Image

മദ്യസേവാ സമതി കേരളാ (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 16 April, 2017
മദ്യസേവാ സമതി കേരളാ (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
കേരളം എല്ലാക്കാര്യങ്ങളിലും ഒരു അസാധാരണ സമ്പ്രദായം മറ്റുള്ളവര്‍ക്കു കാട്ടിക്കൊടുക്കുക നമ്മുടെ ജാത്യാഉള്ള വിശേഷങ്ങളിന്‍ ഒന്നാണ്. ഈ അടുത്തനാല്‍ "മദ്യസേവാ സമതി" എന്ന പേരില്‍ ഒരുസംഘടന തുടങ്ങുകയും അതിന്റെ ആദ്യ പ്രകടന ജാഥനടത്തുകയും ചെയ്തു. ഇതൊരു കോമഡി സ്ക്രിപ്റ്റ് കണ്ടിട്ടെഴുതുന്നതല്ല.

ഇവരുടെ പ്രകടനപത്രികയിലെ അവകാശങ്ങള്‍ ഇവയാണ് ഒന്ന് കേരളത്തില്‍ നല്ലമദ്യം ഉപഭോക്ത ാക്കള്‍ക്ക് കിട്ടുന്നതിനുള്ള സംവിധാനം എല്ലാസ്ഥലങ്ങളിലും വേണം. രണ്ട് ബീവറേജ് സ്‌റ്റോറുകള്‍ വലുതാക്കി വലിയ ക്യുനില്‍ക്കുന്ന അവസ്ഥമാറ്റണം.

ഒരുപാടുപ്രവര്‍ത്തികള്‍ അനേകം മനുഷ്യര്‍അവന്‍റ്റെഉല്‍പ്പത്തിക്കാലംമുതല്‍, തെറ്റോശെരിയോ എന്നുചിന്തിക്കാതെചെയ്യുന്നുണ്ട് അതിലൊന്നാണ് ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം. ഇതൊന്നും ഒരുനിയമംകൊണ്ടും ആര്‍ക്കും അവസാനിപ്പിക്കുവാന്‍പറ്റില്ല. പലരുംപലേടത്തും ശ്രമിച്ചുനോക്കി പരാജയപ്പെട്ടു .

കുറേ രാഷ്ട്രീയക്കാരും, മതപ്രമാണികളും പിന്നെ സദാചാരപ്രവര്‍ത്തകര്‍ എന്നവേഷംകെട്ടി നടക്കുന്നവരും മദ്യപാനികളെഎ ന്തോസമൂഹദ്രോഹികള്‍ അഥവാ പാപികള്‍ എന്നരീതിയിലാണ് വീക്ഷിക്കുന്നത്. കാനായിലെ കല്യാണത്തില്‍ വെറും വെള്ളം ജീരകവെള്ളം ആയിട്ടല്ല മാറിയ ത്. ഇവര്‍ചരിത്രവും മനുഷ്യസ്വഭാവവും ഒരല്‍പ്പം പഠി ച്ചിരുന്നെങ്കില്‍ ഇതുപോലുള്ള വിവേകശൂന്യമായ നിയമങ്ങള്‍ക്കു മുന്‍തൂക്കം നല്‍കില്ലായിരുന്നു. മോഷണം, കോല, ബലാല്‍സംഗം ഇവയെല്ലാം സമൂഹത്തില്‍വി ലക്കിയിട്ടുള്ള പ്രകൃയകളാണ് എന്നുവച്ച് ഇവയൊന്നും നാട്ടില്‍ നടക്കുന്നില്ലേ?

ഇപ്പോള്‍ പരമോന്നതകോടതിയും ഇതില്‍ ശക്തമായി ഇടപെട്ടിരിക്കുന്നു എല്ലാ നാഷണല്‍പാതകളുടേയും അടുത്തുള്ള മദ്യവില്‍പ്പനശാലകള്‍ പൂട്ടിച്ചു. സാമൂഹികസാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിശധമായി പരിശോധിച്ചിട്ടുണ്ടേ ാ എന്നുസംശയിക്കുന്നു. ശരിതന്നെ മദ്യപിച്ചുവാഹനമോടിക്കു ന്നവര്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നാല്‍ മദ്യശാലകള്‍ പൂട്ടിയാല്‍ ഇതുനില്‍ക്കും എന്ന് ആരുംകരുതേണ്ടാ. മദ്യപിച്ചുവാഹനം ഓടിക്കുന്നതിനെതിരായി നമുക്ക ്ഒരുപാട് നിയമങ്ങളുണ്ട്. പോലീസുമുണ്ട് ഇവര്‍നിയമം കര്‍ശനമായി നടപ്പാക്കുകയല്ലേ ഇതിന്‍റ്റെ ഒരുപരിഹാരംആകേണ്ടത് .ഇവിടെ സംഭവിക്കുവാന്‍ പോകുന്നത് ഒന്നുകില്‍ കൃത്രിമമായ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കൂടും അതില്‍നിന്നും അപകടങ്ങള്‍ കൂടാതെ ഒരുപാടുപേരുടെ ആരോഗ്യവും തകരും.

പാതകള്‍ക്കടുത്തുള്ള പഞ്ചനക്ഷത്രഹോട്ടലുകളുടേയും നില അവതാളത്തിലായിരിക്കുന്നു. ഇത് ഇന്ത്യയിലെ വിനോദസഞ്ചാരത്തെ ബാധിക്കും. കേരള സര്‍ക്കാറിന്റെ ഒരുനല്ലശതമാനം വരുമാനം മദ്യ വില്‍പ്പനയില്‍ നിന്നുമാണ് കൂടാതെ അനേകംപേരുടെ ജോലികളും നഷ്ടപ്പെട്ടിരിക്കുന്നു.

യഥാര്‍ത്ഥ്യം ആദ്യം നോക്കുക മനുഷ്യരാശി മുഴുവന്‍ എടുത്താല്‍ 80 ശതമാനത്തിലധികം മദ്യമോഅതിനു സമാന്തരമാ യിട്ടുള്ള ഉത്തേജന പദാര്ത്ഥമോ ഉപയോഗിക്കുന്നവരോ ഉപയോഗിച്ചിട്ടുള്ളവരോ ആണ്. എങ്ങിനെകേരളത്തിലുള്ള 34 മില്യണ്‍ ജനതയെമദ്യം ഉപേഷിപ്പിപ്പിക്കുവാന്‍ പാറ്റും ?

മദ്യം വിഷമോ? മദ്യപാനം പാപമോ? ഈ രണ്ടുചോദ്യത്തിനും പൊതുവേ കിട്ടുന്ന ഉത്തരം അതേ എ ന്നായിരിക്കും പലേതലങ്ങളില്‍ നിന്നും ഇതിനെ ആധാരമാക്കിയാണ് മദ്യനിരോധനം കേരളംനടപ്പാക്കുവാന്‍ തുടങ്ങിയിരിക്കുന്നത്. കുറ്റപ്പെടുത്തിയും ,പേടിപ്പിച്ചും. ശിക്ഷിച്ചും മദ്യപാനം അവസാനിപ്പിക്കാം എന്ന മിഥ്യ എല്ലാതലങ്ങളിലുംഉപേക്ഷിക്കുക. അമേരിക്കയില്‍ കഞ്ചാവ്‌പോലുള്ള മയക്കുമരുന്നുകള്‍ ഇന്നും ഏതാനും സംസ്ഥാങ്ങള്‍മാറ്റി നിറുത്തിയാല്‍, നിയമവിരുദ്ധമാണ് .എന്നുവച്ച് ഈപദാര്‍ത്ഥങ്ങളുടെ ഉപഭോക്താക്കള്‍ക്കുംവില്പനക്കാര്‍ ക്കുംകുറവുവല്ലതും വന്നിട്ടുണ്ടോ? പലേ സ്‌റ്റേറ്റുകളിലുംജയിലുകള്‍ നിറക്കുന്നു അതുമാത്രം.

മറ്റൊരു വാദമുഖം, കേരളത്തിലെ മദ്യപാനികള്‍ ഒരുപ്രത്യേക സ്വഭാവക്കാരാണെന്നും ഇവര്‍ എന്തുകിട്ടിയാലും കുടിക്കുംഎന്നെല്ലാമാണ്.. ഈപ്രവണത ഒട്ടുംവിഭിന്നമല്ലാ, പാച്ചാത്യരാജ്യങ്ങളില്‍ കാണുന്നമയക്കുമരുന്നുകളുടെഉപയോഗവും ഇവരെല്ലാം,ആരോഗ്യത്തിന്ഹാനികരമായ പദാര്‍ത്ഥങ്ങള്‍ സ്വമനസ്സാലെ വാങ്ങികഴിക്കുന്നു, വലിക്കുന്നു, കുത്തിവയ ്ക്കുന്നു. എല്ലാരാജ്യങ്ങളേയും അഭിമുഖീകരിക്കുന്ന ഒരുഉത്തരം കിട്ടാത്ത ചോദ്യമാണിത് .എന്തുകൊണ്ട് പലരുംഇതുപോലുള്ള ഉത്തേജന വസ്തുക്കള്‍ക്കു അടിമകളാകുന്നു?
വേണ്ടത് ക്രിയാന്മകവും സര്‍ഗ്ഗശക്തിയിലും നിന്നും ഉടലെടുക്കുന്ന നയങ്ങള്‍ നിയ മങ്ങള്‍ ഇവിടെപ്രതിക്കൂട്ടില്‍നിറുത്തേണ്ടത് മദ്യപാനിയേയോ മദ്യത്തേയോ അല്ല.ഈരണ്ടില്‍ ,ഒന്നൊരുപദാര്‍ത്ഥം രണ്ടടമത്തേത് ജീവനുള്ളമനുഷ്യര്‍ മദ്യപാനികള്‍ നമ്മുടെയെല്ലാം വീട്ടുകാരുംബന്ധുക്കളും സ്‌നേഹിതരുമാണ്. പ്രായോഗികമായ ചിന്തആര്‍ക്കും പറഞ്ഞിട്ടില്ലല്ലോ?
എങ്ങിനെ ഇവരണ്ടിനേയും മെരുക്കികൊണ്ടുപോകുവാന്‍ പറ്റും?.ഈസംരഭത്തില്‍ വീട്ടുകാര്‍, മതങ്ങള്‍, രാഷ്ട്രീയക്കാര്‍, ഭരണനേതാക്കള്‍, കോടതികള്‍ എല്ലാവരുംസഹകരിക്കണം ഇവിടെനാംകൂടുതല്‍ പഠനംനടത്തേണ്ടിവരും, ഒരുതുറന്ന സത്യസന്ധമായ നിലപാടും സ്വീകരിക്കേണ്ടിയുംവരും. ഈസംരംഭത്തില്‍ മദ്യപാനികളുടെ അഭിപ്രായങ്ങള്‍ക്കും വിലനല്‍കുക.മദ്യപാനികളെ കുറ്റപ്പെടുത്തുകയും അ വഹേളിക്കുകയും ചെയ്യുന്ന പലരുംവീട്ടിലിരുന്നു നല്ല സ്‌കോച്ചു വിസ്കിമോന്തുന്നവരാണ്.

പരസ്പരംകുറ്റപ്പെടുത്താതെ സംസാരിക്കുക, അമിത മദ്യപാനം അതായിരിക്കണം പ്രധാനവിഷയം. അതിനെവേണം നേരിടേണ്ടത്. അമൃതുംഅധികംകഴിച്ചാല്‍വിഷംഎന്നപഴീചൊല്ലുണ്ടല്ലോ. ഇങ്ങനെ ബോധവല്‍ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. നല്ല മദ്യം മിതമായ വിലക്ക്, റോഡരുകില്‍ നീണ്ടക്യുനില്‍ക്കാതെ ആളുകള്‍ക്കുവാങ്ങുന്നതിനുള്ള സംവ ിധാങ്ങള്‍ ഉണ്ടാക്കുക.വീടുകളിലിരുന്നു ഒന്നോരണ്ടോ സ്മാള്‍ അടിക്കുന്നത് സ്ത്രീജനം അനുവദിച്ചുകൊടുക്കുക.

മറ്റൊരുപ്രവണത സ്കൂളുകളിലും കോളേജുകളിലു ംയൂവാക്കളുടെ ഇടയില്‍ വളര്‍ന്നുവരുന്നു എന്നും ചി ന്തിക്കുക.മയക്കുമരുന്നുകളുടെ ഉപയോഗം അതിനാരും ഇപ്പോള്‍വലിയപ്രാധാന്യം കല്‍പ്പിക്കുന്നില്ല എന്നാല്‍ ഇത് മദ്യപാനത്തേക്കാള്‍, ഒളിഞ്ഞിരിക്കുന്ന ഒരപകടകാരി എന്നുമനസ്സിലാക്കണം സാധാരണക്കാരെബാധിക്കുന്നതില്‍ കൂടുതല്‍ ഈ ആപത്ത്, അപ്പര്‍ മിഡില്‍ക്ലാസ്സ് സൊസൈറ്റിയെ ആയിരിക്കും അപകടത്തിലേയ്ക്ക് നയിക്കുന്നതെന്ന് ഓര്‍ക്കുക.നിയദ്രണങ്ങള്‍ ഇല്ലാതെ മക്കള്‍ക്കുപ ണവും മറ്റുവസ്തുക്കളും നല്‍കുന്ന മാതാപിതാക്കള്‍ കുറച്ചു ശ്രദ്ധനല്‍കുക.
പുകവലിക്കെതിരായി ഭരണകര്‍ത്താക്കള്‍ കൊണ്ടുവന്നനിയമങ്ങളും പ്രചരണങ്ങ ളുംബോധവല്‍ക്കരണവും കുറേഒക്കെ വിജയിക്കുന്നുണ്ട്

.സിനിമകളില്‍ നായകര്‍ അമിതമായി മദ്യപിച്ചശേഷവും തല്ലുനടത്തി വിജയിക്കുന്നസീനുകള്‍ സിനിമാക്കാര്‍ കാണിക്കരുത്. പലേസിനിമകളിലും വെള്ളമടി ഹാസ്യത്തിന്‍റ്റെ ഭാഗമാക്കുന്നു ഇതെല്ലാംപലേരീതികളിലും യുവമനസുകളെ സ്വാധീനിക്കുന്നു. സിനിമനിര്‍മ്മാതാക്കള്‍ ഇവിടെകുറച്ചുകൂടി വിവേകംകാട്ടണം.

മുകളില്‍ സൂചിപ്പിച്ചത് വീണ്ടുംപറയുന്നു. നാംമോശം, ഇല്ലീഗല്‍എന്നെല്ലാംമുദ്രകുത്തിയുട്ടുള്ള ഈപലേ പ്രവണതകള്‍ നമ്മോടുകൂടി എന്നും കാണും. കുറ്റക്കാരെന്ന പേരില്‍ ശിക്ഷനല്‍കിയിട്ടോ ജയിലുകള്‍ നിറച്ചിട്ടോഫലമൊന്നുമില്ല .പ്രായോഗികമായ പ്രതിവിധികള്‍ ഒരു കുഞ്ഞിന്റെ ബാല്യകാലം മുതല്‍പഠിപ്പിക്കുവാന്‍ ശ്രമിക്കുക, ഈലഹരിപദാര്‍ത്ഥങ്ങളുടെ അപകടവശങ്ങള്‍.

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍, ടെക്‌സാസ്.
മദ്യസേവാ സമതി കേരളാ (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
മദ്യസേവാ സമതി കേരളാ (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
Join WhatsApp News
Jack Daniel 2017-04-16 20:57:40
ഞങ്ങൾക്കു കള്ളു കുടിയ്ക്കണം മൂക്കറ്റം 
നിങ്ങൾക്കു ചേതമെന്താണ് കുന്തറേ ?
നിങ്ങൾ രഹസ്യമായി കുടിക്കുന്നു കള്ള് 
ഞങ്ങളോ പരസ്യമായി കുടിക്കുന്നു 
കള്ളടിച്ചിട്ടു നിങ്ങൾ കുറിക്കുന്നു ലേഖനം 
കള്ളുകുടിയരെ ചീത്തവിളിക്കുന്നോ?
കള്ളു ഞങ്ങൾക്ക് ശീലമായി പോയി 
തള്ള പറഞ്ഞാലും കേൾക്കില്ലിനി 
പണ്ടൊരിക്കൽ ബീവറേജ് ഷൂപ്പിന്റ മുന്നിൽ
നിന്നിരുന്നച്ചടക്കത്തോടെ ഞങ്ങൾ
ഇല്ലിലിനി അത് നടക്കില്ലൊട്ടുമേ 
ഞങ്ങൾക്കുമുണ്ട് അവകാശങ്ങഒട്ടേറെ 
വിട്ടു തരില്ല അഞ്ചാം പത്തികൾ നിങ്ങൾക്ക് 
ഇല്ല തല നേരെ നിൽക്കുന്നിലൊട്ടുമേ 
പോകട്ടെ ഞാൻ ഉറങ്ങുവാൻ ഇനി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക