദകള്‍ , ചൂഷണം , അടിമപ്പണി, വിഡ്ഢികള്‍ ആയിരിക്കുന്ന സോചനിയത എന്നിവയില്‍ നിന്നും സോയം മോചനം തേടുക എന്നത് ആണ് ഉയര്പ്പിന്റ്റ് അര്‍ഥം .

സ്നേഹം നിര്‍ജീവമായ അവസ്ഥ ആണ് മരണം . ചിന്ത ,പ്രവര്‍ത്തികള്‍ എന്നിവ സ്നേഹം കൊണ്ട് നിറക്കുക . പ്രാകൃത മനുഴനില്‍ നിന്നും ഉയരുക , അടിമ ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും ഉയരുക , അതാണ് ഉയര്‍പ്പ്

christian 2017-04-16 19:49:56
Truth seeker's arguments I have seen in many Hindutva sites. Denigrating other religions is their main hobby.
Was Christ alive? Our forefathers were not fools to believe in idiotic stories. Secondly, the gospels differ in many details. If they wanted to create a god, they could have written all alike.
When Adam committed the sin he was sent out of Eden. When he was in Eden, he was with god, and without death. After sinning he became a mortal.
That Original Sin brought death for all his descendants. Christ showed a path to return to god. That is the simplest explanation for Christ taking the sins of others and dying.
In other religions, much worse things I have seen. Gita was written at the battlefield. Krishna orders Arjuna to Kill the Kauravas. In Quran, Allah says the Muslims can kill the kafirs.
Only Christ forgave even those who crucified him and asked to love even the enemies. This teaching alone is enough to believe in the divinity of Christ.

വയലാർ 2017-04-16 20:40:19
ദൈവം യുഗങ്ങളിലൂടെ 
ആയിരമായിരമാണ്ടുകൾക്കപ്പുറ-
ത്താരോ വിരചിച്ച മുഗ്ദ്ധ സങ്കൽപ്പമേ 
ആ യുഗങ്ങൾക്കുള്ളിലത്ഭുതം സൃഷ്‌ടിച്ച 
മായികചൈതന്യമണ്ഡലമാണ് നീ 

പണ്ട് ചരിതം തുടങ്ങുന്നതിനുമുൻ-
പുണ്ടായിരുന്ന ജീവിത സ്വാപ്നമേ ദൈവമേ,
നിന്നെയന്വേഷിച്ചലഞ്ഞിരുന്നു ചിരം 
നിർമ്മലാത്മാക്കളാം പ്രപിതാമഹർ 
കാലഘട്ടങ്ങൾതൻ സംഹാര നിർമ്മാണ 
ലീലകൾക്കുള്ളിൽ വിടർന്ന മൂല്യങ്ങളെ 
നിന്നർച്ചനാപുഷ്പഹാരങ്ങളാക്കിയ 
ധന്യമാം ഭാവനയ്‌ക്കെൻ കൂപ്പുകൈകൾ 
ദേശകാലങ്ങൾക്കനുരൂപയി നിന്റെ 
ഭാഷയും ഭാവവും മാറ്റികുറിക്കവേ 
ധർമ്മ പ്രവാചകർ മാനവജീവിത 
കർമ്മകാണ്ഡങ്ങളെ ചിട്ടപ്പെടുത്തവേ 
നീ വളർന്നെത്തി മനുഷ്യന്റെ സംസ്കാര -
നീതി ശബ്ദംപോലെ കാലഘട്ടങ്ങളിൽ 

x x x x x x x x x xx x x x xx x x x xx x x x x

ആയിരമായിരമാണ്ടുകൾക്കപ്പുറ-
ത്താരോ വിരചിച്ച മുഗ്ദ്ധ സങ്കൽപ്പമേ
നിന്നെ നിർമ്മിച്ച പുരുഷാന്തരങ്ങളിൽ 
നിന്നു വളരുമി ശക്തി കേന്ദ്രങ്ങളിൽ 
നിന്നെ ഗവേഷണവസ്തുവായ് കാണുന്നു 
മുന്നിൽ ചരിത്രവും യുക്തിയും ശാസ്ത്രവും 

ഈ യുഗം സൃഷ്ടിച്ചു മാനവൻ നേടിയ 
മായികശക്തി നിനക്കു നൽകില്ല ഞാൻ 
Ninan Mathullah 2017-04-17 05:22:02

All these arguments and counter arguments were discussed here many times. We all have different perceptions and concepts about different things. Soon we find that some of them were not right and many (not all) adjust their faith as their knowledge and experience change. The same information affects different people differently depending on their inclinations.

 

We do not need any religion to believe in God. God’s manifestations are everywhere in nature. But the same manifestations or information different people analyze differently. Majority believes in God and some are atheists.

Some believe everything science says and some believe everything their religion says, and some believe what they want to believe. No matter what you believe the truth is only one. It is your job to find the truth, and it is your choice what you want to believe. For many it is difficult to accept truth due to pride. So they close their eyes and make it dark. They do not want to change their life or priorities built around a particular philosophy. Adherents of different religion and even denominations within the same religion look for things confirming their faith in the scriptures and ignore the rest of the information. Many listen to messages to confirm that what they are doing is right. Some prefer not believing in God or after life or consequence of their actions in an afterlife to continue in the life style they follow now. They turn off the TV and move on. So they ignore arguments against what they believe or listen to channels that confirm their faith. So who is fooling whom here? As said before the truth is only one and it is your job and my job to find the truth.

joy Thumpamon 2017-04-16 21:23:54
In a present day court of law, one can argue and win by proving truth of the resurrection of Jesus. Jesus is Unique, so is the Bible.
Ninan Mathullah 2017-04-17 11:37:29
You do not have to believe everything religious leaders say. They try to bind you to the particular sect or denomination in their self interest. Especially when all the information you need is now available at your fingertip, why you want to believe everything they say? You can search the different religious scriptures and decide for yourself.
john 2017-04-17 05:45:15
All gods religions want us to believe is the story here. Christian god is 2000 years old Hindu god much more than that Allaa is the youngest. Religions have succeeded in keeping billions of people in darkness. Your choices simply believe that is all required to go to heaven if not then hell.
2017-04-17 07:59:50
ക്രിസ്ത്യൻ എന്ന പേരിൽഎഴുതി ക്രിസ്ത്യാനികളുടെ പേര് കളായിക്കല്ലേ പൊന്നു ചേട്ടാ.  ആ നേരത്തു  പഴയ നിയമം ബൈബിൾ ഒന്ന് വായിച്ചു നോക്ക്. എന്നിട്ടാകാം ഹിന്ദുവിന്റെയും മുസ്ലിമിന്റെയും കിതാബിനെ വിമർശിക്കാൻ. ശാപത് നാളിൽ അയൽവാസി വേല ചെയ്യുന്നത് കണ്ടാൽ അവരെ തട്ടിക്കളയാൻ വരെ ആണ് നമ്മുടെ കിതാബ് പറയുന്നത്. അത് പോലെ നൂറു കണക്കിന് മനുഷ്യൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ന്യായീകരിക്കുന്ന, ചെയ്യാൻ പ്രേരിപ്പിക്കുന്ന  ക്രൂരനായ ഒരു ദൈവത്തെ ആണ് പഴയ നിയമത്തിൽ മുഴുവൻ കാണുന്നത്.  ആദ്യം കണ്ണിലെ കോല് എടുക്കൂ എന്നിട്ടു അന്യന്റെ കരട് തേടി പോകാം.
Happy man 2017-04-17 09:12:57
I don't want to go to the place where these nuts are going after death. I want to hang around on this beautiful earth all these beautiful girls.  Ninan and thumpamon can get lost from here.
Jack Daniel 2017-04-17 16:16:24
എനിക്കും മാത്തുള്ളേം തുമ്പമണ്ണും പോകുന്ന സ്ഥലത്ത് പോകണ്ട.  അലസന്മാർക്ക് പോകാൻ പറ്റിയ സ്ഥലമാണ് സ്വർഗ്ഗം. അവിടെ ദൈവത്തിന്റെ വെൽഫെയർ പ്രോഗാമിൽ ചേർന്ന് ഫുഡ് സ്റ്റാമ്പിൽ ജീവിതം കഴിക്കാം. ഭൂമിയിൽ ജോലി ചെയ്‌തു ജീവിക്കണ്ടവന്മാർ അത് ചെയ്യാതെ മരണ ശേഷം സ്വർഗ്ഗത്തിൽ പോയി ജീവിക്കാം എന്ന് സ്വപ്‌നം കാണുകയാണ്. പോകുന്നവർ പൊക്കോ ജോലി ചെയ്യുത് ജീവിക്കുന്നവർ ജീവിക്കട്ടെ. ഭൂമിയിൽ സന്തോഷകരമായ ഒരു ജീവിതം നയിക്കണ്ടവർ ( നല്ല സെക്സും ജാക്ക് ഡാനിയേലും ഒക്കെ അൽപ്പം അകത്താക്കി ) ഇരുപത്തിനാലു മണിക്കൂറും സ്വർഗ്ഗം സ്വർഗ്ഗം എന്ന് പറഞ്ഞു ബഹളം വയ്ക്കുകയാണ് .  ചിലവന്മാര് കല്യാണം കഴിക്കാതെ ദൈവ വിളിയാന്നെന്ന് പറഞ്ഞു അച്ചന്മാരും പാസ്റ്ററുംമാരും ആകും. പക്ഷെ സെക്സിന് ഒരു കുറവും ഇല്ല. അതും കിട്ടാതെ വരുമ്പോൾ കിട്ടുന്നടത്ത് ഒപ്പിക്കും അതുകൊണ്ടാണല്ലോ സ്വവർഗ്ഗരതി കണ്ട്പിടിച്ചത് . പോകുന്നവര് പോ . ഞങ്ങൾ ഭൂമിയിലെ ഈ സ്വർഗ്ഗം മതിവരോളം ആസ്വദിക്കട്ടെ.  നിങ്ങളെ സംബന്ധിച്ചടത്തോളം ഭൂമി നരകമാണല്ലോ? എന്തായാലും തലവേദന ഉണ്ടാക്കാതെ അലസന്മാരുടെ സ്വർഗ്ഗ രാജ്യത്തിലേക്ക് ഒന്ന് പോയിക്കിട്ടിയാൽ ഞങ്ങൾ സന്തോഷമായി കഴിഞ്ഞോളം 

christian 2017-04-17 13:37:35
Old Testament god was cruel, no doubt. But Christians believe in Christ and his teachings of love
george 2017-04-17 14:48:11
Oldtestment god was cruel, no doubt.  ?  ഇംഗ്ലീഷ് പരിജ്ഞാനം കുറവായതു കൊണ്ട് ചോദിക്കയാ ആ ദൈവം നല്ലവൻ ആയോ ? അതോ ഇപ്പോൾ ആ ദൈവം ഇല്ലാതായോ ?
Ninan Mathulla 2017-04-17 15:25:06
There is only one God. Different religions can be considered as different covenants God made with different cultures in different time periods in history through prophets of each religion. The rules were slightly different depending on the culture. There was a purpose why the rules were slightly different and you might not understand it as it is the glory of God to hide things. But long term effect was not cruel just as the British rule in India was for the benefit of India. We can't understand the ways of God always in our limited wisdom.
andrew 2017-04-17 18:55:04
ഇപ്പോള്‍  പിടി കിട്ടി. പല മത ബ്രാന്തരും ബൈ പോളാര്‍ അസുഗം ഉള്ളവര്‍ തന്നെ. സൂട്ടും കൊട്ടും കാവിയും കൌപീനം കഴുത്തില്‍ കെട്ടി അവര്‍ പല വേഷത്തില്‍ വരും. എന്നിട്ട് എല്ലാ മതങ്ങളെയും ദൈവങ്ങളെയും  പുകഴ്ത്തും . എന്തൊരു  കപടത . തമ്മില്‍ തല്ലുന്ന ദൈവങ്ങളും പരസ്പരം വെട്ടി കൊല്ലുന്ന ഭക്തരും എല്ലാ ഒരേ ദൈവത്തിന്‍റെ മായ, അത് മാനുഷന് മനസ്സില്‍ ആക്കാന്‍ കഴിവില്ല എന്ന വിഡ്ഢിത്ത ന്യായീകരണം എത്ര നാള്‍, കേട്ടു മടുത്തു. തെരുവില്‍ ജനിച്ചു മരിക്കുന്ന മാനുഷര്‍, പണകാരന്റെ  ഉപ ഭോക വസ്തു അയ പെണ്ണുങ്ങള്‍ , ബാല്യ കാലത്തു തന്നെ ബലാല്‍ സംഗം ചെയ്യപെടുന്ന പിഞ്ചു പെണ്‍കുട്ടികള്‍ , പട്ടിണി പേ കോലങ്ങള്‍ ....ഇതൊക്കെ എതു വിഡ്ഢി / കാട്ടാള ദൈവങ്ങളുടെ മായ വിലാസം .
 നിങ്ങളുടെ അല്ലാത്ത കഴിവില്‍ നിങ്ങള്‍ ഏതോ ഭാഗ്യത്തില്‍ ജനിച്ചു. അതിനെ ന്യായീകരിക്കാന്‍  നിങ്ങള്‍ എതോ അഞ്ജാത ദൈവത്തെ കൂടു പിടിച്ചു. 
 പോകു ദൂരെ , നിങ്ങളും നിങ്ങളുടെ മനുഷ സ്നേഹം ഇല്ലാത്ത വേദാന്തവും . 
Ninan Mathulla 2017-04-17 19:17:06

ഇപ്പോള്‍  പിടി കിട്ടി.’Eniyum enthellam pidikittanirikkunnu’. Even if one whole life time is spent may not understand God or God’s ways due to the all knowing pride and nothing more to know and the lack of humility in acknowledging God’s presence in nature.

വിദ്യാധരൻ 2017-04-17 20:08:17
നിങ്ങടെ ഭാവനക്കുള്ളിൽ വിരിഞ്ഞതാം 
നിങ്ങടെ വികാരവിചാരങ്ങൾ ഉള്ളതാം 
എന്തുചോദിച്ചാലും ഉത്തരം നൽകുന്ന
ചിലപ്പോൾ കേൾക്കാത്ത ഭാവം നടിക്കുന്ന  
നിങ്ങടെ പൊന്നുപിതാവല്ലേ ദൈവം? 
എന്തിനു ദൈവത്തെ ചീത്ത വിളിക്കുന്നു,
എന്തിനിങ്ങനെ കലിതുള്ളി കേറുന്നു ?
നിങ്ങൾ ജന്മം കൊടുത്തതാം ദൈവം 
നിങ്ങടെ വൃത്തികെട്ട സ്വഭാവമുള്ളവൻ 
നിങ്ങടെ താളത്തിനൊത്തു തുള്ളുന്നവൻ 
ഇന്ന് നിങ്ങടെ പിടിവിട്ടു പോയെങ്കിൽ
എന്തിനു ദൈവത്തെ ചീത്ത വിളിക്കുന്നു,
എന്തിനിങ്ങനെ കലിതുള്ളി കേറുന്നു ?
കള്ളന്റെ വീട്ടിലും ഭക്തന്റെ വീട്ടിലും 
സന്യാസി ബിഷപ്പ് തന്ത്രിമാർ കൂടാതെ 
ചുമ്മാതെ തലവെട്ടും അള്ളാവിൻ കൂട്ടരും 
എന്തിനു പറയുന്നു ചുവന്ന തെരുവിലും 
ഉണ്ടെന്നെ പൂജിക്കും ഭക്ത ജന കൂട്ടം
മുക്കിനും മൂലക്കും പൂജചെയ്യുന്നു ചിലർ 
തൊള്ളതുറന്നു കൈകൊട്ടി പാടുന്നു 
മറുഭാഷകൊണ്ട് തെറി അഭിഷേകവും  
പൂരപ്പാട്ടും പിന്നെ തൃശൂർ പൂരവും 
ഇടയ്ക്കിടെ ആനേടെ ചന്തിക്ക് കുത്തലും 
കുത്തേലേറ്റാനാ പിരണ്ടുവിരണ്ടോടുമ്പോൾ 
കുത്തുന്നു പെണ്ണിന്റെ ചന്തിക്ക് കശ്മലർ 
ശബരിമല പിന്നെ മാരാമൺ കൺവെൻഷൻ 
ഇവിടെല്ലാം ചെകുത്താൻ  പെൺരുപംപൂണ്ട്
 പുരോഹിത വർഗ്ഗത്തെ പരീക്ഷിക്കുമ്പോൾ    
ആരേയും തള്ളുവാൻ ആളല്ല ദൈവം  
കടപ്പാടുണ്ടവന്  എല്ലാരോടും തുല്യമായി
ഇവരുടെ പ്രാർത്ഥന എങ്ങനെ തള്ളുവാൻ 
നഗ്നനെ കണ്ടിട്ട് തുണിയുടിപ്പിക്കാത്തവൻ 
വിശന്നു വിളിച്ചു നിൻ വീട്ടിൽ വന്നിട്ടും 
പടിതുറക്കാത്ത കപട ഭക്തന്മാർക്കും 
ഭാരമുള്ള കല്ല് തലയിൽ കയറ്റി വച്ച് 
അനങ്ങാതിരിക്കുന്ന  ബിഷപ്പുമാർക്കും 
കാവിവസ്ത്രത്തിനുള്ളിൽ ഇരുന്നിട്ട് 
തോന്ന്യവാസം കാണിക്കും സന്യാസിമാർക്കും 
ഉണ്ടൊരിക്കലും അവസാനിക്കാത്തരോട് ലിസ്റ്റ് 
കുറിയ്ക്കാനെളുതല്ല പരിമിതയാലെല്ലാം 
ദുഷ്ടനും നീതിമാനും ഞാൻ ഒരുപോലെ 
നൽകുന്നു, വേണ്ടുന്ന കോപ്പുകൾ യുദ്ധം നടക്കട്ട

christian 2017-04-17 20:15:55
Christians follow Christ and New Testament, which teach of a loving, kind, forgiving God.
James Mathew, Chicago 2017-04-18 05:43:14
ബഹുമാന്യ സുവിശേഷകൻ മാത്തുള്ള (ശ്രീ) ദൈവം മനുഷ്യൻ ഫ്രീ വിൽ കൊടുത്ത് അതുകൊണ്ടാണ് അക്രമങ്ങളും അനീതിയും ഉണ്ടാകുന്നത് എന്ന് താങ്കൾ പറയുന്നിടത്താണ് എല്ലാ കുഴപ്പങ്ങളും ആരംഭിക്കുന്നത്.  അങ്ങനെ ഫീ വിൽ കൊടുത്ത് കയ്യൂക്കുള്ളവൻ പാവങ്ങളെ ചൂഷണം ചെയ്യുന്നത് ദൈവം നോക്കി നിൽക്കുമ്പോഴും കുഴപ്പമാണ്. താങ്കളുടെ വിശ്വാസം താങ്കൾക്ക് ഗുണം ചെയ്യുന്നെങ്കിൽ നല്ലത്. ഞാനും കൃസ്ത്യൻ വിശ്വാസിയാണെങ്കിലും ശത്രുവിനെ സ്നേഹിക്കാനും അവനു മാപ്പു കൊടുക്കാനും എനിക്ക് പ്രയാസമാണ്. ഫ്രീ വിലുമായി വരുന്ന ദുഷ്ടന്മാരിൽ നിന്നും മറ്റുള്ളവർക്ക് രക്ഷ നമ്മുടെ കർത്താവായ മിശിഹാ പറയാതെ പോയി. അതിൽ എനിക്ക് ദു:ഖമുണ്ട്. ഒരു പക്ഷെ ആൻഡ്രുസും അന്തപ്പനും ഇതേക്കുറിച്ച് അറിയാമായിരിക്കും.  മാത്തുള്ള സാറിന്റെ വ്യാഖാനങ്ങൾ കൊള്ളാം പക്ഷെ പ്രായോഗിക ജീവിതത്തിൽ അവ പരാജയപ്പെടുന്നു. ഒരു പാവത്താന്റെ സ്വത്ത് കുറെ ചട്ടമ്പികൾ തട്ടിയെടുത്ത് പാവത്താൻ കഷ്ടപ്പെട്ടു മരിച്ചു. പാവത്താന്റെ പത്താമത്തെ തലമുറക്ക് ആ സ്വത്ത് തിരിച്ച് കിട്ടിയതുകൊണ്ട് മുത്തശ്ശൻ പാവത്താൻ എന്ത് നേടുന്നു. ക്ഷമിക്കണം മാത്തുള്ള അവർകൾ എനിക്ക് മനസിലാകുന്നില്ല.
Ninan Mathullah 2017-04-18 03:30:16

പുതുയുഗം അടുത്തെത്താറായി മാറ്റുക  

പഴകി ദ്രവിച്ചതാം  സിദ്ധാന്തമൊക്കയും . Progressive thinking is very good. But to forget your roots is suicidal. This reminds me of the story of two brothers who decided to clean their house of dust and cob-web. In that process they threw away the dusted old pictures of grandparents. Now do not know where they came from. 

Christians follow Christ and New Testament, which teach of a loving, kind, forgiving God. Yes Christian is right. Christians follow Christ and New Testament. But there is only one God. That God appeared in the Old Testament as Yahweh. Old Testament is the covenant that God made with Jews. It is the shadow of the New Testament. Real is New Testament.

 

ദുഷ്ടനും നീതിമാനും ഞാൻ ഒരുപോലെ 

നൽകുന്നു, വേണ്ടുന്ന കോപ്പുകൾ യുദ്ധം നടക്കട്ട. It is true that both get rain and sunshine. The problem is that some do not have the wisdom to see what happened to the wicked and their generation. Their memory is even lost and their properties enjoyed by the just in a few generations.

 

തെരുവില്ജനിച്ചു മരിക്കുന്ന മാനുഷര്‍, പണകാരന്റെ  ഉപ ഭോക വസ്തു അയ പെണ്ണുങ്ങള്‍ , ബാല്യ കാലത്തു തന്നെ ബലാല്സംഗം ചെയ്യപെടുന്ന പിഞ്ചു പെണ്കുട്ടികള്‍ , പട്ടിണി പേ കോലങ്ങള്‍ ....ഇതൊക്കെ എതു വിഡ്ഢി / കാട്ടാള ദൈവങ്ങളുടെ മായ വിലാസം . This would not have happened if God created man as robots to follow exactly as programmed. God gave rules of behavior to the man created with a free will through his conscience and through the moral and ethics rules of different religions. Some in their self interest do not follow the rules or interpret the rules to their interest. God can’t be blamed for it. Although Good does not react to each and every one of our foolishness immediately, there is consequence for our actions. Please show the wisdom to see what happened to the wicked and their generations and the wealth they amassed.

Ninan Mathullah 2017-04-18 06:09:17
Understand the point as I also thought like that once and I was an Atheist. A little knowledge is a dangerous thing. Worldly minded can't understand the ways of the Lord. Nobody can imagine the experience I went through in life and even now I am going through. My experience is my asset that taught me lesson's in life and about God's ways. My bitter experience made me only a stronger person to trust God and God's faithfulness. Yes there is injustice in the world. God does not react immediately when I go though injustice. Two purpose served here. My experience build me up as a stronger person. 'There is a saying 'Theeyil kuruthathu veyilathu vaadilla'. An experienced person will not loose control as it has taught him to see beyond the hard experiences of life. We are all mortals and we have to die one day. It is not our choice how we are going to die- disease, accident, shot dead, war, violence etc. So does that matter much if you have no choice in it? There is a purpose for each. You might not understand that. Father or mother die suddenly. The experience the children go through equip them to face life with confidence and to face even harder difficulties. So a person going through such experience get up even if they fall. So it is in the best interest of all of us to go through hardships, including hardships from injustice from others.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക