Image

ഫ്രണ്ട്‌സ് ഓഫ് കേരള വാര്‍ഷികം 'ശ്രുതിലയം 2017' മുഹമ്മദ് റാഫിഗാനങ്ങളുടെ പെരുമഴയായി

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 17 April, 2017
ഫ്രണ്ട്‌സ് ഓഫ് കേരള വാര്‍ഷികം 'ശ്രുതിലയം 2017'  മുഹമ്മദ് റാഫിഗാനങ്ങളുടെ പെരുമഴയായി
റിയാദ്: ജീവകാരുണ്യ സാംസ്‌കാരിക സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കേരള പ്രവാസി കൂട്ടായ്മ ഒമ്പതാം വാര്‍ഷികാഘോഷങ്ങള്‍ മുഹമ്മദ് റാഫിയുടെ ഗാനങ്ങളുടെ പെരുമഴയായി പെയ്തിറങ്ങിയപ്പോള്‍ റിയാദിലെ സംഗീത പ്രേമികള്‍ക്ക് ആവേശമായിമാറി  മുഹമ്മദ് റാഫി ഗാനങ്ങളിലൂടെ പ്രശസ്തനായ കൊച്ചിന്‍ ആസാദ് ആയിരുന്നു സംഗീതപരിപാടിയുടെ മുഖ്യ ആകര്‍ഷണം എക്‌സിറ്റ് പതിനെട്ടിലുള്ള നോഫാ ഓഡിറ്റോറിയത്തില്‍ നടന്ന ശ്രുതിലയം 2017  എന്ന് പേരിട്ട സംഗീത വിരിന്നിനൊപ്പം റിയാദ് ബ്രദെഴ്‌സ് അവതരിപ്പിച്ച കലാവിരുന്നും ചടങ്ങിന് കൊഴുപ്പേകി. 

ആഘോഷപരിപാടികളുടെ ഭാഗമായി സാംസ്‌കാരിക സമ്മേളനവും അവാര്‍ഡ് ദാനവും നടന്നു. പ്രോഗ്രാം ചീഫ് കോര്‍ഡിനെറ്റര്‍ ജയന്‍ കൊടുങ്ങല്ലൂരിന്റെ ആമുഖ പ്രസംഗത്തോടെ തുടങ്ങിയ സമ്മേളനം ലിയോ ടെക് സൗദി റിജണല്‍ മാനേജര്‍ അബ്ദുല്‍ ഹക്ക് സിദ്ദിക്ക് ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് അബ്ദുല്‍സലിം അര്‍ത്തില്‍ അധ്യക്ഷത വഹിച്ചു സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി കേരളത്തിലെ ഏതാനും ചെറുപ്പകാര്‍ ഒത്തുചേര്‍ന്ന് രൂപികരിച്ച സംഘടന പേരുകൊണ്ട് തന്നെ പ്രത്യേകത പുലര്‍ത്തികൊണ്ട് നിരവധി ജീവകരുന്ന്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ഒമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന സുദിനം വിഷുദിനത്തിലായി എന്നതും ശ്രദ്ധേയമാകുന്നതായും ഫ്രണ്ട്‌സ് ഓഫ് കേരള പ്രവര്‍ത്തകര്‍ക്ക്  പാവപെട്ടവരുടെ ശബ്ദമായി പ്രവര്‍ത്തിക്കാന്‍  കഴിയട്ടെയെന്ന് അദ്ദേഹം പറയുകയുണ്ടായി.

ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും അവാര്‍ഡ്  ജേതാക്കള്‍ക്കുള്ള പുരസ്‌കാരം റാഫി പാങ്ങോട് (ജീവകരുന്ന്യം) ഷാജഹാന്‍ കല്ലമ്പലം (ബിസിനെസ്സ് ) മഞ്ജുള ശിവദാസ് (സഹ്യത്യം) ലിന്‍സി ബേബി (കല ) ജലീല്‍ കൊച്ചിന്‍ (പ്രത്യേകപുരസ്‌ക്കാരം) എന്നിവര്‍ക്ക് സമ്മാനിച്ചു.

യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എന്‍ ആര്‍ കെ ഫോറം ചെയര്‍മാന്‍ അഷറഫ് വടക്കേവിള, സലിം കളക്കര,(ഓഐസി സി) മുസ്തഫ(കെ എം സി സി ) അല്‍ വത്തന്‍ പത്രം എച്ച് ആര്‍ നനാഫ് മുഹമ്മദ് ഉമ്മര്‍, ഷാജഹാന്‍ കല്ലമ്പലം, മാള മൊഹിയുദ്ധീന്‍,നിബിന്‍ സിറ്റി ഫ്‌ലവര്‍, നവാസ്ഖാന്‍ പത്തനാപുരം, വിജയന്‍ നെയ്യാറ്റിന്‍കര, രാജന്‍ നിലമ്പൂര്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍, ഷംനാദ് കരുനാഗപ്പള്ളി, ഷാജി ലാല്‍, യുസഫ് എടപ്പാള്‍ മജീദ് പുളക്കാടി, ഹാജി ഹസൈനാര്‍, ഷിബു ഉസ്മാന്‍, ഹനീഫ അക്കാരിയ അസിഫ് അലി, നാസര്‍ ലെയിസ്, സേവിയര്‍ ,ജോണ്‍സന്‍ എറണാകുളം, ഷുക്കൂര്‍ ആലുവ എന്നിവര്‍ സംസാരിച്ചു.
 
പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും അന്‍സാര്‍ പള്ളുരുത്തി നന്ദിയും പ്രകാശിപ്പിച്ചു പരിപാടികള്‍ക്ക്  ആസാദ്, ഭദ്രന്‍, റസാക്ക്, ഹമീദ്, കബീര്‍ തലശ്ശേരി,   അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ഷമീര്‍. മുഹമ്മദ് ഷാഫി, സജീര്‍, അസിസ് വയനാട്. മുഹമ്മദ് സാലിഹ് എന്നിവര്‍ നേത്രുത്വം നല്‍കി.
 
ഫോട്ടോ: വാര്‍ഷികാഘോഷം ലിയോ ടെക് സൗദി റിജണല്‍ മാനേജര്‍ അബ്ദുല്‍ ഹക്ക് സിദ്ദിക്ക് ഉദ്ഘാടനം ചെയ്യുന്നു.

ഫ്രണ്ട്‌സ് ഓഫ് കേരള വാര്‍ഷികം 'ശ്രുതിലയം 2017'  മുഹമ്മദ് റാഫിഗാനങ്ങളുടെ പെരുമഴയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക