Image

പ്രഥമ കുടുംബത്തിന്റെ സുരക്ഷാ ചെലവുകള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

ഏബ്രഹാം തോമസ് Published on 16 April, 2017
പ്രഥമ കുടുംബത്തിന്റെ സുരക്ഷാ ചെലവുകള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: പുതിയ പ്രസിഡന്റ് അധികാരമേറ്റിട്ട് പന്ത്രണ്ട് ആഴ്ചകള്‍ കഴിഞ്ഞു. അമേരിക്കന്‍ സീക്രട്ട് സര്‍വീസിന്റെ ഇപ്പോഴത്തെ തലവേദന വര്‍ധിച്ചു വരുന്ന സുരക്ഷാ ചെലവുകളും ഏജന്റുമാരുടെ മേലുള്ള ഭാരവും എങ്ങനെ നേരിടും എന്നാണെന്ന് ഒരു ന്യൂയോര്‍ക്ക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനും പ്രഥമ കുടുംബാംഗങ്ങള്‍ക്കും വൈറ്റ് ഹൗസ്, ന്യൂയോര്‍ക്കിലെ ട്രമ്പ് ടവര്‍, ഫ്‌ളോറിഡയിലെ മാദാ ലാഗോ, ഇവ കൂടാതെ വിദേശയാത്രകള്‍ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷാ ചെലവുകള്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാത്ത ഒരു വര്‍ഷം പ്രഥമ കുടുംബത്തിന് നല്‍കേണ്ടി വരുന്ന സുരക്ഷയുടെ 40% കൂടുതല്‍ വ്യക്തികള്‍ക്ക് ഇപ്പോള്‍ സുരക്ഷ നല്‍കേണ്ടി വന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് തുടര്‍ന്ന് പറഞ്ഞു.

സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ചിലരെ മറ്റ് ജോലികളില്‍ നിന്ന് പിന്‍വലിച്ച് ട്രമ്പ് ടവറില്‍ പ്രഥമ വനിതയും പ്രസിഡന്റിന്റെ ഇളയമകനും കഴിയുമ്പോള്‍ അവിടേയ്ക്ക് നിയോഗിക്കാറുണ്ടെന്നും പത്രം പറഞ്ഞു. ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദശക്കണക്കിന് മില്യന്‍ ഡോളറുകളുടെ അനുബന്ധ ബജറ്റ് ആവശ്യവുമായി ഭരണകൂടത്തെ സമീപിച്ചു. ഇത് ട്രമ്പ് ടവറിലും പ്രഥമ കുടുംബത്തിന്റെ ആസ്തികളായ മാരാ ലോഗോയിലും സുരക്ഷ ഏര്‍പ്പെടുത്തുന്നതിതാണ് എന്നാണ് വിശദീകരണം. ഹൗസ് കമ്മിറ്റി ഓണ്‍ ഓവര്‍സൈറ്റ് ആന്റി ഫോമിലെ മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗം, മെരിലാന്റില്‍ നിന്നുള്ള അംഗം എലിജാ കമ്മിംഗ്‌സ്, ഒരിക്കലും താഴെയിറങ്ങാനാവാത്ത മോട്ടോര്‍ സൈക്കിള്‍ പോലെയാണിത് എന്ന് വിശേഷിപ്പിച്ചു.

സീക്രട്ട് സര്‍വീസ് ഈയിടെ നേരിട്ട കടുത്ത വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ നീണ്ട മണിക്കൂറുകളുടെ സേവനം എത്രകൃത്യമായി നിര്‍വഹിക്കും എന്ന സംശയം ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ടുമെന്റിന്റെയും കാപ്പിറ്റോള്‍ ഹില്ലിലെയും മുന്‍ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചു. വളരെ കുറച്ച് ധനാഗമ മാര്‍ഗത്തില്‍ കൂടുതല്‍ ചെയ്യുക എന്നതാണ് ഏജന്‍സിയുടെ മുന്‍പിലുള്ള മാര്‍ഗം. ഏത് പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.

സുരക്ഷ എത്ര പേര്‍ക്കായാലും അതിനനുസരിച്ച് നിയമം അനുശാസിക്കുന്നതെല്ലാം തങ്ങള്‍ക്ക് കഴിയുമെന്ന് ഏജന്‍സി വക്താവ് കാതറൈന്‍ മില്‍ ഹോണ്‍ പറഞ്ഞു.
ഒബാമ ഭരണകൂടത്തില്‍ ഒരവസരത്തില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുണ്ടായിരുന്നത്.
250 സ്‌പെഷ്യല്‍ ഏജന്റുമാരുടെയും 350 അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കല്‍ സ്റ്റാഫിന്റെയും കുറവില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. ഗവണ്‍മെന്റ് സര്‍വേകള്‍ അനുസരിച്ച് മറ്റ് ഏജന്‍സികളെ അപേക്ഷിച്ച് ഈ ഏജന്‍സിയില്‍ ജീവനക്കാര്‍ക്ക് കര്‍ത്തവ്യ നിര്‍വഹണ വ്യഗ്രത വളരെ കുറവാണ്. ഇതിനിടയിലാണ് ജീവനക്കാരുടെ കുറവുണ്ടായത്. 1,000 തസ്തികകളിലെങ്കിലും ഒഴിവുണ്ടെന്നാണ് കമ്മിറ്റി ചെയര്‍മാന്‍ യൂട്ടയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ ജനപ്രതിനിധി ജേസണ്‍ ഷാഫെറ്റ്‌സ് പറയുന്നത്.

ഏജന്‍സിയില്‍ പുതിയതായി എത്തുന്ന ഡയറക്ടര്‍ ജീവനക്കാരുടെ കുറവും അവരില്‍ ധാര്‍മ്മികത വളര്‍ത്തുന്നതിനും ഫലപ്രദമായ നടപടികള്‍ എടുക്കുമെന്നാണ് കരുതുന്നത്. വൈറ്റ് ഹൗസ് , വാഷിംഗ്ടണിന് പുറത്തുള്ള പ്രഥമ വനിതയുടെ ഭവനം പ്രായപൂര്‍ത്തിയായ നാലു മക്കള്‍, ഒരു പ്രസിഡന്റും കുടുംബവും എന്നിവരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന.

പ്രഥമ കുടുംബത്തിന്റെ സുരക്ഷാ ചെലവുകള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക