Image

സിനിമയില്‍ പുതുമുഖങ്ങളെ ആവശ്യപ്പെട്ട് 50 ലക്ഷം തട്ടിയ സംഘം അറസ്റ്റില്‍

Published on 16 April, 2017
സിനിമയില്‍ പുതുമുഖങ്ങളെ ആവശ്യപ്പെട്ട് 50 ലക്ഷം തട്ടിയ സംഘം അറസ്റ്റില്‍
തിരുവനന്തപുരം: സിനിമയില്‍ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പത്രങ്ങളില്‍ പരസ്യം നല്‍കി 50 ലക്ഷത്തോളം രൂപ തട്ടിയ സംഘം പിടിയില്‍. തിരുവനന്തപുരം സ്വദേശി അമ്പലംമുക്ക് കുട്ടന്‍ എന്ന രാം രഞ്ജിത്ത്, കോഴിക്കോട്‌ േചവായൂര്‍ സ്വദേശി സതീഷ് കുമാര്‍, ചാത്തമ്പറ സ്വദേശി ഷൈബു എന്നിവരാണ് സിറ്റി ഷാഡോ പൊലീസി!െന്റ പിടിയിലായത്.
 

പ്രമുഖ പത്രങ്ങളില്‍ ‘ചൈതന്യ ക്രിയേഷെന്റ’ ബാനറില്‍ പുതുതായി ആരംഭിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളായ കുട്ടികളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. ഇതി!െന്റ ഭാഗമായി തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലില്‍ വെച്ച് കുട്ടികളുടെ ഓഡിഷന്‍ നടത്തുകയും കുട്ടികളെ െതരഞ്ഞെടുത്തതായി രക്ഷാകര്‍ത്താക്കെള അറിയിക്കുകയും ചെയ്തു.

ഷൂട്ടിങ് ന്യൂസിലന്‍ഡ്, ദുബൈ, മൂന്നാര്‍ എന്നിവിടങ്ങളില്‍ ആയിരിക്കുമെന്നും കുട്ടികളുടെ താമസവും ചെലവും കമ്പനി വഹിക്കുമെന്നുമാണ് അറിയിച്ചത്. കൊച്ചുകുട്ടികള്‍ ആയതുകൊണ്ട് നിര്‍ബന്ധമായും രക്ഷാകര്‍ത്താക്കള്‍ കൂടെ വരണമെന്നും അവരവരുടെ െചലവുകള്‍ സ്വയം വഹിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഏതുവിധേനയും മക്കളെ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് ചിന്തയുള്ള രക്ഷാകര്‍ത്താക്കള്‍ ഇവരുടെ കെണിയില്‍ വീഴുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക